+91 98465 71800 info@royalskyholidays.com

Thailand Photography Tour

Thailand-image

യഥാര്‍ത്ഥ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് കാഴ്ചകള്‍ ലോകം കാണട്ടെ... നിങ്ങളിലൂടെ

വാക്കുകള്‍ക്കപ്പുറം കഥ പറയാന്‍ ക്ഷണികമായ നിമിഷങ്ങളെ അനശ്വരമാക്കാന്‍ ഒരൊറ്റ ക്ലിക്ക്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കും ഊര്‍ജസ്വലമായ സംസ്‌കാരത്തിനും വിദേശ വന്യജീവികള്‍ക്കും പേരുകേട്ടതാണ് തായ്‌ലാന്‍ഡ്. ഏതൊരു യാത്രാപ്രേമിയുടെയും സ്വപ്‌നരാജ്യം.

തായ്‌ലാന്‍ഡിന്റെ ദേശീയ ഉദ്യാനങ്ങളിലൂടെയും മരുഭൂമി പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് ചുറ്റും നിറയുന്ന ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചകള്‍ കാമറകണ്ണില്‍ പകര്‍ത്താന്‍ റോയല്‍ സ്‌കൈ ഹോളിഡെയ്‌സ് ഒരുക്കുന്ന അവസരമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ടൂര്‍.

പവിഴപ്പുറ്റുകള്‍ നിറഞ്ഞ ദ്വീപും, നീലനിറത്തിലൊഴുകുന്ന കടലും, ചുറ്റും നിറയുന്ന പച്ചപ്പും ഈ സുന്ദരതീരത്തേക്ക് എന്നും സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അതിനപ്പുറം വൈല്‍ഡ് ലൈഫിന്റെ സാഹസിക അനുഭൂതിയും ഓര്‍മ്മകളെ ഹരം കൊള്ളിക്കും.

ഏഷ്യന്‍ ആനകള്‍ മുതല്‍ മേഘാവൃതമായ പുള്ളിപ്പുലികള്‍, സൂര്യകരടികള്‍, ഗിബ്ബണ്‍സ്, മക്കാക്കുകള്‍, വേഴാമ്പലുകള്‍, കിംഗ്ഫിഷറുകള്‍, തുടങ്ങി 1000 ത്തിലധികം പക്ഷികളും, ഉരഗങ്ങളും, 15000 സസ്യ ഇനങ്ങളും ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യത്തിലൂടെ അഞ്ചു രാത്രികളും നാലു പകലുകളും പിന്നിടുന്ന സാഹസികയാത്ര.

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മഴക്കാടുകളിലൂടെയുള്ള സഞ്ചാരത്തില്‍ കാണാനാകുന്ന നിരവധിയിനം ജീവികളുടെ സ്വാഭാവിക ചിത്രങ്ങള്‍ പകര്‍ത്താനും നിരീക്ഷിക്കാനും ഞങ്ങളുടെ ഗൈഡ് നിങ്ങളെ സഹായിക്കും. പ്രത്യേക സ്പീഷീസുകളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല സ്ഥലങ്ങളും അവയുടെ ഫോട്ടോ എടുക്കാന്‍ അനുയോജ്യമായ ദിവസങ്ങളും അവര്‍ നിര്‍ദേശിക്കും.

നീലനിറത്തിലൊഴുകുന്ന കടലിന്റെ മനോഹാരിതയില്‍ മോഡലുകളെ അണിനിരത്തിയുള്ള ബിക്കിനി ബീച്ച് ഫോട്ടോഗ്രഫി, നൈറ്റ് ഫോട്ടോഗ്രഫി, ഫുഡ് ആന്‍ഡ് ഓട്ടോമൊബൈല്‍ ഫോട്ടോഗ്രാഫി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Proceed Booking