Welcome to Royal Sky Holidays
Welcome to Royal Sky Holidays

ആദ്യത്തെ ഇൻ്റർനാഷണൽ ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ?ഏത് രാജ്യമാണ് ബെസ്റ്റ്? |Top 10 Reasons to Choose Thailand for Your First International Journey|

ആദ്യത്തെ വിദേശ യാത്ര പ്ലാൻ ചെയ്യുകയാണോ? എവിടെ പോകുമെന്ന കോൺഫ്യൂഷനാണോ? സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാൻ മനോഹരമായ ഒരിടം അതും ബജറ്റ് ഫ്രണ്ട്‌ലി ഇൻ്റർനാഷണൽ ഡെസ്റ്റിനേഷൻ.എങ്കിൽ ഇതൊക്കെ ചേരുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്ന ഒരു രാജ്യമുണ്ട്. കടൽത്തീരങ്ങൾ മീട്ടുന്ന സംഗീതവും നഗരങ്ങൾ നിറയ്ക്കുന്ന വർണ്ണോത്സവങ്ങളും നിറഞ്ഞ ഒരു നാട്! അതേ തായ്‌ലാൻഡ്! ഒരു തുടക്കക്കാരന്റെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകാൻ തായ്‌ലൻഡിനോളം മികച്ചൊരിടം വേറെയില്ല. ആദ്യമായി രാജ്യാതിർത്തി കടക്കുന്ന ഏതൊരു സഞ്ചാരിക്കും മനസ്സുനിറയെ ഓർമ്മകൾ സമ്മാനിക്കാൻ ഈ പുഞ്ചിരിയുടെ നാടിന് സാധിക്കും. എന്തുകൊണ്ട് തായ്ലൻഡ് തന്നെ ഫസ്റ്റ് ചോയ്സ്!ഒന്നല്ല കാരണങ്ങൾ അനവധി! Top 10 Reasons നോക്കിയാലോ?

1 ഇന്ത്യയിൽ നിന്നുള്ള പ്രവേശനം

ഇന്ത്യയിൽ നിന്ന് ഏതാനും മണിക്കൂറുകളുടെ വിമാനയാത്ര മാത്രം മതി തായ്‌ലൻഡിലെത്താൻ. ദൈർഘ്യമേറിയ യാത്രകളുടെ ക്ഷീണമില്ലാതെ, വളരെ പെട്ടെന്ന് ഒരു വിദേശരാജ്യത്തിന്റെ മനോഹാരിതയിലേക്ക് പ്രവേശിക്കാം എന്നത് ആദ്യയാത്രക്കാർക്ക് നൽകുന്ന സൗകര്യം ചെറുതല്ല. ഇത് തന്നെ ആദ്യ കാരണം!

2 മികച്ച വിമാന കണക്റ്റിവിറ്റി

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നെല്ലാം ദിനംപ്രതി വിമാന സർവ്വീസുകൾ ലഭ്യമാണ്. ഇത് യാത്രകൾ എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും അവസാന നിമിഷത്തെ മാറ്റങ്ങൾ വരുത്താനും സഹായിക്കുന്നു. ആകാശദൂരം കുറവായതിനാൽ വിമാനടിക്കറ്റ് നിരക്കുകളും താരതമ്യേന കുറവായിരിക്കും.

3 ഏവർക്കും ഇണങ്ങുന്ന കാലാവസ്ഥ

വർഷം മുഴുവനും സന്ദർശനത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ കാലാവസ്ഥയാണ് തായ്‌ലൻഡിന്റെ മറ്റൊരു ആകർഷണം. അതികഠിനമായ ചൂടോ തണുപ്പോ ഇല്ലാത്തതിനാൽ ഏത് സീസണിലും യാത്രകൾ ആസ്വദിക്കാനാകും.

4 ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രാനുഭവം

വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഒരു വിദേശയാത്ര ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തായ്‌ലൻഡ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. താമസം, ഭക്ഷണം, യാത്ര, വിനോദം എന്നിവയെല്ലാം ചേർന്ന് ചെറിയ നിരക്കിൽ ട്രിപ്പുകൾ ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള അനുഭവങ്ങൾ സ്വന്തമാക്കാം എന്നതാണ് പ്ലസ് പോയിൻ്റ്.

