Welcome to Royal Sky Holidays
Welcome to Royal Sky Holidays

വിസ്മയങ്ങൾ നിറഞ്ഞ ദുബായ് – മരുഭൂമിയുടെ മായാജാലം മുതൽ ബുർജ് ഖലീഫ വരെ

“ I want Dubai to be a place where everybody from all over the world meets each other.” – Mohammed bin Rashid Al Maktom

” ലോകത്തിലെ നാനാഭാഗത്തുനിന്നുമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന ഇടമായി ദുബായ് നഗരം മാറണം.” ദുബായ് നഗരത്തെക്കുറിച്ച് UAE ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാക്കുകളാണിവ.
ദുബായിലേക്ക് ഒരു സ്വപ്ന യാത്ര ,യാത്രകളെ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ആഗ്രഹമാണ്.
ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സംഗമസ്ഥലം. കരസ്പർശത്താൽ മനുഷ്യർ അത്ഭുതങ്ങൾ തീർത്ത നഗരം. ബുർജ് ഖലീഫയുടെ ഉയരങ്ങളിൽ നിന്നുള്ള സൂര്യാസ്തമയവും, മരുഭൂമിയിലെ സ്വർണമണലിൽ സാഹസികതയും ആഡംബര ഷോപ്പിംഗ് മാളുകളിൽ ലഭിക്കുന്ന അനുഭൂതിയും, ഓരോ യാത്രികന്റെയും സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ദുബായ് നഗരത്തിന് കഴിയുന്നു.

അംബരചുംബികളുടെ നാടാണ് ദുബായ്. നഗരത്തിലെത്തുന്നവരുടെ കണ്ണിലാദ്യം പെടുന്നത് ബുർജ് ഖലീഫയാണ് – 828 മീറ്റർ ഉയരത്തിലുള്ള ലോകത്തെ ഏറ്റവും ഉയർന്ന കെട്ടിടം. ഇവിടെ നിന്നുള്ള നഗരദൃശ്യം ഒരു സ്വപ്നം പോലെ തോന്നും, പ്രത്യേകിച്ച് രാത്രിയിൽ വർണ്ണവിളക്കുകൾ തിളങ്ങുമ്പോൾ. അടുത്തുള്ള ദുബായ് മാൾ ഷോപ്പിംഗിന്റെയും വിനോദത്തിന്റെയും പറുദീസയാണ്.

ദുബായിൽ കാണേണ്ട മറ്റ് സ്ഥലങ്ങൾ

ദുബായ് ഫൗണ്ടെയിൻ – സംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്ന ജലം. ഈ ജലകാഴ്ച രാത്രി സമയത്ത് അതീവ മനോഹരമാണ്.

പാം ജുമേറാഹ് – പനയാകൃതിയിലുള്ള മനുഷ്യനിർമ്മിത ദ്വീപ്, അദ്ഭുതം തന്നെയാണ്‌.

ദുബായ് ഫ്രെയിം – പഴയ ദുബായിനെയും (OLD DUBAI) പുതിയ ദുബായിനെയും (NEW DUBAI) ഒരു ഫ്രെയിമിന് ഇടയിലാക്കി കാണാൻ കഴിയുന്ന അതിമനോഹര നിർമ്മിതി.

അൽ ഫഹിദി ഫോർട്ട് – നഗര ചരിത്രത്തിലേക്കൊരു എത്തി നോട്ടം.

ദുബായിലെ മരുഭൂമിയിൽ സഞ്ചരിക്കാതെ ദുബായ് സന്ദർശനം പൂർത്തിയാകില്ല. ഡെസേർട്ട് സഫാരി എന്നത് സാഹസികതയും വിനോദവും ഒന്നിച്ചു നല്കുന്ന അനുഭവമാണ്.
4×4 ജീപ്പുകളിൽ dune Bashing-ന്റെ ആവേശം അനുഭവിക്കുമ്പോൾ, മണലിന് മുകളിൽ തെന്നി നീങ്ങുന്നത് ഒരു സിനിമാക്കാഴ്ച പോലെ തോന്നും. സൂര്യാസ്തമയത്തിന് ശേഷം, ബെല്ലി ഡാൻസ്, ഫയർ ഷോ, BBQ ഡിന്നർ എന്നിവയോടെ അറബ് സംസ്കാരത്തെ അടുത്തറിയാൻ അവസരം.ശേഷം നക്ഷത്രങ്ങൾക്ക് കീഴിൽ ചെലവഴിക്കാൻ ഒരു രാത്രി.

നൈറ്റ്‌ ലൈഫ് ടൂറിസത്തിന്റെ പറുദീസയാണിവിടം. ദുബായിയുടെ നൈറ്റ് ലൈഫ് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ് മറിന ബീച്ച്, JBR (Jumeirah Beach Residence), Bluewaters Island തുടങ്ങിയവ. വർണ്ണ വെളിച്ചം നിറഞ്ഞ വീഥികൾ, വലിയ ആകാശം, തിളങ്ങുന്ന നഗരം, ക്ലബ്ബുകളും ലൈവ് സംഗീതവുമായുള്ള രാത്രികൾ – ഇവയെല്ലാം യാത്രയെ കൂടുതൽ ആനന്ദകരമാക്കും.

വിദേശയാത്രയ്ക്ക് തുടക്കമിടുന്നവർക്കും, യാത്രയിൽ അത്ഭുതങ്ങൾ തേടുന്നവർക്കും ദുബായ് ഒരു മനോഹരമായ ഓപ്ഷനാണ്. ആധുനികതയും പാരമ്പര്യവും ഒത്തുചേർന്ന ഈ നഗരം, സുരക്ഷിതവും മനോഹരവുമാണ്. Royalsky Holidays നിങ്ങൾക്കായി മികച്ച ദുബായ് പാക്കേജുകൾ ഒരുക്കുന്നു – ഒപ്പം അനുഭവത്തിൽ എന്നും ചേർക്കാവുന്ന ഓർമ്മകളും!

Leave a Reply