കടലിന്റെ തഴുകലോടെ തുടങ്ങുന്ന കായാക്കിംഗ്… ഇരുണ്ട ഗുഹകളിലൂടെ പതുക്കെ നീങ്ങുമ്പോൾ, ഓരോ ചുവട്ടിലും പ്രകൃതിയുടെ മായാജാലം തുറക്കുന്നു. കരിമ്പാറാക്കൊടികളിനപ്പുറത്ത് കാത്തിരിക്കുന്നത് സ്വപ്നാതീതമായ മായികലോകം! നീലകടലിൽ ചിതറി കിടക്കുന്ന കൂറ്റൻ പാറകെട്ടുകൾ. പതിനായിരം വർഷങ്ങൾ കൊണ്ട് തിരമാലകളും കടൽ കാറ്റും രൂപപ്പെടുത്തിയ ശിലാപാതകൾ. പറഞ്ഞു വരുന്നത് തായ്‌ലൻഡിലെ ജെയിംസ് ബോണ്ട് ദ്വീപുകളിലെ അത്ഭുതഗുഹകളെ കുറിച്ചാണ്. ഗുഹയുടെ അഗ്ര ഭാഗങ്ങളിൽ നിന്ന് ഭൂമിയിലേക്ക് നീളുന്ന ശിലാരൂപങ്ങൾ. അകത്തു കടന്നതും മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചതുപോലെ.ശിലകൾക്കും തിരകൾക്കും ഇടയിലൂടെ അതിവേഗം സഞ്ചരിക്കുന്ന ചെറു...Read More