Welcome to Royal Sky Holidays
Welcome to Royal Sky Holidays

ഹൈദരാബാദിലേക്കു വരുന്നോ? Royal City of South India

ഒരു മലയാള സിനിമ കാരണം തന്നെ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇരട്ടിയായൊരു നഗരം ഇന്ത്യയിൽ ഉണ്ട്. ഏതാണെന്ന് അറിയാമോ?
അതെ, സച്ചിനും റീനുവും ചേർന്ന് പ്രണയവും ചിരിയും സൗഹൃദവും പങ്കുവച്ച ദക്ഷിണേന്ത്യയുടെ റോയൽ സിറ്റി, ” ഹൈദരാബാദ്”.

ഹൈദരാബാദ് വെറും ഒരു നഗരമല്ല – പഴയ കാലത്തിന്റെ കഥകളും പുതിയ കാലത്തിന്റെ സ്വപ്നങ്ങളും കൈകോർക്കുന്ന ജീവിച്ചിരിക്കുന്ന ചരിത്രമാണ്. City of Triple H ( History, Heritage, Happiness ) എന്നാണ് നാട്ടുകാർ ഹൈദരാബാദിനെ വിശേഷിപ്പിക്കുന്നത്. ചരിത്രവും വിസ്മയവും നിറഞ്ഞ ഒരുമിക്കുന്ന നഗരം.

കാണാൻ കാഴ്ചകൾ ഏറെ…. രുചിക്കാൻ വിഭവങ്ങൾ ഏറെ…

ഗോൽക്കണ്ട കോട്ട –

ഗോൽക്കണ്ട കോട്ടയിലേക്ക് കാൽവെയ്ക്കുമ്പോൾ, അത് വെറും ഒരു കോട്ടയല്ലെന്ന് മനസ്സിലാകും.
“കല്ലുകൾ പോലും കഥകൾ പറയുന്നിടം” – അങ്ങനെ വിശേഷിപ്പിക്കാം ഈ രാജകീയ ഭംഗിയെ…
ഒരിക്കൽ കൊഹിനൂർ, ഹോപ്പ് ഡയമണ്ട് പോലുള്ള ലോകപ്രശസ്ത വജ്രങ്ങൾ ഖനിച്ചെടുത്ത ഭൂമിയാണ് ഗോൽക്കണ്ട. കോട്ടയുടെ മതിലുകൾക്കുള്ളിൽ നിന്ന് മുഴങ്ങുന്ന ശബ്ദം ദൂരെയിരുന്ന സൈനികർക്ക് വരെ കേൾക്കാൻ കഴിയുന്ന ശബ്ദപ്രതിധ്വനി സംവിധാനം ഇന്നും വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.

ആകാശത്തോട് സംസാരിക്കുന്ന നീണ്ട മതിലുകൾ, ചരിത്രത്തിന്റെ ഭാരം ചുമന്ന കവാടങ്ങൾ, രാത്രി വിളക്കുകൾ തെളിയുമ്പോൾ കാലത്തെ മറികടന്ന് നമ്മെ 400 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്ന മായാജാലം – ഇതെല്ലാം ഗോൽക്കണ്ട കോട്ടയെ ഒരു യാത്രക്കാരന്റെ ഹൃദയത്തിലേയ്ക്ക് കൊത്തിവയ്ക്കുന്നു.

ചൗമഹൽ കൊട്ടാരം

നൈസാം രാജവംശത്തിൻ്റെ ജീവിതശൈലിയും അവരുടെ സുഖവാസങ്ങളും ഇന്നും നിലകൊള്ളുന്ന മഹത്തായ രാജധാനി.

ചരിത്രം പറയുന്ന കോട്ടകളും കൊട്ടാരങ്ങളും കഴിഞ്ഞ്, നഗരത്തിന്റെ മറ്റൊരു മുഖം – വിനോദവും രുചിയും….

