Welcome to Royal Sky Holidays
Welcome to Royal Sky Holidays

തായ്‌ലൻഡ് യാത്രക്ക് മുന്നേ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ?

|10 Things You Must Do Before Flying to Thailand!?|

തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?
ബാങ്കോക്കിലെ തെരുവുകളും പട്ടായയിലെ നൈറ്റ് ലൈഫും, ഫുക്കറ്റിന്റെ നീലക്കടലും, ക്രാബിയുടെ ശാന്തമായ ദ്വീപുകളും – എല്ലാം തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ യാത്ര തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ തയ്യാറാക്കി വെച്ചാൽ, നിങ്ങളുടെ അവധി ഡബിൾ ത്രിൽ ആക്കാം!

1 പാസ്പോർട്ടും വിസയും പരിശോധിക്കാം

ആദ്യം തന്നെ പാസ്പോർട്ടും വിസയും പരിശോധിക്കാം. തായ്‌ലൻഡിലേക്ക് മാത്രമല്ല ഏത് രാജ്യത്തേക്ക് പുറപ്പെടും മുന്നേ ഇവ രണ്ടും ചെക്ക് ചെയ്യണം. പുതിയ യാത്രയുടെ ആവേശത്തിൽ വിസ, പാസ്പോർട്ട് കാലാവധി പോലുള്ള കാര്യങ്ങൾ മറന്നുപോകരുത്. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ അല്ലെങ്കിൽ വിസ ഓൺ അറൈവൽ – ഏതാണ് നിങ്ങൾക്കു സൗകര്യം, അത് മുൻകൂട്ടി പ്ലാൻ ചെയ്യുക.

2 ബാഗ് പായ്ക്കിങ് “ലൈറ്റ്” ആക്കുക

Thailand എന്നാൽ = ഷോപ്പിങ് + ബീച്ച് + പാർട്ടി എന്നാണല്ലോ. അതുകൊണ്ട് വസ്ത്രങ്ങൾ അധികം ബാഗിൽ നിറച്ചാൽ തിരിച്ചു വരുമ്പോൾ പ്രശ്നമാകും. ഷോപ്പിംഗ് ചെയ്ത സാധനങ്ങൾ തിരിച്ച് വരുമ്പോൾ ബാഗിൽ കൊള്ളാത്ത അവസ്ഥയായിരിക്കും.കൂളായ കോട്ടൺ വസ്ത്രങ്ങൾ, സ്വിംസ്യൂട്ട്, സാൻഡൽസ്, ഹാറ്റ്, സൺഗ്ലാസ് ഇവ മാത്രം മതി.

3 കൾച്ചറിന് റസ്പെക്റ്റ് നൽകാൻ ഡ്രസ് കോഡ്

ബാങ്കോക്ക് ക്ഷേത്രങ്ങളിൽ (ബുദ്ധ വിഹാരങ്ങൾ) പ്രവേശിക്കുമ്പോൾ നീളം കൂടിയ വസ്ത്രങ്ങൾ ധരിക്കണം. ഷോർട്ട്‌സ് + സ്ലീവ്‌ലെസ് എന്നിവ പലയിടത്തും ബാൻ ആണ്.

4 ലോക്കൽ ഫുഡ് ലിസ്റ്റ് തയ്യാറാക്കുക

തായ്‌ലൻഡ് യാത്ര = ഫുഡ് അഡ്വഞ്ചർ!
പലർക്കും തായ്‌ലൻഡ് യാത്രയുടെ പ്രധാന അജണ്ട ഫുഡ് തന്നെയാണ്. കഴിക്കേണ്ട വിഭവങ്ങളുടെ ലിസ്റ്റ് ആദ്യമേ തയ്യാറാക്കണം.

