കടലിന്റെ തഴുകലോടെ തുടങ്ങുന്ന കായാക്കിംഗ്… ഇരുണ്ട ഗുഹകളിലൂടെ പതുക്കെ നീങ്ങുമ്പോൾ, ഓരോ ചുവട്ടിലും പ്രകൃതിയുടെ മായാജാലം തുറക്കുന്നു. കരിമ്പാറാക്കൊടികളിനപ്പുറത്ത് കാത്തിരിക്കുന്നത് സ്വപ്നാതീതമായ മായികലോകം! നീലകടലിൽ ചിതറി കിടക്കുന്ന കൂറ്റൻ പാറകെട്ടുകൾ. പതിനായിരം വർഷങ്ങൾ കൊണ്ട് തിരമാലകളും കടൽ കാറ്റും രൂപപ്പെടുത്തിയ ശിലാപാതകൾ. പറഞ്ഞു വരുന്നത് തായ്ലൻഡിലെ ജെയിംസ് ബോണ്ട് ദ്വീപുകളിലെ അത്ഭുതഗുഹകളെ കുറിച്ചാണ്.
ഗുഹയുടെ അഗ്ര ഭാഗങ്ങളിൽ നിന്ന് ഭൂമിയിലേക്ക് നീളുന്ന ശിലാരൂപങ്ങൾ. അകത്തു കടന്നതും മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചതുപോലെ.ശിലകൾക്കും തിരകൾക്കും ഇടയിലൂടെ അതിവേഗം സഞ്ചരിക്കുന്ന ചെറു തോണികൾ. കറുത്ത ജലത്തിൽ ചിതറി തെറിച്ച തെല്ലു പ്രകാശം മാത്രം.കാഴ്ചകളിൽ ഭീതിപകരുന്നു,ശബ്ദം നഷ്ടപ്പെട്ട ലോകം പോലെ…
ഒരേസമയം ഭയത്തിലും അത്ഭുതത്തിലും ആളുകൾ മുന്നോട്ടു നീങ്ങി.ഒരു സ്വപ്നലോകമോ ഭൂമിക്കടിയിലെ അലോകമോ? സാഹസികതയും അത്ഭുതവും നൽകുന്ന അനുഭൂതി.
1974ലെ ജെയിംസ് ബോണ്ട് ചലച്ചിത്രം “The Man with the Golden Gun” ഷൂട്ട് ചെയ്ത അതേ ദ്വീപ്. നീല കടലിൽ ഉയർന്നു നിൽക്കുന്ന പാറകെട്ടുകളും അത്ഭുത ഗുഹകളും പഞ്ചാരമണൽ തൂകിയ തീരവും ഒരു മായാനഗരിയെന്ന പോലെ.കടലിന്റെ നെറുകയിൽ തൂങ്ങി നിൽക്കുന്ന പാറകളെ ചുറ്റി കായാകിങ്.പാറകളുടെ ഇടനാഴികളിലൂടെയും ഗുഹയുടെ അഗാധത്തിലൂടെയും നീങ്ങുമ്പോൾ, ഓരോ നിമിഷവും പുതിയൊരു അനുഭവമായി മാറുന്നു.കടലിന്റെ നിറം പോലും ഇവിടെ മറ്റെവിടെയും കാണാത്തതുപോലെ.കണ്ണുകൾക്ക് അദ്ഭുതം പോലെ കാണപ്പെടുന്ന ദൃശ്യങ്ങൾ.ഇവിടെയുള്ള ഓരോ ഫ്രെയിമും ഒരു സിനിമാസീനാണ്. ഓരോ കോണിലും ജെയിംസ് ബോണ്ട് മൂവീ ഫ്രെയിംസ്.വെളിച്ചവും നിറക്കൂട്ടുകളും ചേർന്ന് പ്രകൃതി ഒരുക്കിയ ചിത്രശാല.
ആയിരം വർഷങ്ങൾ കൊണ്ട് പ്രകൃതി ഒരുക്കിയ മായിക ഭൂപടം.കാണുന്ന ഓരോ ദൃശ്യവും ഫാന്റസി കഥകൾ എന്ന പോലെ!
വായിച്ച് മതിയാകില്ല… മനസ്സിൽ തന്നെ തീർത്തു വരയ്ക്കേണ്ട അനുഭവങ്ങൾ ഇവ.ഇത് ഒരു യാത്രയല്ല… ഹൃദയത്തിൽ പതിഞ്ഞ് പോകുന്ന ഒരു അനുഭവചിത്രമാണ്.
കാഴ്ചകളിൽ തീരാതിരിക്കുന്ന വിസ്മയം, നിങ്ങൾ തന്നെ ആ രംഗത്തിന്റെ ഭാഗമാകുക,
റോയൽ സ്കൈ ഹോളിഡേയ്സിനൊപ്പം.



