Welcome to Royal Sky Holidays
Welcome to Royal Sky Holidays

സിംഗപ്പൂരിലേക്കൊരു സ്വപ്‌നയാത്ര…

സന്ദര്‍ശകരെ ഒരിക്കലും നിരാശപ്പെടുത്താത്ത രാജ്യമാണ് സിംഗപ്പൂര്‍. കൃത്യമായ പ്ലാനിങ്ങോടെ പടിപടിയായി ഉയര്‍ന്ന് വികസനത്തിന്റെ പാതയില്‍ വലിയൊരു കുതിപ്പ് സാധ്യമാക്കി ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളോടൊപ്പം ഇടം പിടിച്ച രാജ്യം. സുരക്ഷിതമെന്ന നിലയിലും മുന്‍നിരയിലാണ് സിംഗപ്പൂര്‍. വഴിയിരികില്‍ തുപ്പുന്നതോ, മാലിന്യം വലിച്ചെറിയുന്നതോ അല്ലെങ്കില്‍ ബഹളം വയ്ക്കുന്നതോ ഒക്കെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.

A dream trip to Singapore from Kerala

സിംഗപ്പൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു പൂര്‍ണ്ണ വികസിത രാജ്യമാണ് നമ്മുടെ മനസ്സിലെത്തുന്നതെങ്കിലും ഇത് ദ്വീപുകളുടെ ഒരു കൂട്ടമാണ്. സിംഗപ്പൂരിന്റെ ഭൂപ്രദേശത്ത് പ്രധാന ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള 64 ഓഫ്ഷോര്‍ ദ്വീപുകളുണ്ട്. പ്രധാന ദ്വീപായ പുലാവു ഉജോങ് ഉള്‍പ്പെടെ, 63 ദ്വീപുകള്‍ ചേരുന്നതാണ് സിംഗപ്പൂര്‍ എന്ന രാജ്യം. സെന്റോസ (ഓഫ്ഷോര്‍ ദ്വീപുകളില്‍ ഏറ്റവും വലുത്), പുലാവു ഉബിന്‍, സെന്റ് ജോണ്‍സ് ദ്വീപ്, സിസ്റ്റേഴ്സ് ദ്വീപുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന ദ്വീപിനെ മലേഷ്യയുടെ ജൊഹോറുമായി ബന്ധിപ്പിച്ചുകൊണ്ട് 2 മനുഷ്യനിര്‍മ്മിത പാലങ്ങളുണ്ട്: വടക്കുഭാഗത്ത് ജൊഹോര്‍-സിംഗപ്പൂര്‍ കടല്‍പ്പാലവും പടിഞ്ഞാറ് ഭാഗത്ത് തുവാസ് സെക്കന്‍ഡ് ലിങ്കും. ജുറോങ്ക്, പുലാവു തെക്കോങ്, പുലാവു ഉബിന്‍ സെന്റോസ എന്നിവയാണ് സിംഗപ്പൂരിലെ മറ്റു ചില പ്രധാന ദ്വീപുകള്‍.

ഒരു കാലത്ത് നഗരവത്കരണത്തിന്റെ ഫലമായി ഇവിടുത്തെ വനങ്ങളും പച്ചപ്പും എല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിവിടം പച്ചപ്പ് തിരിച്ചുക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍, ആധുനിക വാസ്തുവിദ്യ, സാങ്കേതിക മികവ് എന്നിവയിലും ഏറെ മുന്നിലാണ്. 50% വനങ്ങള്‍, പൂന്തോട്ടങ്ങള്‍, മഴക്കാടുകള്‍, പാര്‍ക്കുകള്‍, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവയിലൂടെ സമൃദ്ധവും ഫലഭൂയിഷ്ഠവുമായ പച്ചപ്പ് രാജ്യം ഉള്‍ക്കൊള്ളുന്നു.

ലോകത്തെ ഏറ്റവും മനോഹരമായ എയര്‍പ്പോര്‍ട്ടാണ് ചാംഗി. അത്ഭുതം കൊള്ളുന്ന തരത്തിലുള്ള കാഴ്ചകളാണ് അവിടെ. അംബരചുംബികളുടെ നഗരമായ സിംഗപ്പൂരിന്റെ ഭംഗി രാത്രിയാണ് കൂടുതല്‍ ആസ്വാദ്യകരം. 3 കൂറ്റന്‍ ടവറുകളുള്ള കെട്ടിടമാണ് മറീന്‍ ബേ സാന്‍ഡ്‌സ്. ഏറ്റവും മുകളിലായി നീന്തല്‍ക്കുളം. വള്ളം തുഴഞ്ഞു പോകുന്ന ഇന്‍ഡോര്‍ കനാല്‍. ഹോട്ടല്‍, മാള്‍, കസീനോ, തിയേറ്ററുകള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് മറീന. മെര്‍ലയണ്‍ സിംഗപ്പൂരിന്റെ അടയാളമാണ്. ഫോട്ടോകളിലൂടെ ലോകത്തിന്റെ കണ്ണുടക്കിയ സിംഹ പ്രതിമ.

ചാര്‍ലി ചാപ്ലിന്‍ മുതല്‍ മൈക്കല്‍ ജാക്‌സണ്‍ വരെ അന്തിയുറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ട റാഫിള്‍സ് ഹോട്ടല്‍. മാളുകള്‍ മ്യൂസിയങ്ങള്‍ നിറഞ്ഞ ഓര്‍ച്ചഡ് റോഡ്. ലിറ്റില്‍ ഇന്ത്യയും ചൈന ടൗണും അനുഭവിച്ചറിയണം. ലോകത്തിലെ മികച്ച മനുഷ്യ നിര്‍മ്മിത മഴക്കാടാണ് സിംഗപ്പൂര്‍ മൃഗശാല. മെഴുക് മ്യൂസിയം, മനുഷ്യനിര്‍മ്മിത ബീച്ചുകള്‍, തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ നിരവധിയുണ്ട് സിംഗപ്പൂരില്‍. കണ്ടാലും കണ്ടാലും തീരാത്തത്ര വിസ്മയകാഴ്ചകളിലേക്കുള്ള യാത്ര അനുഭവം റോയല്‍ സ്‌കൈഹോളിഡെയ്‌സ് നിങ്ങള്‍ക്കായി ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി +91 98465 71800 നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply