+91 98465 71800 info@royalskyholidays.com

Undersea Walk: Adventure Tour

sea walk

വണ്‍...ടു....ത്രീ, ഗെറ്റ് റെഡി ഫോര്‍ ദി സീ വാക്ക്

Under sea walk Poster

ബഹിരാകാശ നടത്തം പോലെ കടലിനടിയിലെ പര്യവേക്ഷണം പോലെ മനസ്സില്‍ നിറയെ ഫാന്റസികള്‍!
സ്‌കൂബ ഡൈവിംഗ് കേട്ടിട്ടുണ്ടോ? സിനിമയില്‍ കണ്ടിട്ടുണ്ടാകും. നമുക്ക് ഒരു പടികൂടി കടന്ന് മുന്നോട്ടു പോയാലോ ? എങ്കില്‍ ഗെറ്റ് റെഡി ഫോര്‍ ദി സീ വാക്ക്. മിനുസമാര്‍ന്ന മണലില്‍ കാല്‍ തൊട്ട് തിളക്കമാര്‍ന്ന സമുദ്രജീവികള്‍ക്ക് ചുറ്റും നീന്തി നടക്കുന്ന മാന്ത്രിക അനുഭവമാണ് അണ്ടര്‍ സീ വാക്ക്. തുടര്‍ച്ചയായി മുങ്ങുകയും നീന്തുകയും ചെയ്യാതെയുള്ള സ്‌കൂബ ഡൈവിംഗ് എക്‌സ്പീരിയന്‍സ്.

നീന്തല്‍ പരിചയം പോലും ആവശ്യമില്ല. സങ്കീര്‍ണ്ണമായ ഉപകരണങ്ങളും കൈകാര്യം ചെയ്യാനില്ല. കടലിനടിയിലെ മണല്‍ തിട്ടയിലൂടെ ഭാരമില്ലാതെ നടന്ന് വെള്ളത്തിനടിയിലെ ലോകം അനുഭവിക്കാം. തീര്‍ത്തും സുരക്ഷിതം. മുഖത്ത് വെള്ളത്തിന്റെ നനവില്ല. മുടി പോലും വരണ്ടതായി തുടരുന്നു.

ഓക്‌സിജന്‍ വിതരണവുമായി നിങ്ങളെ എല്ലായ്‌പ്പോഴും ബന്ധിപ്പിച്ചിരിക്കും. സീ വാക്കര്‍ ഹെല്‍മെറ്റിലെ ഫുള്‍ ഫേസ് വിന്‍ഡോയിലുടെ കടലിനടിയിലെ മനോഹരമായ പവിഴപ്പുറ്റുകളെ കാണാം. വര്‍ണ്ണാഭമായ മത്സ്യങ്ങളെ തൊട്ടു തലോടാം. അവക്ക് ഭക്ഷണം നല്‍കി അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ ഏര്‍പ്പെടാനും സാധിക്കും.
7 നും 70 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഒരു ബുദ്ധിമുട്ടും കൂടാതെ കടല്‍ നടത്തം ആസ്വദിക്കാം. സുരക്ഷിതമായ സാഹസികത ഉറപ്പാക്കാന്‍ പരിശീലനം ലഭിച്ച ഗൈഡുകള്‍ കൂടെയുണ്ടാകും.റോയല്‍ സ്‌കൈ ഹോളിഡേയ്‌സിന്റെ മാലി ദ്വീപ്, തായ്‌ലന്റ്, എന്നിവിടങ്ങളിലേക്കുള്ള ടൂര്‍ പാക്കേജില്‍ അണ്ടര്‍ സീ വാക്ക്, സ്‌കൂബ ഡൈവിംഗ്, സ്‌നോര്‍ക്കലിംഗ്, തുടങ്ങിയ അഡ്വഞ്ചേഴ്‌സ് വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ആക്റ്റിവിറ്റിയുടെ ഭാഗമാകാം.

Leave a Reply

Proceed Booking