സാംസ്‌കാരികമായി സമ്പന്നമായ വിയറ്റ്‌നാം. ഹോ ചി മിന്‍ സിറ്റി, ഹനോയ് തുടങ്ങിയ നഗരങ്ങള്‍ സഞ്ചാരികള്‍ക്കായി സൗഹാര്‍ദ്ദപരമായ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി കാത്തിരിക്കുന്നു. സൗത്ത് വിയറ്റ്‌നാമിലാണ് ഹോചിമിന്‍ സിറ്റി. സെന്‍ട്രല്‍ വിയറ്റ്‌നാമിലെ പ്രധാന സ്ഥലങ്ങളാണ് ദനാങ്ങും, ദലാത്തും. നോര്‍ത്ത് വിയറ്റ്‌നാമിലാണ് ഹനോയി സ്ഥിതിചെയ്യുന്നത്.
ദനാങ്, ങ്ഹാ ട്രാങ് തുടങ്ങിയ സ്ഥലങ്ങളില്‍ വിമാനത്താവളങ്ങള്‍ തുറന്നതോടെ വിദേശയാത്രികര്‍ ഇവിടേക്ക് കൂടുതല്‍ എത്തി തുടങ്ങി. വിയറ്റ്‌നാമുകാര്‍ പൊതുവെ ഇംഗ്ലീഷ് ഭാഷയോട് വിമുഖത കാണിക്കുന്നവരാണ്.
യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ചരിത്രയിടങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് ഹ്യൂ. ഗുഹകളും വന്യതകള്‍ നിറഞ്ഞ ഇടങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് ക്വാങ് ബിന്‍ പ്രവിശ്യ, വ്യത്യസ്തമായ നെല്‍വയലുകളും പച്ചപ്പും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന താഴ്വരയാണ് സാപ. മനോഹരമായ ബീച്ചുകള്‍ക്ക് പ്രശസ്തമാണ് ങ്ഹാ ട്രാങ്, തനതായ ജലപാതകള്‍ക്ക് പ്രശസ്തമാണ് മെകോംഗ് ഡെല്‍റ്റ. അണ്ടര്‍വാട്ടര്‍ സാഹസികതകള്‍ക്ക് പ്രശസ്തമായ ദ്വീപാണ് ഫുകോക്ക്.
വിയറ്റ്നാമിനെ പ്രശസ്തമാക്കിയത് ഇവിടുത്തെ ഫുഡ് ടൂറിസം കള്‍ച്ചര്‍ ആണ്. രുചികരവും ആരോഗ്യകരവുമായ തനത് വിയറ്റ്നാമീസ് ഭക്ഷണങ്ങള്‍ക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്. വിയറ്റ്നാമിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് സ്ട്രീറ്റ് ഫുഡ്. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതും വൈവിധ്യമാര്‍ന്ന രുചികളും ചേര്‍ന്നതാണ് വിയറ്റ്നാമിലെ സ്ട്രീറ്റ് ഫുഡ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റോയല്‍സ്‌കൈ ഹോളിഡെയ്‌സുമായി ബന്ധപ്പെടുക.