ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചെലവില്‍ പോകാന്‍ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തില്‍ നിന്നും ഏകദേശം അഞ്ചുമണിക്കൂറില്‍ താഴെ സമയം കൊണ്ട് എത്തിചേരാം. മലേഷ്യയുടെ ഹൃദയഭൂമിയായ കോലാലംപൂരിലും കാഴ്ചകള്‍ നിരവധിയാണ്. കോലാലംപൂര്‍ ടവര്‍, ട്വിന്‍ ടവര്‍, പെട്രോണസ് ടവര്‍ തുടങ്ങിയ വിസ്മയകാഴ്ചകള്‍ ഈ തലസ്ഥാന നഗരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
കോലാലംപൂരില്‍ നിന്നും 58 കി.മീ അകലെ ആണ് ജന്റിങ് ഹൈലാന്‍ഡ്‌സ്. കേബിള്‍ കാറുകളാണ് അവിടത്തെ പ്രധാന ആകര്‍ഷണീയത. 120 ദശലക്ഷം പഴക്കമുള്ള മഴക്കാടിനു മുകളിലൂടെ ഒരു സ്വപ്‌ന യാത്ര ഏതൊരു സഞ്ചാരിയെയും അമ്പരപ്പിക്കും.
മലേഷ്യയുടെ പകിട്ടിന്റെ പേരാണോ ലങ്കാവി? അതെ പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉഷ്ണമേഖലാ പറുദീസ. സമൃദ്ധമായ മഴക്കാടുകളും, പ്രകൃതിരമണീയമായ ബീച്ചുകളും, ഉയര്‍ന്ന മലനിരകളുമുള്ള ലങ്കാവി, പ്രകൃതിസ്‌നേഹികളുടെ ഒരു വിസ്മയ കേന്ദ്രമാണ്. യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ലങ്കാവി ജിയോപാര്‍ക്ക് ഒരു ഭൂമിശാസ്ത്ര വിസ്മയം എന്ന് തന്നെ പറയാനാകും. പുരാതന പാറക്കൂട്ടങ്ങളും കൊടും വനങ്ങളും ഒരു നിഗൂഢ ഭൂപ്രകൃതി സൃഷ്ടിക്കുന്നു. ലങ്കാവിയിലെ കേബിള്‍ കാര്‍ സവാരി ട്രീ ടോപ്പുകള്‍ക്ക് മുകളിലൂടെ സ്‌കൈ ബ്രിഡ്ജിലേക്ക് കൊണ്ടുപോകും.
പ്രകൃതി കാഴ്ചകള്‍ക്കപ്പുറം സാംസ്‌കാരിക മുദ്രാവാക്യം കൂടി ഇവിടെ നിന്നും വായിച്ചെടുക്കാം. മഹ്സൂരി ശവകുടീരം അതില്‍ എടുത്തുപറയേണ്ടതാണ്. ബാത്തു കേവ് എന്ന മുരുക ക്ഷേത്രമാണ് മലേഷ്യന്‍ കാഴ്ചകളിലെ മറ്റൊരു ആകര്‍ഷണം. കൂറ്റന്‍ മുരുക പ്രതിമയും ഗുഹാക്ഷേത്രവും ഏഷ്യന്‍ വംശജരുടെ കൂടിചേരലുകളും അനുഭവിച്ചറിയണം. റോയല്‍ സ്‌കൈ ഹോളിഡെയ്‌സിനൊപ്പമുള്ള മലേഷ്യന്‍ യാത്ര നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.