Welcome to Royal Sky Holidays
Welcome to Royal Sky Holidays

മായാ ബേ | Maya Bay

ഓഫീസ് തിരക്കുകൾ നിന്നും ഒരു ബ്രേക്ക്‌ എടുത്ത് ഒരു വെക്കേഷൻ പ്ലാൻ ചെയ്താലോ? ഫാമിലിയുമായും ഫ്രെണ്ട്സുമായും അവധി ആഘോഷിക്കാൻ ഒരടിപൊളി സ്ഥലം ഇങ്ങ് തായ്‌ലൻഡിലുണ്ട്. തായ്‌ലൻഡിലെ ഫി ഫി ദ്വീപുകളിലെ മായാ ബേ…

സ്വർണ്ണനിറത്തിലുള്ള മണൽത്തീരവും, നീല തിരമാലകളും, പച്ചപ്പിന്റെ പശ്ചാത്തലവും നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊരു ഒരു തീരപ്രദേശം. ലിയോണാർഡോ ഡി കാപ്രിയോയുടെ The Beach എന്ന സിനിമയുടെ അതേ പശ്ചാത്തല തീരം.

ഫുക്കറ്റ് തീരത്ത് നിന്ന് ബോട്ടിൽ കയറി തിരമാലകളെ തഴുകി മായാ ബേയിലേക്കുള്ള ADRENAL RUSH യാത്ര.
തെളിഞ്ഞ കടലിനടിയിലെ വർണ്ണാഭമായ പവിഴപ്പുറ്റുകളും മത്സ്യലോകവും കണ്ട്,പ്രകൃതിയുടെ മാസ്മരികതയും സാഹസികതയും ഒരുപോലെ സമ്മാനിക്കുന്ന ഒരിടം.

ക്ലിഫ് ജമ്പിംഗ്, കയാക്കിംഗ്, പാഡിൽ ബോർഡിംഗ് സാഹസിക പ്രേമികൾക്ക് ആവേശം നൽകാൻ മായാ ബേയിൽ വിനോദങ്ങൾ ഏറെ. കുട്ടികളോടൊപ്പം രസകരമായ ബോട്ട് യാത്രകൾ, സുഹൃത്തുക്കളോടൊപ്പം ത്രില്ലിംഗ് വാട്ടർ സ്‌പോർട്‌സ്, അല്ലെങ്കിൽ ഒറ്റയ്ക്ക് പ്രകൃതിയോട് ചേർന്ന് ശാന്തമായ നിമിഷങ്ങൾ – മായ ബേ എല്ലാവർക്കും വേണ്ടി എന്തെങ്കിലും പ്രത്യേകത കരുതിവെച്ചിരിക്കുന്നു.
ഇനി കാത്തിരിക്കേണ്ട! മായാ ബേയുടെ മനോഹരവും ത്രില്ലിംഗുമായ ലോകത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്യൂ റോയൽ സ്കൈ ഹോളിഡേയ്‌സിനൊപ്പം.

Leave a Reply