Welcome to Royal Sky Holidays
Welcome to Royal Sky Holidays

എയർപോർട്ടിൽ ബാൻ ചെയ്ത 10 സാധനങ്ങൾ! സൂക്ഷിച്ചില്ലെങ്കിൽ യാത്ര മുടങ്ങും! |10 THINGS BANNED 🚫 IN AIRPORT|

ഫാമിലിയുമായോ ഫ്രണ്ട്സുമായോ വിദേശയാത്രയ്‌ക്കു പോകുകയാണോ നിങ്ങൾ? ചിലപ്പോൾ നിങ്ങളുടെ ടൂർ എയർപോർട്ടിൽ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ട്. എന്തുകൊണ്ടെന്നോ? നിങ്ങളുടെ ക്യാരി ബാഗിലുള്ള ചില സാധനങ്ങൾ തന്നെ കാരണം! നിങ്ങൾ കൈയ്യിൽ കരുതിയ ചില വസ്തുക്കൾ ചിലപ്പോൾ നിങ്ങളെ ജയിലിൽ പിടിച്ചിടാൻ വരെ കാരണമായേക്കാം…അങ്ങനെയുള്ള ചില സാധനങ്ങൾ നോക്കിയാലോ?

1. മൂർച്ചയുള്ള വസ്തുക്കൾ / മുറിക്കാനുള്ള ഉപകരണങ്ങൾ

ആദ്യത്തെ ഐറ്റം നമുക്ക് എല്ലാവർക്കും പരിചയം ഉള്ള വസ്തുക്കൾ തന്നെയാണ്!
കത്തി, കട്ടർ, കത്രിക പോലുള്ള മൂർച്ചയുള്ള വസ്തുക്കളാണ് – ഇവ ഹാൻഡ് ബാഗിൽ ഇട്ടുകൊണ്ട് എയർപോർട്ടിനകത്ത് കൊണ്ടുപോകാൻ പാടില്ല. ചെറിയ കുട്ടികളുടെ മിനി കത്തിയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു!

2. ലിക്വിഡുകൾ, ജെല്ലുകൾ, എയർസ്പ്രേകൾ

എയർപോർട്ടിൽ എത്തിയപ്പോൾ കൈയിൽ സാനിറ്റൈസർ കരുതിയോ? അതും ഒരുപക്ഷേ സുരക്ഷാഭീഷണിയായേക്കാം! 100ml- അധികം ഉള്ള ലിക്വിഡുകൾ, ഷാംപൂ, ലോഷൻ, സാനിറ്റൈസർ തുടങ്ങി പല സാധനങ്ങളും കയ്യിൽ എടുക്കാൻ പാടില്ല. പാക്ക് ചെയ്താലും, ഉദ്യോഗസ്ഥർ ഉറപ്പായും പരിശോധിക്കും.

3.വെടിയുണ്ടകൾ, പിസ്റ്റൾ, ബുള്ളറ്റ്!

തോക്കിൻ്റെ കാര്യം പറയണ്ടല്ലോ? വെടിയുണ്ടയോ ഗൺ പൗഡറോ കൈയ്യിൽ കരുതുന്നത് വലിയ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കും. ഇനി നിങ്ങൾ പ്രൊഫഷണൽ ഷൂട്ടറോ, ഇഷ്ടപ്പെട്ട ഷൂട്ടിംഗ് ഗൺ നിങ്ങളുടെ ക്യാരി ബാഗിൽ എടുത്തുകൊണ്ടുപോകാൻ ആഗ്രഹിക്കുകയാണോ? ശ്രദ്ധിക്കുക! എയർപോർട്ടിൽ ഈ തോക്കുകൾ ക്യാരി ബാഗിൽ കൊണ്ട് പോകാൻ പാടില്ല, അനധികൃത തോക്കുമായി എത്തുന്നവർക്ക് സുരക്ഷ തടസ്സവും, കസ്റ്റംസ് പ്രശ്നങ്ങളും, ചിലപ്പോൾ പോലീസ് കസ്റ്റഡിയിലുമാകാം.
എയർലൈൻ, കസ്റ്റംസ് അതോറിറ്റികൾക്ക് മുൻപാകെ യാത്രയ്ക്കുമുമ്പ് തോക്കിന്റെ വിവരം അറിയിക്കുക.
അതിനായി ഫയർ ആം ഫോമുകൾ ഫിൽ ചെയ്യുക! കൂടാതെ പ്രത്യേക GUN CASES ഉപയോഗിക്കുകയും വേണം!

4. ഡ്രഗ്സ് / അനധികൃത മരുന്നുകൾ!

മയക്ക് മരുന്നുകൾ , നിയന്ത്രിത മരുന്നുകൾ, മറ്റ് മാധകമരുന്നുകൾ ബാഗിൽ കരുതുന്നത് കുറ്റകൃത്യമാണ്. തീർച്ചയായും ബാഗിൽ ഈ ഐറ്റംസ് വേണ്ട. ആവശ്യമരുന്നുകൾ പോലും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ കൈയ്യിൽ കരുതിക്കൊണ്ട് മാത്രമേ കൊണ്ട് പോകാൻ പാടുള്ളൂ!

