Welcome to Royal Sky Holidays
Welcome to Royal Sky Holidays

ഫുക്കറ്റ് – തായ്‌ലാൻഡിന്റെ സാംസ്കാരിക തലസ്ഥാനം

തായ്‌ലാൻഡിന്റെ തെക്കൻ ഭാഗത്ത്, ആകാശത്തിന്റെ നീല നിറത്തിൽ പതിഞ്ഞിരിക്കുന്ന ഒരു പ്രകൃതിസൗന്ദര്യപ്രദമായ ദ്വീപാണ് ഫുക്കറ്റ്. ആകർഷകമായ കടൽത്തീരങ്ങളും, മനോഹരമായ തെരുവോരങ്ങളും തായ് സാംസ്കാരിക സമ്പത്തുകളും എല്ലാം ചേർന്ന്, ഇന്ന് ഇവിടം ഒരു ലോകപ്രശസ്ത ടൂറിസ്റ്റ് ഹബ്ബായിരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു സഞ്ചാരിയാണെങ്കിൽ ജീവിതത്തിൽ തീർച്ചയായും സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഫുക്കറ്റിനെ ഉൾപ്പെടുത്തുക. ഫുക്കറ്റിന്റെ സഞ്ചാരാനുഭവം ഒരു യാത്രികന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കുന്ന ഓർമ്മകളായി നിലനിൽക്കും തീർച്ച….

ഫുക്കറ്റിന്റെ സാംസ്കാരിക മഹത്വം

ഫുക്കറ്റിലെ പ്രധാനമതം ബുദ്ധമതമാണ്. വലിയ ബുദ്ധ വിഗ്രഹം (Big Budha) ദ്വീപിന്റെ ആത്മാവാണ്. അങ്ങനെ ബൗദ്ധപാരമ്പര്യം ഏറെയുള്ള നാട്.
വാട്ട് ചാലോം പ്രഖാവ് – തായ് ശൈലിയിൽ നിർമ്മിച്ച പുരാതന ക്ഷേത്രം. ഫുക്കറ്റിൽ എത്തുന്നവർക്ക്, സംസ്‍കാരിക പൈതൃകം വിളിച്ചോതുന്ന പ്രധാന കേന്ദ്രം ഇത് തന്നെ. ഫുക്കറ്റ് ഓൾഡ് ടൗൺ – പുരാതന യൂറോപ്യൻ സ്റ്റൈൽ കെട്ടിടങ്ങൾ, ചൈനീസ്-പോർച്ചുഗീസ് ശൈലികൾ എല്ലാം ഈ ദ്വീപ് നഗരത്തിൽ കാണാം.

തായി കലയുടെയും സംഗീതത്തിന്റെയും ജന്മഭൂമിയാണ്‌ ഇവിടം.തായ് നൃത്തങ്ങൾ, മാസ്ക് നാടകങ്ങൾ, സംഗീതപരിപാടികൾ ഇവയെല്ലാം തായ് സംസ്കാരത്തിന്റെ ഭാഗമായി കാണാം.
കൂടാതെ തായ് ഭക്ഷണപാരമ്പര്യത്തിന്റെ ഈറ്റില്ലവും ഇവിടം തന്നെ. ടോം യം സൂപ്പ്, പാഡ്തായ്, റോട്ട് ടീസ് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള തായ് വിഭവങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട് .
കൂടാതെ ഹസ്തകലകൾ – തായ് സിൽക്ക്, ഹാൻഡ്‌മെഡ് ജ്വല്ലറി, തായ് അലങ്കാരങ്ങൾ തുടങ്ങി ഹാൻഡ്‌ക്രാഫ്റ്റ് തീർത്ത മറ്റൊരു ലോകവും ഇവിടയുണ്ട്.

ഫുക്കറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു യാത്രികന് വേണ്ട പ്രധാന കാര്യങ്ങൾ

1. വിസ വിവരങ്ങൾ – ഇന്ത്യയിലെ പൗരന്മാർക്ക് ഒൺഅറൈവൽ വിസ ലഭ്യമാണ്.

2. കറൻസി – തായ് ബാത്ത് ആണ് പ്രാദേശിക കറൻസി.

3. അന്തരാഷ്ട്ര വിമാനങ്ങൾ – ഫുക്കറ്റ് ഇന്റർനാഷണൽ ഇന്ത്യയിലെ പ്രധാന എയർപോർട്ടുകൾ വഴി നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണ്.

4. മഴക്കാലം യാത്ര മാക്സിമം ഒഴിവാക്കുക – മെയ് മുതൽ ഒക്ടോബർ വരെ മഴയുള്ള കാലഘട്ടമാണ്. നവംബർ മുതൽ ഏപ്രിൽ വരെ മികച്ച കാലാവസ്ഥ.

5. ബീച്ച് സേഫ്റ്റി – പടാങ്, കത, കരൺ എന്നീ ബീച്ചുകളിൽ ഒഴുക്കുകൾ ജാഗ്രതയോടെ കാണണം.