റാമോജി ഫിലിം സിറ്റി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ. ഇവിടെ പ്രവേശിക്കുമ്പോൾ തന്നെ നിങ്ങൾക്ക് സിനിമയുടെ മായാലോകത്തിലേക്ക് അനുഭവമാണ് ഉണ്ടാകുക. ഓരോ കോണിലും സിനിമയുടെ പശ്ചാത്തല ലോകം തുറന്നു കിടക്കുന്നു.

ഹുസ്സൈൻ സാഗർ തടാകം

നഗരത്തിന്റെ നടുവിൽ തന്നെ ശാന്തമായ ഒരു ദ്വീപ്. തടാകത്തിനുള്ളിലെ മഹത്തായ ബുദ്ധ പ്രതിമ രാവിൽ ,വിളക്കുകൾ തെളിയുമ്പോൾ കാണാൻ ഒരു സ്വർഗ്ഗീയഭാവം.

ഹൈദരാബാദി ബിരിയാണി

ഹൈദരാബാദിനെക്കുറിച്ച് പറയുമ്പോൾ, ബിരിയാണിയെ മറക്കാനാകില്ല.
“ഒരു നഗരത്തെ ഭക്ഷണം കൊണ്ട് തിരിച്ചറിയാമോ?” – അതിന് ഏറ്റവും നല്ല ഉത്തരമാണ് ഹൈദരാബാദി ബിരിയാണി.

മുഗൾ-തുർക്കിഷ് പാചക രീതികളും, തെക്കേ ഇന്ത്യൻ മസാലകളുടെയും സംഗമമാണ് ഇതിന്റെ രഹസ്യം.
ബസുമതി അരിയുടെ സുഗന്ധം, ചെറു ചൂടോടെ അലിഞ്ഞുചേരുന്ന മസാല, മൃദുവായ ഇറച്ചി – എല്ലാം ചേർന്ന് ഒരു കഥ പോലെ തുറക്കപ്പെടുന്ന രുചി.
ഒരു പ്ലേറ്റ് ബിരിയാണി മുന്നിൽ വച്ചാൽ അത് വെറും ഭക്ഷണമല്ല; ഹൈദരാബാദിന്റെ ആത്മാവാണ്.
ചാർമിനാറിന് സമീപമുള്ള ചെറിയ ഹോട്ടലുകളിൽ നിന്ന് രാജഭംഗിയോടെ വിളമ്പുന്ന സ്റ്റാർ ഹോട്ടലുകളിൽ വരെ , എവിടെ നിന്നു കഴിച്ചാലും, ബിരിയാണിയുടെ ഒരുനുള്ള് രുചിയിൽ ഒരു നഗരം തന്നെ മനസ്സിലേക്ക് കടന്നുവരും.

ഒരു നഗരത്തിന്റെ രാജകീയ കഥകളും, കാലാതീതമായ രുചികളും, വിസ്മയകരമായ വിനോദങ്ങളും
എല്ലാം ചേർന്ന്, ജീവിതകാലം മുഴുവൻ ഓർമ്മിക്കപ്പെടുന്നൊരു യാത്ര നിങ്ങൾ ആഗ്രഹിക്കുണ്ടോ?
ഈ വരുന്ന ഒക്ടോബർ 28-ന് റോയൽ സ്കൈ ഹോളിഡേസ് ഒരുക്കുന്ന 3D/2N ഹൈദരാബാദ് യാത്രയിൽ ഗോൽക്കണ്ടയുടെ ഇതിഹാസവും, ചാർമിനാറിന്റെ ചരിത്രവും, ചൗമഹലിന്റെ രാജഭംഗിയും,
റാമോജിയുടെ മായാലോകവും, ഹുസ്സൈൻ സാഗറിന്റെ സമാധാനവും
എല്ലാം ഒരുമിച്ച് അനുഭവിക്കാം….
അപ്പോൾ വൈകിക്കേണ്ട, റോയൽ സ്കൈ ഹോളിഡേസിനൊപ്പം റോയൽ സിറ്റിയിലേക്കുള്ള ട്രിപ്പ് റോയലാക്കാം…
This is not just a trip, it’s a Royal Experience!

Leave a Reply