സ്വപ്നങ്ങളെ ചേസ് ചെയ്യാന്‍ കംഫര്‍ട്ട് സ്പേസില്‍ നിന്നും പുറത്തിങ്ങുക. ഇഷ്ടമുള്ള വേഷം ധരിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, വ്യത്യസ്ത ചുറ്റുപാടിലേക്ക്, ചിന്തകളെ പറത്തി വിടുക. സ്വയം ഒരു ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞാല്‍ ഓരോരുത്തരും എത്രമാത്രം സ്വതന്ത്രരാണെന്നും കാര്യക്ഷമതയുള്ളവരാണെന്നും തിരിച്ചറിയാം.
ഒരേ സമയം ഒരേ ലക്ഷ്യസ്ഥാനം തെരെഞ്ഞെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുതോ വലുതോ ആയ ഒരു കൂട്ടം ആളുകളുകളുടെ യാത്ര. വ്യത്യസ്ത ചുറ്റുപാടിലൂടെ അവര്‍ സഞ്ചരിക്കുകയും , താമസിക്കുകയും, വൈവിധ്യങ്ങളെ ആസ്വദിക്കുകയും ചെയ്യുന്ന ആവേശകരവും സാഹസികവുമായ അനുഭവം. ആര്‍ക്കും ഗ്രൂപ്പ് ടുറിന്റെ ഭാഗമാകാം.
സോളോ ട്രാവലറോ, ദമ്പതികളോ, കുടുംബാഗങ്ങളോ, സുഹൃത്തുക്കളോ ആരുമാകട്ടെ.പുതിയ ലോകം കാണാന്‍ ചെലവു കുറവും സൗകര്യപ്രദവുമായ മാര്‍ഗമാണ് കൂട്ടമായുള്ള യാത്ര.ദേശീയ ഉദ്യാനത്തിലെ ജംഗിള്‍ സഫാരിയിലായാലും പ്രാദേശിക ഭക്ഷണരീതികള്‍ കണ്ടെത്തുന്നതായാലും, ഇഷ്ടങ്ങളും,അറിവുകളും പങ്കിടുന്നത് ബന്ധങ്ങളെ ഉഷ്മളമാക്കും .
കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും റെസ്റ്റോറന്റുകളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകും എന്നതാണ്
ഏറ്റവും വലിയ സവിശേഷത. ഒറ്റക്കു യാത്ര ചെയ്യുന്നവര്‍ ഗ്രൂപ്പ് ടൂറിന്റെ ഭാഗമാകുമ്പേള് റൂം ഷെയറിങ്ങിലൂടെയും ഗതാഗത സംവിധാനങ്ങള്‍ തെരെഞ്ഞെടുക്കുന്നതിലൂടെയും പണം ലാഭിക്കും.
ഓരോരുത്തരും വെവ്വേറെ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ മലിനീകരണതോത് കുറവായിരിക്കും സഹയാത്രികരുമായി വാഹനം പങ്കിടുമ്പോള്‍. ഉത്തരവാദിത്തവും സുസ്ഥിരവുമായ യാത്രയുടെ കാര്യത്തില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വലിയ മാറ്റമുണ്ടാക്കുന്നു.
പ്രാദേശിക ജീവിതത്തിന്റെ തനതു രുചി ആസ്വദിക്കാനും ടൂറിസം സ്പര്‍ശിക്കാത്ത സ്ഥലങ്ങളില്‍ എത്തിച്ചേരാനും ഏറ്റവും മികച്ച ഓപ്ഷനാണ്.ഒറ്റയ്ക്കുള്ള യാത്രയില്‍ കണ്ടെത്താന്‍ കഴിയാത്ത, ഇന്‍സൈഡര്‍ ടിപ്പ് ആവശ്യമായ സ്ഥലങ്ങളിലേക്കുമുള്ള യാത്ര അവിസ്മരണീയമാക്കാന്‍ മികച്ച ഗൈഡുകള്‍ ഗ്രൂപ്പ് ടൂറിന്റെ ഭാഗമാകാറുണ്ട്.
അവധിക്കാലത്തിന്റെ ഓരോ നിമിഷവും ആളുകള്‍ പ്ലാന്‍ ചെയ്യാന്‍ ആഗ്രഹിക്കുമെങ്കിലും സമ്മര്‍ദ്ദം താങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല. അതിലേക്കാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം തേടുക. അവര്‍ എ ടു ഇസഡ് കാര്യങ്ങള്‍ യാത്രക്കാര്‍ക്കായി ചെയ്യുന്നു. ഏത് സമയത്താണ് എഴുന്നേല്‍ക്കേണ്ടത്, ദിവസത്തേക്കുള്ള യാത്രാവിവരണം, താമസത്തിന്റെ വിശദാംശങ്ങള്‍, ഏതൊക്കെ ഭക്ഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യമായി ഫോളോ അപ്ചെയ്തു യാത്രികരെ ടെന്‍ഷന്‍ ഫ്രീ ആക്കുന്നു.
ഏറ്റവും കൂടുതല്‍ കാഴ്ചകള്‍ കാണാനും ചെലവാക്കുന്ന തുകയുടെ മുഴുവന്‍ മൂല്യം നേടാനും ഗ്രൂപ്പ് ടൂറുകള്ക്കാകും. ആവശ്യമെങ്കില്‍ സഹയാത്രികരില്‍ നിന്ന് ഇടവേളയെടുത്ത് സ്വതന്ത്രമായി ചുറ്റുപാടുകളെ എക്സ്പ്ലോര്‍ ചെയ്യാനും അവസരമുണ്ട്.
വിവിധ സമയങ്ങളില്‍ യാത്രികർ എവിടെയായിരിക്കണമെന്ന് ഉറപ്പുവരുത്തുക, ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പാര്‍ക്ക് പെര്‍മിറ്റുകള്‍, പ്രവേശന ടിക്കറ്റുകള്‍ എന്നിവ പോലുള്ള സമയമെടുക്കുന്ന എല്ലാ ജോലികളും ഗ്രൂപ്പ് ടൂറിനുവേണ്ടി നിയോഗിക്കപ്പെട്ട ലീഡര്‍ കൈകാര്യം ചെയ്യും. പ്രാദേശിക സംസ്കാരം, ചരിത്രം, കാഴ്ചകള്‍ എന്നിവയെക്കുറിച്ച് കൃത്യമായ അറിവുള്ള ഗൈഡ് യാത്രികരെ അനുഗമിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും അസുഖം വരികയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ടൂര്‍ ലീഡര്‍ സഹായമെത്തിക്കും. ഒറ്റക്കുള്ള യാത്രയില്‍ ഇത്തരം വെല്ലുവിളികളാണ് പലരും നേരിടുക.
ഗ്രൂപ്പ് യാത്രയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷയാണ്.ലോക്കല്‍ ഏരിയയെക്കുറിച്ചുള്ള ധാരണയോടെ എവിടേക്കാണ് പോകേണ്ടതെന്ന് സ്ഥിരീകരിച്ച ഗൈഡും, പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള സഹയാത്രികരും ഒപ്പം ഉണ്ടെങ്കില്‍ സ്വയം ടാര്‍ഗെറ്റ് ചെയ്യപ്പെടാനുള്ള സാധ്യത കുറവായിരിക്കും. ലോകത്ത് എവിടെ യാത്ര ചെയ്താലും സുരക്ഷിതരായിരിക്കുക പ്രധാനമാണല്ലോ!
WhatsApp us