Welcome to Royal Sky Holidays
Welcome to Royal Sky Holidays

സൗജന്യമായി പറക്കാം തായ്‌ലൻഡിലേക്ക്! എങ്ങനെ എന്നല്ലേ? |Fly to Thailand for Free|

സൗജന്യമായി പറക്കാം തായ്‌ലൻഡിലേക്ക്! കേട്ടത് ശരിയാ! നമ്മുടെ അയൽരാജ്യമായ തായ്ലൻഡ് കാണാൻ എയർ ടിക്കറ്റിന് കാശ് മുടക്കേണ്ടതില്ല!വിനോദസഞ്ചാരികൾക്ക് എപ്പോഴും പുതുമയുള്ള ആശ്ചര്യങ്ങൾ ഒരുക്കുന്ന തായ്‌ലൻഡ്, ഈ തവണ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ഒരു നൂതന പദ്ധതിയിലൂടെയാണ് — സൗജന്യ വിമാന ടിക്കറ്റ്.”Thailand Free Ticket Program” എന്ന പേരിൽ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഈ പദ്ധതി, രാജ്യത്ത് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം.

പാൻഡെമിക്കിനു ശേഷം തായ്‌ലൻഡിലെ ടൂറിസം വ്യവസായം പൂർണമായും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 2024-ൽ ടൂറിസ്റ്റ് വരവ് പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനെത്തുടർന്ന്, 2025-ൽ ടൂറിസം സെക്ടറിൽ വലിയ ഉണർവ്വ് സൃഷ്ടിക്കാൻ സൗജന്യ ടിക്കറ്റ് ഓഫർ പ്രഖ്യാപിക്കുകയാണ് രാഷ്ട്രം!ചില തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യ ടിക്കറ്റ് നൽകുക. ഇന്ത്യൻ യാത്രികർക്കും ഈ പദ്ധതിയിൽ ഉൾപ്പെടാമെന്ന സൂചനയും ടൂറിസം അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ട്.

പദ്ധതി എങ്ങനെ എന്നല്ലേ?
ചില എയർലൈൻസുകളുമായി ചേർന്ന് തായ്ലൻഡ് സർക്കാർ “ Fly Thailand Free ” ക്യാമ്പയിൻ ആരംഭിക്കും.
പങ്കെടുക്കുന്നവർക്ക് ചില നിബന്ധനകളോടൊപ്പം തായ്‌ലൻഡ് ഗവണ്മെന്റ് സ്പോൺസർ ചെയ്യുന്ന ടിക്കറ്റുകൾ ലഭിക്കും.
പ്രധാനമായും ഓഫ്സീസണുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതാണ് ലക്ഷ്യം.
വിനോദസഞ്ചാരികളുടെ ചെലവിടലിലൂടെ ആകെയുള്ള വരുമാന വർധനയാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിലേക്കുള്ള വിമാനങ്ങൾ ഇപ്പോൾ പ്രതിദിനം നിരവധി റൂട്ടുകളിലുണ്ട് — ബാംഗ്കോക്ക്, ഫുകറ്റ്, ക്രാബി, ചിയാങ് മായി etc.
സൗജന്യ ടിക്കറ്റ് ലഭിക്കുന്നവർക്ക്; കുറഞ്ഞ വിസ ഫീസ്
,ഹോട്ടൽ ഡിസ്കൗണ്ടുകൾ
,ട്രാവൽ പാസുകൾ എന്നിവയും ലഭിക്കാമെന്നതാണ് അഭ്യൂഹം.

യാത്രയെ സ്നേഹിക്കുന്നവർക്ക് ഇതിലധികം സന്തോഷവാർത്ത വേറെയുണ്ടോ?
സൗജന്യ ടിക്കറ്റിലൂടെ തുടങ്ങുന്ന ഈ സംരംഭം, തായ്‌ലൻഡിനും ലോകസഞ്ചാരികൾക്കും ഒരുപോലെ ഒരു പുതിയ പ്രതീക്ഷയാണ്.
നീല തിരമാലകളിലും നഗരങ്ങളുടെ തിളക്കത്തിലും വീണ്ടും സഞ്ചാരത്തിന്റെ സ്പന്ദനം ഉയരുന്നു.
യാത്രയിലേക്കുള്ള വിളി വീണ്ടും മുഴങ്ങുകയാണ് – “See you in Thailand!” 🇹🇭

Leave a Reply