Kashmir in October – A Paradise Unveiled
മഞ്ഞ് മൂടിയ മലനിരകളും, പൂക്കളാൽ അലങ്കരിച്ച താഴ്വരകളും, അരുവികളും തടാകങ്ങളും നിറഞ്ഞ സുന്ദരഭൂമി —കാശ്മീർ.
“ഭൂമിയിലെ സ്വർഗ്ഗം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദേശം, ഒരിക്കലും മായാത്ത ഓർമ്മകളാണ് ഓരോ യാത്രികനും സമ്മാനിക്കുന്നത്.
🍁 ഒക്ടോബറിലെ കാശ്മീർ – പ്രത്യേക ഭംഗി തന്നെയാണ്!
ശരത്കാലത്തിന്റെ മൃദുവായ ശൈത്യത്തിൽ, കാശ്മീർ മറ്റൊരു രൂപം ധരിക്കുന്നു.
ചുവപ്പും സ്വർണ്ണനിറവും പകരുന്ന ആപ്പിൾ തോട്ടങ്ങൾ…
ലോകപ്രശസ്തമായ പാമ്പോറിലെ കുങ്കുമപ്പൂപ്പാടങ്ങൾ…
തെളിഞ്ഞ ആകാശത്തിൻ കീഴിൽ തിളങ്ങുന്ന ഹിമാലയ കൊടുമുടികൾ…
വേനൽച്ചൂടോ കടുത്ത മഞ്ഞുവീഴ്ചയോ ഇല്ലാത്ത സഞ്ചാരത്തിനും ഫോട്ടോഗ്രാഫിക്കുമുള്ള മികച്ച സമയം.
🏔️ കശ്മീരിൽ കാണേണ്ട പ്രധാന സഞ്ചാര കേന്ദ്രങ്ങൾ നോക്കിയാലോ?
ഗുൽമാർഗ്
പച്ചപ്പും പുൽമേടുകളും നിറഞ്ഞ മനോഹാരിത. ലോകത്തിലെ ഏറ്റവും ഉയർന്ന കേബിൾ കാർ യാത്രയായ ഗൊണ്ടോള റൈഡ് ഗുൽമാർഗിന്റെ ഹൈലൈറ്റാണ്. നിരനിരയായി മഞ്ഞുമലകളെ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന അപൂർവാനുഭവം ഇവിടെ കാത്തിരിക്കുന്നു.
സോന്മാർഗ്
“സ്വർണതാഴ്വര” എന്നറിയപ്പെടുന്ന സോന്മാർഗ്, ഹിമാലയത്തിലെ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട സ്വപ്നസ്ഥലമാണ്. പ്രകൃതിയുടെ ശാന്തത അനുഭവിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം.
പഹൽഗാം
അരുവികളും കുറ്റികാടുകളും കൂട്ടിയിണക്കിയ മനോഹാരിത. ട്രെക്കിംഗിനും ഫോട്ടോഗ്രാഫിക്കുമുള്ള മികച്ച ലൊക്കേഷൻ, പ്രകൃതിയുമായി അടുപ്പത്തിൽ ചേരാൻ സാധിക്കുന്നിടം.
❓ എന്തുകൊണ്ട് ഒക്ടോബറിൽ തന്നെ കാശ്മീർ?
പ്രകൃതിയുടെ നിറപ്പകിട്ടുകൾ ഏറ്റവും മനോഹരമാകുന്ന സമയം
യാത്രികർക്കായി സൗകര്യപ്രദമായ കാലാവസ്ഥ.
സഞ്ചാരവും ഫോട്ടോഗ്രാഫിയും ഒരുപോലെ ആസ്വദിക്കാവുന്ന അനുയോജ്യമായ അന്തരീക്ഷം.
ഹോട്ടൽ/ട്രാവൽ സംവിധാനങ്ങൾ അനായാസം ലഭ്യമാകുന്ന സീസൺ
👉 അങ്ങനെ , കാശ്മീർ ട്രിപ്പിന് ഒക്ടോബർ തന്നെ ഏറ്റവും അനുയോജ്യമായ സമയം!
Royal Sky Holidays-നൊപ്പം ഒരു കാശ്മീർ യാത്ര. അതും ഈ വരുന്ന ഒക്ടോബർ 13-ന്, Royal Sky Holidays ഒരുക്കുന്ന
Kashmir – Orchard Escape Trip ആരംഭിക്കുന്നു.
ആപ്പിൾ തോട്ടങ്ങൾ, കുങ്കുമപ്പൂപ്പാടങ്ങൾ, ഡാൽ തടാകത്തിലെ ശിഖാര യാത്ര, ഗുൽമാർഗിലെ ഗൊണ്ടോള റൈഡ്….എല്ലാം ഉൾക്കൊള്ളുന്ന ഒരു ROYAL KASHMIR JOURNEY
ഈ ഒക്ടോബറിലെ കാശ്മീർ നഷ്ടപ്പെടുത്തരുത്…
Make Your Kashmir Trip Truly Royal!



