Welcome to Royal Sky Holidays
Welcome to Royal Sky Holidays

മഞ്ഞ് പുതച്ച് മണാലി വിളിക്കുന്നു… |Mountains Are Calling, Malayalis are you Ready|

മഞ്ഞ് പുതച്ച് മണാലി വിളിക്കുന്നു…
തണുപ്പിൻ്റെ മായാജാലം വീണ്ടും തുടങ്ങുകയാണ്. ഒക്ടോബർ പകുതിയായി.ഹിമാചലിന്റെ മലനിരകൾ , വെള്ള പുതപ്പിട്ട് മായകാഴ്ചകൾ ഒരുക്കുമ്പോൾ വിനോദ സഞ്ചാരികൾക്കും ട്രെക്കിംഗ് പ്രേമികൾക്കും മണാലി സ്വപ്നലോകമായി മാറും. കനത്ത മഞ്ഞിൽ നടന്ന് തണുത്ത കാറ്റിൽ ചൂട് കാപ്പിയുടെ സുഗന്ധം നുകർന്ന് ഒരു പ്രഭാതം.ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ മണാലി, ഈ തണുപ്പുകാലത്ത് വീണ്ടും വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ്.

മലനിരകളിൽ പെയ്യുന്ന വെള്ളമഞ്ഞ്, പൈനും ദേവദാരുവും നിറഞ്ഞ വനങ്ങൾ, മഞ്ഞ് മൂടിയ വഴികളിലൂടെ ഒഴുകുന്ന ബിയാസ് നദി….ശീതകാലത്തിന്റെ തണുപ്പ് പോലും ഹൃദയത്തിൽ ചൂടേകുന്ന ഒരു അനുഭവമായി മാറുന്ന സുന്ദരഭൂമി! മഞ്ഞിൽ മറഞ്ഞ പർവതങ്ങൾക്കിടയിൽ ഹിഡുംബാ ക്ഷേത്രത്തിലെ ശാന്തിയും അതിനു താഴെ താഴ്വരത്ത് നദിയുടെ ശാന്തമായ ഒഴുക്കും ഇടവേളയിൽ മഞ്ഞിൽ കാൽകുതിച്ച് നടക്കുമ്പോൾ, പർവതങ്ങളുടെ നാഡിയായ വെള്ളച്ചാട്ടങ്ങൾ, പച്ചക്കാടുകളുടെ ഗാഢത, കാറ്റിന്റെ കുളിരും സുഗന്ധവും ഒരുപോലെ അനുഭവത്തിന്റെ ഭാഗമാകുന്നു. ഓരോ നിമിഷവും സഞ്ചാരിയെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.

മണാലി യാത്ര, ഒരു സൈറ്റ് സീയിങ് ട്രിപ്പ് എന്നതിനു മുകളിൽ—അതൊരു അനുഭവമാണ്…ആ മഞ്ഞ് കണികകളുടെ സ്പർശവും മലനിരകളുടെ ഗന്ധവും മനസ്സിൽ എന്നെന്നും നിൽക്കുന്ന ഒരു ഓർമ്മപോലെ… ഒരിക്കൽ അനുഭവിച്ചാൽ മറക്കാൻ കഴിയാത്ത, മൗനം, ശാന്തി, ആഡ്വഞ്ചർ All Together Travel Experience. ഇതാണ് മണാലിയുടെ സീസൺ. തണുപ്പിൻ്റെ സീസൺ വീണ്ടും എത്തി തുടങ്ങി… ഓരോ മഞ്ഞ് കണികയും, ഓരോ മലനിരയും, ഓരോ നദീതീരവും — എല്ലാം നിങ്ങളെ ഈ മഞ്ഞിന്റെ ലോകത്തിലേക്ക് ക്ഷണിക്കുന്നു. 🏔️✨

Leave a Reply