👉 പാഡ് തായ്,
👉 ടോം യം സൂപ്പ്,
👉 മാങ്ങോ സ്റ്റിക്കി റൈസ്….ഭക്ഷണങ്ങൾ നിരവധി….
എല്ലാം ട്രൈ നോക്കണം

5 മാർക്കറ്റുകളിൽ ബാർഗെയ്‌നിങ് സ്കിൽ വേണം

First price equals to Tourist price എന്നൊരു ചൊല്ലുണ്ട്. മാർക്കറ്റുകളിൽ ചെന്നാൽ ബാർഗെയ്‌നിങ് സ്കിൽ മാക്സിമം use ചെയ്യുക. പണം നഷ്ടപ്പെടുത്താതെ നിൽക്കുക.

6 ബീച്ച് വൈബ്സിനായി തയ്യാറാകൂ…

ഫുക്കറ്റ്, ക്രാബി ഇവയെല്ലാം Aesthetic perfect Beaches ആണ് . Snorkeling, Scuba diving, island hopping എന്നിവയ്ക്കുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ചെലവ് കുറയ്ക്കും. ട്രാവൽ ഏജൻ്റ് മുഖാന്തരം എളുപ്പം ബുക്ക് ചെയ്യാം…

7 ചെറിയ കാഷ് കൈയിൽ വെക്കുക

തായ്‌ലൻഡിൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളുടെ സേവനം ലഭ്യമാണ്, എങ്കിലും ടുക്ക്-ടുക്ക്, സ്റ്റ്രീറ്റ് ഫുഡ് പോലുള്ള കാര്യങ്ങൾക്ക് 20, 50, 100 ബാത്ത് നോട്ടുകൾ കൈയിൽ വെക്കണം.

8 ബേസിക് തായ് വാക്കുകൾ പഠിക്കുക

“ഹലോ – Sawasdee”, “നന്ദി – Khob khun” . നാട്ടുകാർ നിങ്ങളോട് “ Smile back ” ചെയ്യും. തായ്‌ലൻഡ് = Land of Smiles after all

Scam Alert

9 Tuk-Tuk Scam

ചില Tuk-Tuk ഡ്രൈവർമാർ “ 20 ബാത്തിന് മുഴുവൻ സിറ്റി കാണിക്കാം ” എന്നു പറയും. അവസാനം യാത്ര കഴിയുമ്പോൾ വലിയ സാമ്പത്തിക നഷ്ടവും കയ്യാങ്കളിയായിമാറും. Always use Grab / Bolt അല്ലെങ്കിൽ Meter taxi മാത്രം.

10 BAR SCAM

NIGHTLIFE ൽ ചില ബാറുകളിൽ Menu വിൽ കാണിക്കാതെ പ്രൈസിൽ Drinks serve ചെയ്യും. പിന്നീട് വലിയ വില നൽകേണ്ടി വരും.Always ask price before ordering.

11 Jet Ski Scam

പട്ടായ, ഫുകെറ്റ് പോലുള്ള ബീച്ചുകളിൽ Jet ski rent ചെയ്താൽ, തിരിച്ചു കൊടുക്കുമ്പോൾ “Damage” ഉണ്ടെന്ന് പറഞ്ഞ് വലിയ fine അടിപ്പിക്കും. Before using, take photos/videos of the vehicle.

12 Tourist Guides

“Free guide, come with me” എന്ന് പറയുന്നവർ fake stories പറഞ്ഞു, ചിലപ്പോൾ hidden fees വാങ്ങും. Official guide/Audio guide മാത്രം ഉപയോഗിക്കുക.

ഒരു യാത്ര പോകുമ്പോൾ അത് വെറും സ്ഥലങ്ങൾ കാണുന്നതിനല്ല, നമ്മളെ തന്നെ കണ്ടെത്തുന്നതിനുമാണ്… അതിനാൽ യാത്രയിൽ സുരക്ഷിതരായി, ശരീരത്തെ ശ്രദ്ധിച്ച്, മനസ്സ് തുറന്നുവെച്ച് മുന്നോട്ട് പോകുക . ചെറിയ തയ്യാറെടുപ്പുകളും പോസിറ്റീവ് മനോഭാവവും ചേർന്നാൽ തായ്‌ലൻഡ് യാത്ര ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്നൊരു അനുഭവമാകും…

Leave a Reply