6. ബജറ്റ് പ്ലാനിംഗ് – ഫുക്കറ്റിൽ ബജറ്റിനനുസരിച്ച് എല്ലാ തരത്തിലുള്ള ഹോട്ടലുകളും, ഹോസ്റ്റലുകളും ലഭ്യമാണ്.

7. പബ്ലിക് ട്രാൻസ്പോർട്ട് – ടുക്- ടുക്, സോങ് തെയോ (മിനി വാൻ), ബൈക്ക് റന്റൽ എന്നിവ സുലഭം.

8. ഇംഗ്ലീഷ് ഭാഷ – പ്രധാന ടൂറിസ്റ്റ് മേഖലകളിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് സാധാരണമാണ്. അതുകൊണ്ട് ഭാഷ ഒരു തടസ്സമാവില്ല.

9. സ്ത്രീ സുരക്ഷ . ഫുക്കറ്റ് ഒരു (women friendly) സ്ത്രീ സുരക്ഷ സ്ഥലമാണ്.എങ്കിലും രാത്രി സമയം ജാഗ്രത ആവശ്യമുണ്ട്. സാധാ സമയവും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോലീസ് പട്രോളിംഗ് ഉണ്ടാകും.

10. ബാർഗെയിൻ ചെയ്യുക – മാർക്കറ്റുകളിൽ പൊതുവെ സാധനങ്ങൾക്ക് വിലകൂടുതൽ ആയിരിക്കും.സാധനങ്ങൾ, ഭക്ഷണങ്ങൾ വാങ്ങിക്കുമ്പോൾ ബാർഗെയിൻ ചെയ്യുക.

ഫുക്കറ്റിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങൾ

1. പടാങ് ബീച്ച് – പതിനായിരിക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന ഫുക്കറ്റ് തീരം.

2. ഫാണ്ടംനാട് ബീച്ച്, കത ബീച്ച്, ബംഗ് ടാവോ ബീച്ച് അങ്ങനെ തീരങ്ങൾ അനവധി,നിരവധി .

3. ഫുക്കറ്റ് ഫാൻറ്റസിയ – തായ് ഐതിഹ്യത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ത്രില്ലിങ് നൃത്തനാടക ഷോകൾ കാണാൻ മറക്കരുതേ .

4. ജെയിംസ് ബോണ്ട് ദ്വീപ് – ഫങ്കാ ബേയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ദ്വീപ്.

5. സിമിലൻ ദ്വീപുകൾ – ഡൈവിംഗ്, സ്നോർക്കലിംഗ്, കടൽ ജീവജാലങ്ങളിലൂടെ അത്യന്തം മനോഹരമായ അനുഭവം ഇവിടം സുലഭം .

6. വാട്ടർ ആക്ടിവിറ്റികൾ – പാരാസെയിലിംഗ്, ജെറ്റ് സ്‌കി, ബാനാന ബോട്ട് തുടങ്ങിയവ അട്വഞ്ചർ പ്രേമികൾക് കാത്തിരിപ്പുണ്ട് .

7. ഫുക്കറ്റ് നൈറ്റ് മാർക്കറ്റുകൾ – ഓപ്പൺ മാർക്കറ്റുകൾ, തായ് സ്റ്റ്രീറ്റ് ഫുഡും ആസ്വദിക്കാം. നിങ്ങൾക്ക് ആസ്വദിക്കാൻ വേണ്ടതെന്തും ഇവിടെയുണ്ട്.

സൗജന്യ ടിപ്സ്

1)തായ് നാട്ടിൽ ബുദ്ധനെ അപമാനിക്കുന്നത് നിയമപരമായി ശിക്ഷാർഹമാണ്.

2) കപ്പലിൽ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണം.

3) ഹോട്ടലിൽ ടിപ്പ് നൽകുന്നത് തായ്‌ലൻഡുകാർക്ക് ഇഷ്ടമാണ് .

4) ഫുക്കറ്റിൽ പല മേഖലയിലും എ.ടി.എം, കറൻസി എക്സ്ചേഞ്ച് സംവിധാനങ്ങൾ ലഭ്യമാണ്.

5) ലോക്കൽ ഭക്ഷണം പരീക്ഷിക്കുമ്പോൾ കുരുമുളക്, എരിവ് എന്നിവ ശ്രദ്ധിക്കുക.

ഫുക്കറ്റ് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല – അത് ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്. അതുകൊണ്ട് ഈ യാത്ര ഒരു സാംസ്കാരിക യാത്രയുമാണ്. കടൽത്തീരങ്ങളുടെ ശാന്തത, തായ് ജനതയുടെ സൗഹൃദസ്വഭാവം, പാരമ്പര്യം ഇവയെല്ലാം ചേർന്ന് അപൂർവമാക്കുന്ന അനുഭവം . ഒരു യാത്രികൻ എന്ന നിലയിൽ ഫുക്കറ്റ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. മനസ്സും മനോഭാവവും തുറന്ന് യാത്രചെയ്യുക – ഫുക്കറ്റ് നിങ്ങളെ നെഞ്ചേറ്റും.

Leave a Reply