5 വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ

മലയാളികളുടെ രുചിമുകുളങ്ങൾക്ക് ഏറെ ഇണങ്ങുന്നതാണ് തായ് വിഭവങ്ങൾ. കടൽ വിഭവങ്ങളുടെയും സ്പൈസി കറികളുടെയും സ്വാദിഷ്ടമായ ശേഖരം തായ്‌ലൻഡിന്റെ പ്രത്യേകതയാണ്. വഴിയോര ഭക്ഷണശാലകൾ മുതൽ ആഡംബര റെസ്റ്റോറന്റുകൾ വരെ നീളുന്ന തായ് രുചിയുടെ ലോകം ആരെയും ആകർഷിക്കും.

6 പ്രകൃതിയുടെ പറുദീസ

ഫുക്കറ്റ്, ക്രാബി പോലുള്ള ലോകോത്തര നിലവാരമുള്ള ബീച്ചുകളാണ് തായ്‌ലൻഡിന്റെ മുഖമുദ്ര. തെളിഞ്ഞ നീലാകാശവും പവിഴപ്പുറ്റുകളും വെളുത്ത മണൽത്തരികളും ചേർന്ന കടൽത്തീരങ്ങൾക്കൊപ്പം, ഹരിതാഭമായ മലനിരകളും ഇടതൂർന്ന മഴക്കാടുകളും ഈ നാടിനെ പ്രകൃതിസ്നേഹികളുടെ പറുദീസയാക്കുന്നു.

7 സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന തായ്‌ലൻഡ്, യാത്രക്കാർക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുന്നു. ടൂറിസം പ്രധാന വരുമാന മാർഗ്ഗമായതിനാൽ സഞ്ചാരികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

8 സമ്പന്നമായ സാംസ്കാരിക പൈതൃകം

സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ബുദ്ധവിഹാരങ്ങൾ, സമ്പന്നമായ വാസ്തുവിദ്യ, സോങ്ക്രാൻ പോലുള്ള വർണ്ണാഭമായ ആഘോഷങ്ങൾ, തനതായ കലാരൂപങ്ങൾ എന്നിവ തായ്‌ലൻഡിന്റെ സാംസ്കാരിക പൈതൃകത്തിന് മാറ്റുകൂട്ടുന്നു. ഓരോ കാഴ്ചയും ഒരു പുതിയ സംസ്കാരത്തെ അടുത്തറിയാനുള്ള അവസരമാണ്.

9 മലയാളികൾക്ക് പരിചിതമായ ചുറ്റുപാട്

വിനോദസഞ്ചാര മേഖലയിലും മറ്റ് തൊഴിലിടങ്ങളിലും ധാരാളം മലയാളികളുടെ സാന്നിധ്യം ഉള്ളതിനാൽ ഭാഷാപരമായും സാംസ്കാരികമായും ഒരു അപരിചിതത്വം അനുഭവപ്പെടില്ല. ഇത് കുടുംബമായി യാത്ര ചെയ്യുന്നവർക്കും ആദ്യമായി വിദേശയാത്ര നടത്തുന്നവർക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

10 ഷോപ്പിംഗും ഉല്ലാസവും നിറഞ്ഞ രാത്രികൾ

ബജറ്റ് ഷോപ്പിംഗിന് പേരുകേട്ട സ്ട്രീറ്റ് മാർക്കറ്റുകൾ മുതൽ ആഡംബര മാളുകൾ വരെ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് തായ്‌ലൻഡ് നിരവധി അവസരങ്ങൾ നൽകുന്നു. അതുപോലെ, ലോകപ്രശസ്തമായ നഗരരാത്രികൾ യാത്രയ്ക്ക് കൂടുതൽ നിറപ്പകിട്ടേകും.

ചുരുക്കത്തിൽ, ഇന്ത്യയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന, കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന, പ്രകൃതിയും സംസ്കാരവും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഒരു നാടാണ് തായ്‌ലൻഡ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ, ആദ്യത്തെ വിദേശയാത്രാനുഭവത്തിനായി ഇതിലും മികച്ച ഒരു തിരഞ്ഞെടുപ്പ് വേറെയുണ്ടാകില്ല.

WELCOME TO LAND OF 😊 SMILE 😊

Leave a Reply