വടക്കു കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന എക്കാലത്തും സഞ്ചാരികളെ മോഹിപ്പിക്കുന്ന അസര്ബെയ്ജാന്. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുമാറിയ രാജ്യത്തെ ചരിത്രവും ആധുനികതയും പ്രകൃതി സൗന്ദര്യവും മോഹിപ്പിക്കുന്നതാണ്. കുറഞ്ഞ യാത്ര ചെലവ്. കാണാന്‍ വിസ്മയ കാഴ്ചകള്‍ നിരവധി.
അത്യാധുനിക സാങ്കേതികവിദ്യകൊണ്ടു നിറഞ്ഞ കാസ്പിയന്‍ കടലിന് അടുത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം. ബാകു നഗരം. ബാകുവിന് സമീപമുള്ള കുന്നിന് ചെരുവിലാണ് അണയാത്ത തീ യനാര്‍ ദാഗ് എന്ന പ്രതിഭാസമുള്ളത്. സൊറാസ്ട്രിയനിസം വിശ്വാസികളുടെ അഗ്നി ആരാധനയുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര സ്മാരകങ്ങളും പ്രദേശത്തുണ്ട്.
ഹിന്ദു സോറസ്ട്രിയന്‍ എന്നീ മത വിഭാഗങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ച അതേശഗാഹ് ടെംപിള്‍. സൊറാസ്ട്രിയന്‍ മതവുമായി ബന്ധപ്പെട്ട് നിരവധി കാഴ്ചകള്‍ സഞ്ചാരികളില്‍ അത്ഭുതം നിറയ്ക്കുന്നു. ശിരുവാന്ഷാഹ് പാലസ്, ഫൗണ്ടന് സ്ക്വയര്‍, ഇചാരി ഷെഹര്‍, ബാകൂ ബൊളിവാര്‍ഡ്, ഫ്ളയിം ടവേഴ്സ്.
15 ആം നൂറ്റാണ്ടില്‍ ശിരിവന്ഷാഹ് ഡയനാസ്റ്റി നിര്‍മ്മിച്ച കൊട്ടാരമാണ് ശിരിവന്ഷാഹ് പാലസ്. അനേകം ഭൂഗര്‍ഭ പാതകളും, തുരങ്കങ്ങളും, കൊണ്ട് ആകര്‍ഷണീയമായ കൊട്ടാരം. സമീപത്തായി 7-8 നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സോറസ്ട്രിയന്‍ ടെംപിള്‍ ആയ മെയ്ഡന്‍ ടെംപിള്‍ എന്നിവയിലൂടെ ഒരു ചരിത്രം നടത്തമായാലോ? അഗ്നി പര്‍വ്വതങ്ങളുടെ നാട്ടിലെ വിസിമയക്കാഴ്ചകള് മറ്റാരേക്കാളും ഭംഗിയായി നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ റോയല്‍ സ്കൈ ഹോളിഡെയ്സുമായി ബന്ധപ്പെടുക.