+91 98465 71800 info@royalskyholidays.com

ഇതുവരെ കണ്ടതല്ല രാജസ്ഥാന്‍..!

പാരമ്പര്യങ്ങളുടെ ചിറകിലേറി സൗന്ദര്യം കൊണ്ട് രാജ്യത്തെ പുനര്‍നിര്‍വചിക്കുന്ന രാജസ്ഥാന്‍. പൈതൃകമായി കയ്യാളുന്ന പാചകരീതിയും വിശിഷ്ടമായ സംസ്‌കാരവും ആളുകളെ എന്നും ഇവിടേക്ക് ആകര്‍ഷിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയ നാട്. കൊട്ടാരങ്ങളും ചരിത്രവും സമ്മേളിക്കുന്ന നഗരങ്ങളായ പിങ്ക് സിറ്റിയും, ബ്ലൂ സിറ്റിയും, ഗോള്‍ഡന്‍ സിറ്റിയും ആവേശകരമായ യാത്രാനുഭവം സമ്മാനിക്കുന്നു. എന്നാല്‍ രാജസ്ഥാന്‍ യാത്രയില്‍ പലരും മിസ്സ് ചെയ്യുന്ന കുറെ കാര്യങ്ങളുണ്ട്.

Rajasthan - Main Tourist attractions

മധുരപലഹാരങ്ങളുടെ വലിയൊരു കലവറ. മറ്റൊന്നാണ് ഒട്ടക സഫാരി. ജയ്സാല്‍മീര്‍ മുതല്‍ ജയ്പൂര്‍ നഗരപ്രദേശം വരെയുള്ള എല്ലാ സ്ഥലങ്ങളിലുമുണ്ട് ഒട്ടക സഫാരി. വാസ്തുവിദ്യാ നിര്‍മ്മിതിക്ക് പേരുകേട്ട ബിക്കാനീര്‍, വിശാലമായ താര്‍ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജയ്‌സാല്‍മീര്‍. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന താര്‍മരുഭൂമിയില്‍ നിന്നു കൊണ്ട് അനുഭവിച്ചറിയുന്ന സൂര്യന്റെയും മണല്‍ക്കാടുകളുടെയും അവിശ്വസനീയമായ മാന്ത്രികത. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കാമല്‍ സഫാരി ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മരുഭൂമിയിലെ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതിയും സസ്യജന്തുജാലങ്ങളുടെ മനോഹരമായ വൈവിധ്യവും ആരുടെയും ഉള്ളം തൊടും.

ഒരു സാധാരണ വിനോദസഞ്ചാരി എന്നതിലുപരി, രാജസ്ഥാനിലേക്കുള്ള യാത്രയില്‍ സാഹസികമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടാകുമല്ലോ? വിനോദസഞ്ചാരികളുടെ കുത്തൊഴുക്കുണ്ടെങ്കിലും രാജസ്ഥാന്റെ വൈവിധ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹോട്ട് എയര്‍ ബലൂണ്‍ സവാരി. പിങ്ക് സിറ്റിയായ ജയ്പൂരില്‍ ചുറ്റിക്കറങ്ങി, ആംബര്‍ കോട്ടയുടെ അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. 1 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹോട്ട് എയര്‍ ബലൂണ്‍ സവാരി നിങ്ങള്‍ക്ക് മനോഹരമായ അനുഭവം നല്‍കും.

മറ്റൊന്ന് ക്യാമ്പിംഗാണ്. ജീപ്പ് സഫാരിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്കും ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്കുമാണ്. രാജസ്ഥാനില്‍ ക്യാമ്പിംഗ് ടൂര്‍ നടത്തുമ്പോള്‍ അവരുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും യഥാര്‍ത്ഥ സത്ത തിരിച്ചറിയാനാകും. സൂര്യാസ്തമയത്തിന്റെ അതിമനോഹരമായ കാഴ്ചകള്‍ക്കൊപ്പം തീനാളത്തിന് ചുറ്റും നാടോടി സംഗീതത്തിന്റെ താളത്തിനൊത്ത് പരമ്പരാഗത രാജസ്ഥാനി കലാകാരന്‍മാര്‍ ചുവടുവെക്കും. ആതിഥ്യമര്യാദയും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്നത് പഞ്ചനക്ഷത്ര അനുഭവത്തേക്കാള്‍ മികച്ചതായിരിക്കുമെന്നുറപ്പ്.

നിങ്ങളുടെ അടുത്ത രാജസ്ഥാന്‍ യാത്ര എന്നേക്കും ഓര്‍ത്തു വെക്കപ്പെടുന്നതാവട്ടെ. അതിനായി ഇപ്പോള്‍ തന്നെ ഞങ്ങളുടെ റോയല്‍ സ്‌കൈ ഹോളിഡെയ്‌സ് ഓഫീസുമായി ബന്ധപ്പെടുക. ഓര്‍മ്മകള്‍ക്ക് കൂട്ടായി ഏറ്റവും മികച്ച സേവനം ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.

Leave a Reply

Proceed Booking