Welcome to Royal Sky Holidays
Welcome to Royal Sky Holidays

ഹെവന്‍ലി കാശ്മീര്‍

Kashmir hill

ഗെറ്റ് റെഡി ഫോര്‍ ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ ജേര്‍ണി

സ്വര്‍ഗ്ഗീയ സൗന്ദര്യം തേടി ഒരു യാത്ര ഏതൊരു മലയാളിയുടെയും സ്വപ്‌നമാണ്. അരു വാലി മുതല്‍ കുങ്കുമ വയലുകള്‍ വരെ, സബര്‍വാന്‍ പര്‍വ്വത നിരകള്‍ മുതല്‍ ചഷ്‌മെ ഷാഹി വരെ, ബദാം വാരി മുതല്‍, ആപ്പിള്‍ ഗാര്‍ഡന്‍ വരെ.. എത്രയെത്ര മനോഹര കാഴ്ചകള്‍.

മഞ്ഞുകാണാനാണ് നമ്മള്‍ മലയാളികള്‍ക്ക് കൂടുതല്‍ പ്രിയം. കാരണം, മഞ്ഞുകാലത്തെ കാശ്മീറിന്റെ സൗന്ദര്യം വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. മഞ്ഞുമൂടിയ പര്‍വതങ്ങള്‍, മരങ്ങള്‍. ശ്രീ നഗറിലെ ദാല്‍ തടാകത്തില്‍ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും അതിമനോഹര കാഴ്ചകള്‍ ആസ്വദിക്കണം. കാശ്മീര്‍ കിരീടത്തിലെ രത്നമാണല്ലോ. ഹൗസ് ബോട്ടുകളിലുടെയും ശിക്കാരകളിലൂടെയും ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റുകളിലെ കാഴ്ചകള്‍ ആസ്വദിക്കാം.

സൗന്ദര്യത്തിന്റെ അവസാന വാക്കായ പെഹല്‍ഗാമിലേക്ക്. സ്വര്‍ഗത്തിലെ പൂന്തോട്ടം…. ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ പത്നി നൂര്‍ ജഹാന് വേണ്ടി പണിത ഷാലിമാര്‍ ഗാര്‍ഡന്‍. ഹിമാലയന്‍ മല നിരകളുടെ സൗന്ദര്യം ആസ്വദിച്ച് ഹില്‍സ്റ്റേഷനായ ഗുല്‍മാര്‍ഗിലേക്ക് അതി മനോഹര യാത്ര. കേബിള്‍ കാറിലൂടെ ഹിമാലയത്തിന്റെ ടോപ് പോയിന്റിലേക്ക്. അവിടെ മഞ്ഞുമലയുടെ നടുവിലൂടെ സ്‌കേറ്റിംഗ്. ഹിമാനിയില്‍ നിന്നും ഉത്ഭവിച്ച് താഴേക്കൊഴുകുന്ന അരുവികള്‍, ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍,സ്ട്രീറ്റ് ഫുഡുകളുടെയും റെസ്റ്റോറന്റുകളുടെയും കേന്ദ്രമാണ് കാശ്മീര്‍. സവിശേഷമായ ഷോപ്പിംഗ് അനുഭവം. ട്രെക്കിംഗ്, റിവര്‍ റാഫ്റ്റിംഗ്, ഷിക്കാര റൈഡ്, മൗണ്ടന്‍ ബൈക്കിംഗ്, ക്യാമ്പിംഗ തുടങ്ങിയ സാഹസിക വിനോദങ്ങള്‍ വേറെ.

ആമിര്‍ ഖുസ്റോ വിശേഷിപ്പിച്ച ലോകത്തിന്റെ പറുദീസയിലേക്കുള്ള യാത്ര റോയല്‍ സ്‌കൈഹോളിഡെയ്സ് നിങ്ങള്‍ക്കായി അവിസ്മരണീയമായി ഒരുക്കുന്നു.

Leave a Reply