ഹിമാലയത്തിന്റെ മടിത്തട്ടിൽ പച്ച പുൽമേടുകളും മഞ്ഞു മലകളും നിറഞ്ഞ മനോഹരമായ ഒരു സ്ഥലമാണ് മണാലി. മഞ്ഞുമൂടിയ കൊടുമുടികളും തണുത്ത കാറ്റും സുന്ദരമായ താഴ്വരകളും നിറഞ്ഞ ഇവിടം ഒരു സ്വപ്ന ലോകം തന്നെ സൃഷ്ടിച്ചിരിക്കുന്നു.
നിങ്ങൾക്ക് എന്നും ഓർമിക്കാവുന്ന തരത്തിൽ ഒരു യാത്ര വേണോ? അങ്ങനെയെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലമാണ് മണാലി!
എവിടെയൊക്കെ പോകാം?
അഡ്വെഞ്ചർ പ്രേമികൾക്കായി -സൊലാങ് വാലി
ഇവിടെ നിങ്ങൾക്ക് പാര ഗ്ലൈഡിങ്ങ്, സ്കീയിംഗ്, ATV റൈഡ്, തുടങ്ങിയ നിരവധി അഡ്വെഞ്ചർ ആകർഷണങ്ങൾ കാത്തിരിക്കുന്നു. മഞ്ഞിലും വാനിലും തുള്ളി ചാടാൻ തയ്യാറാണോ ?
ഹിഡിമ്ബാ ദേവി ക്ഷേത്രം – ആധ്യാത്മിക സമാധാനം:
പ്രകൃതിയുടെ ഹൃദയത്തിൽ വൻമരങ്ങൾക്കിടയിലായി നിൽക്കുന്ന ഹിഡിമ്ബാ ദേവിയുടെ ക്ഷേത്രം സന്ദർശിക്കുമ്പോൾ മനസ്സ് അതിന്റെ താളം മാറ്റുന്നതാണ്. ശാന്തതയും പവിത്രതയും ഇവിടെ ഒരുമിക്കുന്നു.
ജോഗിനി വെള്ളച്ചാട്ടം – ട്രെക്കിംഗ് അദ്ഭുതം
ഒരു ചെറിയ ട്രെക്കിംഗിനു ശേഷം നിങ്ങൾ കാണാൻ പോകുന്നത് ഹിമക്കാറ്റ് തഴുകുന്ന വെള്ളച്ചാട്ടമാണ് . മഞ്ഞുമൂടിയ മലകളുടെ ഇടയിൽ പതഞ്ഞ് ഒഴുകുന്ന ഈ വെള്ളച്ചാട്ടം നോക്കുമ്പോൾ തന്നെ പ്രകൃതിയുടെ വിസ്മയം അനുഭവപ്പെടുന്നു . 96 മൂവിയിലെ അതെ വെള്ളച്ചാട്ടം.
മഞ്ഞിലേക്കൊരു യാത്ര:റോഹ്താങ് പാസ്
ഈ മലച്ചുരം വഴി പോകുമ്പോൾ നിങ്ങൾ literally മഞ്ഞിന്റെ തണലിലായിരിക്കും. തണുപ്പിന്റെ രസവും ഹിമദൃശ്യമൊക്കെ അനുഭവിക്കാൻ പറ്റിയിടം.
കാസോൾ – ഹിപ്പി വില്ലേജ്:
പാർവതി നദിയരികിൽ കിടക്കുന്ന ഈ ചെറിയ ഗ്രാമം – സൗന്ദര്യവും ലാളിത്യവും ചേർന്നിരിക്കുന്നിടമാണ്.
ആകാശത്തിലേക്ക് ഹോട്ട് എയർ ബലൂണിൽ ഉയരാം:
മണാലിയിലെ താഴ്വരകളുടെ കാഴ്ച ആകാശത്തു നിന്നുമോ? ആഹാ, ഹോട്ട് എയർ ബലൂൺ റൈഡ് തരുന്ന അനുഭൂതി അതാണ് !
താമസത്തിനോ Mountain view ഹോട്ടലിൽ സ്റ്റേ, ഉച്ചയ്ക്ക് ചൂടുള്ള ബ്രേക്ക്ഫാസ്റ്റ്, രാത്രി രുചികരമായ ഡിന്നർ – എല്ലാം ഉൾപ്പെട്ട ഒരു പാക്കേജ് നിങ്ങൾ നോക്കുന്നുണ്ടോ .കൂടെ Urbania വാനിൽ സ്റ്റൈലൻ സഞ്ചാരവും .
റോയൽ സ്കൈ ഹോളിഡേയ്സ് ഒരുക്കുന്ന ഈ ടൂർ പാക്കേജ് എന്നെന്നും ഓർക്കാൻ ഒരു ഓർമ്മപുസ്തകമായി മാറും.ജീവിതത്തിലെ അത്ഭുത യാത്രയ്ക്ക് തയ്യാറാകൂ!