Welcome to Royal Sky Holidays
Welcome to Royal Sky Holidays

വിസയില്ലാതെ 30 ദിവസത്തെ തായ്‌ലന്‍ഡ് സന്ദര്‍ശനം തുടരാം..

ഇന്ത്യക്കാരെ ഹൃദയത്തിലേറ്റുന്ന തായ്‌ലന്‍ഡ്:

ഇന്ത്യൻ ടൂറിസ്റ്റുകൾക്കുള്ള വിസ ഇളവ് തായ്‌ലൻഡ് നവംബർ 11 വരെ നീട്ടി!

തായ്‌ലന്‍ഡ് എന്നത് ബാങ്കോക്കിന്റെയോ, പട്ടായയുടെയോ അല്ലെങ്കില്‍ ഫി ഫി ദ്വീപുകളുടെ മാത്രം സൗന്ദര്യത്തിന്റെ പേരല്ല. തിളങ്ങുന്ന തെരുവുകള്‍ക്കപ്പുറം, നീല ജലാശയത്തിനുമപ്പുറം അവര്‍ണ്ണനീയമായ ഒരു സൗന്ദര്യത്തിന്റെ മാന്ത്രികതയാണത്.

സംഗീതസാന്ദ്രമായ തെരുവുകള്‍ മുതല്‍ ശാന്തമായ ഫൂക്കറ്റ്, കോ സാമുയി ദ്വീപുകള്‍ വരെ വൈവിധ്യമാര്‍ന്ന അനുഭവ ലോകമാണ് തായ്‌ലന്‍ഡ്. രാജ്യത്തെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ നഗരങ്ങളെക്കൂടാതെ മനോഹരവുമായ ഇടങ്ങളെ വിണ്ടും വീണ്ടു തേടുകയാണ് സഞ്ചാരികള്‍.

Thailand extended visa exemption for Indian tourists

 

ഇന്ത്യക്കാര്‍ക്കായി വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യം. വിസയില്ലാതെ 30 ദിവസത്തെ സന്ദര്‍ശനം നടത്താവുന്ന പദ്ധതിയാണ് 2024 നവംബര്‍ 11 വരെ നീട്ടി. കഴിഞ്ഞ നവംബറില്‍ അനുവദിച്ച പ്രാഥമിക ഇളവുകളുടെ വിജയത്തെ തുടര്‍ന്നാണ് വിസ ഇളവ് പരിപാടികള്‍ നീട്ടാനുള്ള തീരുമാനം. ഒരു വര്‍ഷത്തെ കണക്കുകളില്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റി തന്നെ പറയുന്നു.

ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് തായ്‌ലന്‍ഡ് ഹൃദയപൂര്‍വ്വം വരവേല്‍ക്കുന്നത്. ഊര്‍ജ്ജസ്വലമായ സംസ്‌കാരം, അതിശയകരമായ ബീച്ചുകള്‍, തിരക്കേറിയ നഗരങ്ങള്‍ തുടങ്ങി ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തായ്ലന്‍ഡ് മാറിക്കഴിഞ്ഞു.

ആയുത്തായ

ഭൂതകാലത്തിലേക്കുള്ള വാതിലാണ് ആയുത്തായ .ചരിത്ര പ്രേമികളെ ആകര്‍ഷിക്കുന്ന പ്രദേശം. തലയില്ലാത്ത ബുദ്ധ പ്രതിമകളും തകര്‍ന്ന ക്ഷേത്രങ്ങളും ഒപ്പം നിരവധി പുരാതന സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കാം. ഇവിടുത്തെ ക്ഷേത്രങ്ങള്‍ തായ്‌ലന്‍ഡിന്റെ സമ്പന്നമായ ചരിത്രം സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു.

ചിയാങ്മായ്

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പ്രശസ്തമാണ് വടക്കന്‍ തായ്ലന്‍ഡിന്റെ തലസ്ഥാനമായ ചിയാങ് മായ.് പുരാതന ക്ഷേത്രങ്ങള്‍ക്കും തിരക്കേറിയ മാര്‍ക്കറ്റുകള്‍ക്കും ഒപ്പം രുചികരമായ പാചകത്തിനും പേരുകേട്ട നഗരം. ഖാവോ സോയി, സായ് ഔവ തുടങ്ങിയ പരമ്പരാഗത തായ് വിഭവങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമൃദ്ധമായ പ്രകൃതിയിലൂടെ ട്രെക്കിംഗ് നടത്താം. ഡോയി ഇന്റനോണ്‍ നാഷണല്‍ പാര്‍ക്ക് മറ്റൊരു പ്രധാന ആകര്‍ഷണമാണ്. സംസ്‌കാരത്തിന്റെയും സാഹസികതയുടെയും പൂര്‍ണമായ സംയോജനവും അലങ്കാരവും ചിയാങ് മായ് യാത്രികര്‍ക്ക് സമ്മാനിക്കുന്നു

പെറ്റ്ചബുരി

മധ്യ തായ്ലന്‍ഡിലെ മറ്റൊരു പ്രധാന പ്രദേശമാണ് പെറ്റ്ചബുരി. കുരങ്ങന്മാര്‍ കാവല്‍ നില്‍ക്കുന്ന ഗുഹയ്ക്കുള്ളിലെ ഖാവോ ലുവാങ് ഗുഹാക്ഷേത്രം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ക്ഷേത്രത്തിന് ചുറ്റും സമൃദ്ധമായി പച്ചവിരിച്ചു നില്‍ക്കുന്ന കാടുകള്‍ ഹൈക്കിങ് അനുഭവവും വാഗ്ദാനം ചെയ്യുന്നു. കെയ്ങ് ക്രാച്ചന്‍ നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് ക്യാമ്പിംഗ് നടത്താനുള്ള അവസരവും നല്‍കുന്നുണ്ട്. പ്രകൃതിയില്‍ അലിഞ്ഞു ചേരാന്‍ കഴിയുന്ന ഒരു പ്രദേശമായി പെറ്റ്ചബുരിയെ അടയാളപ്പെടുത്താം.

കോ സമേത്

ബാങ്കോക്കില്‍ നിന്ന് മാറിയാണ് കോ സമേത്. വെളുത്ത മണലും തെളിഞ്ഞ ജല സമുദ്രവുമുള്ള ശാന്തതയുടെ പറുദീസ. ടര്‍ക്കോയ്‌സ് കടലിന്റെ ശാന്തതയില്‍ ആഴ്ന്നിറങ്ങാം ഏറെ നേരം ബീച്ചില്‍ വിശ്രമിക്കാം. രുചികരമായ സമുദ്രവിഭവങ്ങളുടെ കൂടി കലവറയാണ് ഇവിടം. ബാങ്കോക്കിന്റെ തിരക്കില്‍ നിന്ന് മാറി ശാന്തമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച പ്രദേശമാണ് കോ സമേത്.

കാഞ്ചനബുരി

ബാങ്കോക്കിന് സമീപമുള്ള കാഞ്ചനബുരി ചരിത്രത്തെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുന്ന ഗ്രാമ പ്രദേശമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കേന്ദ്രം കൂടിയായിരുന്ന ഇവിടെ സ്മാരകങ്ങളായ ഡെത്ത് റെയില്‍വേ, പാലം തുടങ്ങിയവ കാണാന്‍ സാധിക്കും. നിരവധി പാര്‍ക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഗ്രാമത്തില്‍ യുദ്ധത്തടവുകാരെ ആദരിക്കുന്നതിനായി സ്ഥാപിച്ച ജീത് വാര്‍ മ്യൂസിയവും സ്ഥിതി ചെയ്യുന്നു

Leave a Reply