5.രാസവസ്തുക്കൾ

ആസിഡ്, ക്ലീനിംഗ് ലിക്വിഡ്, വിഷം തുടങ്ങിയവ – സുരക്ഷയ്ക്കും യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്.

6.ഇ-സിഗററ്റുകളും ലിഥിയം ബാറ്ററിയും

പോർട്ടബിൾ ബാറ്ററികൾ, ഇ-സിഗററ്റുകൾ – ചില എയർലൈൻസുകളിൽ നിരോധിച്ചിരിക്കുന്നു. യാത്രയ്ക്ക് മുമ്പ് എയർലൈൻ പോളിസികൾ വായിക്കുക!

7.കായിക ഉപകരണങ്ങൾ

ബോക്സിംഗ് ഗ്ലൗസുകൾ, ടെന്നിസ് ബാറ്റുകൾ – വലിയ, കഠിനമായ വസ്തുക്കൾക്ക് ചില എയർലൈൻസിൽ നിയന്ത്രിതമുണ്ട്. പ്രഫഷണൽ സ്പോർട്സിൽ പങ്കെടുക്കുന്ന താരങ്ങൾ കൈയ്യിൽ കരുതിയ സാധനങ്ങൾ മുൻകൂറായി അധികാരികളെ സാക്ഷ്യപ്പെടുത്തണം!

8.ഭക്ഷ്യ സാധനങ്ങൾ

പഴം, മാംസം, പാൽ , ചില തരം പൂക്കൾ മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ – ചില രാജ്യങ്ങളിൽ കസ്റ്റംസ് നിയന്ത്രണത്തിലുണ്ട്. ചെറിയ അളവിൽ കരുതിയാൽ പോലും ഉദ്യോഗസ്ഥർ പരിശോധിക്കും. ഫൈൻ ഇടാക്കിയേക്കാം!

9.ഇലക്ട്രോണിക് ഉപകരണങ്ങൾ

ലാപ്‌ടോപ്പ്, ക്യാമറ, ഡ്രോൺ – സുരക്ഷ ചെക്ക് കടക്കാതെ ബാഗിൽ വെക്കരുത്. ചില എയർലൈൻസിൽ ഡ്രോണുകൾ കൊണ്ട് പോകുന്നത് നിയന്ത്രണമുണ്ട്!പോർട്ടബിൾ സ്റ്റൺഡ് ഗൺ, ഇലക്ട്രിക് ഷോക്കർ, ചില ഹൈ-വോൾട്ടേജ് ഉപകരണങ്ങൾ – അനുമതിയില്ലാതെ കൊണ്ടുപോകുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കും.

10.കസ്റ്റംസ് നിയന്ത്രിത പേഴ്സണൽ വസ്തുക്കൾ

നിങ്ങളുടെ ബാഗിൽ വെക്കുന്ന ചില വ്യക്തിഗത വസ്തുക്കൾ ചില രാജ്യങ്ങളിൽ നിയമപരമായി നിയന്ത്രിതമാണ്.
നിയമപരമായി കസ്റ്റംസ് ഡിക്ലയർ ചെയ്യാത്തപക്ഷം സുരക്ഷയ്ക്കാർ പിടിച്ചെടുക്കും. ഉദാഹരണത്തിന്: വിലവരുന്ന സ്വർണ്ണം, ആഭരണങ്ങൾ, വലിയ പണം, അപരിചിത പേഴ്സണൽ വസ്തുക്കൾ.
കസ്റ്റംസ് പ്രഖ്യാപനമില്ലാതെ ഇത്തരം വസ്തുക്കൾ കൊണ്ട് പോകാൻ ശ്രമിച്ചാൽ, അവ സുരക്ഷയുടെ പേരിൽ പിടിക്കപ്പെടും, ചിലപ്പോൾ കഠിന നടപടികളിൽ പോലും ഇളവ് കിട്ടില്ല.ചില രാജ്യങ്ങളിൽ, ചെറിയ സ്വർണ്ണം പോലും ഡിക്ലറേഷൻ ചെയ്യാതെ കൊണ്ടുപോകുന്നത് നിയമലംഘനമായി കാണപ്പെടും.
നിങ്ങളുടെ മനസിൽ “ഇതൊക്കെ ചെറുത്, പ്രശ്നമില്ല” എന്നു തോന്നിയാലും, കസ്റ്റമ്സ് ചെക്കിൽ അത് സർക്കാരിന്റെ നിയന്ത്രണത്തിൽ വരും.നിങ്ങളുടെ യാത്രക്ക് സുരക്ഷയും പ്രശ്നരഹിതവുമകാൻ വിലയേറിയ അല്ലെങ്കിൽ കസ്റ്റംസ് നിയന്ത്രണത്തിലുള്ള പേഴ്സണൽ വസ്തുക്കൾ എടുക്കുമ്പോൾ, പൂർണ്ണമായും ഡിക്ലയർ ചെയ്യുക!

ടിപ്പ്: യാത്രയ്ക്കു മുന്നേ നിങ്ങളുടെ ബാഗ് പരിശോധിച്ച്, സുരക്ഷാ ചട്ടങ്ങൾ പാലിക്കുക. നിങ്ങളുടെ യാത്ര സൗകര്യപ്രദവും സുരക്ഷിതവുമായിരിക്കട്ടെ!

Leave a Reply