വൈവിധ്യമാര്‍ന്ന സംസ്‌കാരവും ആചാരങ്ങളുമുള്ള ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് നേപ്പാള്‍. അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും ഹിമാലയത്തിനും ജീവിതശൈലിക്കും സാംസ്‌കാരിക നിര്‍മ്മിതികള്‍ക്കുമെല്ലാം പേരുകേട്ട രാജ്യം. നേപ്പാളിന്റെ ഭൂമിശാസ്ത്രം കൂടുതലും ടൂറിസം വരുമാനത്തെയാണ് ആശ്രയിച്ചിരിക്കുന്നതും. നേപ്പാള്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. പൊഖാറ അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, യുനെസ്‌കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളായ ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗര്‍മാതാ നാഷനല്‍ പാര്‍ക്ക് (എവറസ്റ്റ്), കാഠ്മണ്ഡു താഴ്വരയിലെ ഏഴ് സൈറ്റുകള്‍, ചിത്വാന്‍ ദേശീയോദ്യാനം എന്നിങ്ങനെ നിരവധി...Read More