Welcome to Royal Sky Holidays
Welcome to Royal Sky Holidays

കൊച്ചി പഴയ കൊച്ചിയല്ല! |Top 10 Trending Destinations for Travel in 2026

Booking.comന്റെ 2026 Travel Predictions റിസര്‍ച്ച് പ്രകാരം, ലോകത്തെ Top 10 Trending Destinations for Travel in 2026 ലിസ്റ്റിൽ നിന്നും ഇന്ത്യയിൽ നിന്നുളള ഒരേയൊരു ഇന്ത്യൻ നഗരമായി കൊച്ചി ഇടം നേടിയിരിക്കുന്നു. ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന 10 ഡെസ്റ്റിനേഷനുകളോടൊപ്പം, ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരേയൊരു നഗരം.

ഈ Travel Predictions 2026 ലിസ്റ്റ് വെറും അഭിപ്രായങ്ങളുടെ സമാഹാരമല്ല. യഥാര്‍ത്ഥ ബുക്കിംഗ് ഡാറ്റ, സെര്‍ച്ച് ട്രെന്‍ഡുകള്‍, യാത്രക്കാരുടെ മാറുന്ന ഇഷ്ടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ അനാലിസിസ് ആണിത്. അതിനാലാണ് “കൊച്ചി പഴയ കൊച്ചിയല്ല” എന്ന വാക്കുകള്‍ക്ക് ഇന്ന് പ്രത്യേകത ഏറുന്നത്.

ഇന്നത്തെ കൊച്ചി, ഒരു ട്രാന്‍സിറ്റ് നഗരമോ സ്റ്റോപ്പോ മാത്രമല്ല.
ഫോർട്ട് കൊച്ചിയിലെ കോളോനിയല്‍ പാതകളും, മട്ടാഞ്ചേരിയിലെ പാരമ്പര്യവും, Muziris Biennale പോലുള്ള അന്താരാഷ്ട്ര കലോത്സവങ്ങളും, കടലോര ഭക്ഷണ സംസ്കാരവും — എല്ലാം ചേര്‍ന്നൊരു Experience-based destination ആയി കൊച്ചി മാറിക്കഴിഞ്ഞു.

🌍 2026-ലെ Top 10 Trending Destinations

1. Mũi Né – Vietnam
2. Bilbao – Spain
3. Barranquilla – Colombia
4. Philadelphia – USA
5. Guangzhou – China
6. Sal – Cape Verde
7. Manaus – Brazil
8. Münster – Germany
9. Kochi – India 🇮🇳
10. Port Douglas – Australia

ഈ ലിസ്റ്റ് കാണുമ്പോള്‍ തന്നെ വ്യക്തമാണ് — കൊച്ചി ഒരു പ്രാദേശിക ടൂറിസ്റ്റ് സ്‌പോട്ടല്ല, ഗ്ലോബല്‍ ട്രാവല്‍ മാപ്പിലെ ഒരു Rising Star ⭐ ആണ്.സംസ്കാരവും ആധുനികതയും ഒരുമിച്ച് ജീവിക്കുന്ന നഗരം.
2026-ലേക്ക് കടക്കുമ്പോള്‍, ലോകം കൊച്ചിയിലേക്ക് നോക്കുന്നു.
കൊച്ചി ഇനി പഴയ കൊച്ചിയല്ല ,അത് ലോകം തിരയുന്ന പുതിയ യാത്രാനുഭവമാണ്.

Leave a Reply