ജനുവരിയില്‍ ശ്രീലങ്കയിലെ വിനോദസഞ്ചാരമേഖല നേടിയത് കഴിഞ്ഞ വര്ഷത്തിനെക്കാള് 122 ശതമാനം വളര്‍ച്ചയെന്നാണ് ധനകാര്യ സഹമന്ത്രി രഞ്ജിത് സിയമ്പലപിതി അറിയിച്ചത്. അല്ലെങ്കിലും നമ്മള് കരുതുന്നതിലും അപ്പുറമാണല്ലോ ശ്രീലങ്ക. സാഹസികരുടെ സ്വപ്ന ഭൂമി. കൊച്ചിയില്‍ നിന്നും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഇടം. കുറഞ്ഞ സമയത്തിനുള്ളില്‍ പറന്നിറങ്ങാം.
മരതകദ്വീപിന്റെ വശ്യതയാര്‍ന്ന സൗന്ദര്യം, ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധമത ക്ഷേത്രങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആസ്വാദനക്കാഴ്ചകള്‍ നിരവധിയുണ്ട്. റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങള്‍ മറുവശത്ത്. ഹെറിറ്റേജ് ടൂര്‍, വൈല്‍ഡ് സഫാരി തുടങ്ങി ദിവസങ്ങള്‍ കടന്നുപോകുന്നതറിയില്ല.
മനോഹരമായ ബീച്ചുകൾ കൊണ്ട് സമ്പന്നമാണ് ശ്രീലങ്ക. വൈവിധ്യമാര്‍ന്ന വന്യജീവി വനമേഖകളും, ഉയരമേറിയ മലനിരകളും കൊടുംകാടുകളും മഞ്ഞുപുതച്ച താഴ്വരകളും കൂടെ പച്ചയണിഞ്ഞ തേയിലത്തോട്ടങ്ങളുമൊക്കെ ഈ കൊച്ചു നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.
രാജ്യത്തെ പ്രധാന സാംസ്കാരിക, മതകേന്ദ്രങ്ങള്‍ക്കും, പവിത്രമായ ബുദ്ധമത കേന്ദ്രങ്ങള്‍ക്കും പേരുകേട്ടതാണ് കാന്‍ഡി.
ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ നിറഞ്ഞ ട്രെയിന്‍ യാത്ര എന്ന് ഗൂഗിള്‍ വിശേഷിപ്പിക്കുന്നതും എല്ല മുതല്‍ കാന്‍ഡി വരെയുള്ള ട്രെയിന്‍ യാത്രയാണ്. കൊളംബോയില്‍ നിന്നും 200 കി.മീ മാറി സമുദ്ര നിരപ്പില്‍ നിന്നും 3415 അടി ഉയരത്തിലാണ് എല്ല സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലാ വനങ്ങളും തേയിലത്തോട്ടങ്ങളും തുടങ്ങി നിരവധി ആകര്‍ഷണങ്ങളും കാഴ്ചകളും ഈ നഗരം പ്രദാനം ചെയ്യുന്നു. എല്ലറോക്സിനു മുകളില്‍ക്കയറിയാല്‍ കിട്ടുന്ന എല്ല ഗ്യാപ് കാഴ്ചയും മനോഹരമാണ്. ലിറ്റില്‍ ആദംസ് പീക്ക് എന്ന് വിളിക്കുന്ന പര്‍വതത്തിലേക്കുള്ള ഹൈക്കിങും ആവേശകരമാണ്.
1982 മുതല്‍ യുനെസ്കോയുടെ പൈതൃക ആസ്ഥാനങ്ങളിലൊന്നാണ് സിഗിരിയ റോക്ക്. ചരിത്രവും സംസ്കാരവും ഉറങ്ങിക്കിടക്കുന്ന ഒരു വന്മല. ഉഡ വലാവെ നാഷണല്‍ പാര്‍ക്ക് ആനകളുടെ വിഹാരകേന്ദ്രമാണ്. ശ്രീലങ്കന്‍ തേയിലത്തോടങ്ങളുടെ നറുമണം നിറയുന്ന നുവാര എലിയ. ടംഗല്ലയിലെ മനോഹരമായ ഗൊയാംബോക്ക ബീച്ചും അരുഗം ബേ ബീച്ചും മിരിസ്സ ബീച്ച് റിസോര്‍ട്ടുമൊക്കെ തെക്കന്‍ ഏഷ്യയിലെ മനോഹര കടലോര പ്രദേശങ്ങളാണ്. ലങ്കന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരാണ് നിങ്ങളെങ്കില്‍ റോയല്‍ സ്കൈ ഹോളിഡെയ്സ് നിങ്ങള്‍ക്കായി ബഡ്ജറ്റ് ഫ്രണ്ട്ലി പാക്കേജ് അവതരിപ്പിക്കുന്നു.