യാത്രയ്ക്കൊരുങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെയോ, കൂട്ടുകാരനെയോ അത്യുഗ്രൻ സമ്മാനം കൊടുത്ത് ഞെട്ടിച്ചാലോ? അത്രമേൽ പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ സമ്മാനിക്കാൻ കഴിയുന്ന ചില സമ്മാനങ്ങൾ!
1. വായിച്ചു വായിച്ചു പോകാൻ പുസ്തകങ്ങൾ
യാത്രകളെ സ്നേഹിക്കുന്നവരെ പിന്നെയും പിന്നെയും യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളാണ് ലോകഭാഷകളില്‍ ഇറങ്ങിയിട്ടുള്ളത്. ചില പുസ്തകങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ചിലത് യാത്രയിൽ വായിക്കാൻ തോന്നിപ്പിക്കും. യാത്രയ്ക്കൊരുങ്ങുന്ന സുഹൃത്തിനു ഏറെ ഇഷ്ടത്തോടെ സമ്മാനിക്കാൻ പുസ്തകങ്ങൾ തിരയാറുണ്ടോ?
ഗോഡ് ഓഫ് സ്മാൾ തിങ്സ്, ഫ്ലോയിങ് ഫിഷ്, ആൽക്കമിസ്റ്റ്, ദി റൊമാന്റിക്സ്, ചേസിങ്ങ് ദി മൺസൂൺ, ഈറ്റ് പ്രേ ലവ്, പാതിരാ സൂര്യന്റെ നാട്ടിൽ തുടങ്ങിയ പുസ്തകങ്ങൾ പ്രിയപ്പെട്ടവർ യാത്രയ്ക്കൊരുങ്ങുമ്പോൾ സമ്മാനിക്കാവുന്നതാണ്.
2. ബാക്ക് പാക്ക്
ചെറിയ യാത്രയാണെങ്കിലും വലിയ യാത്രയാണെങ്കിലും ഒരു യാത്രികന് ഏറ്റവും അത്യാവശ്യമുള്ളതാണ് ബാക്ക്പാക്ക്. ഏറ്റവും സൗകര്യപ്രദമായി യാത്രകളില്‍ കൂടെക്കൂട്ടുവാന്‍ പറ്റിയ സുഹൃത്ത്. 1500 രൂപ മുതല്‍ പതിനായിരങ്ങള്‍ വരെ വിലയുള്ള ബാഗുകള്‍ മാര്‍ക്കറ്റിലുണ്ട്. ഓരോ തരത്തിലുള്ള യാത്രയ്ക്കും പറ്റിയ ബാക്ക്പാക്കുകളുണ്ട്. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ഒക്കെ യോജിച്ച ബാഗുകള്‍ക്ക് വില നാലായിരത്തിനു മുകളിലോട്ടാണ്. ഒരു യാത്ര പ്രേമി സുഹൃത്തിനു സമ്മാനിക്കാവുന്ന ഏറ്റവും മനോഹര സമ്മാനം.
3. സ്മാർട്ട് ബാൻഡ്
ഫിറ്റ്നസ്സില്‍ ശ്രദ്ധിക്കുന്ന കൂട്ടുകാരന് ഏറെ സ്നേഹത്തോടെ സ്മാര്‍ട് ബാന്‍ഡ് സമ്മാനമായി നല്കാം. ഫിറ്റ്നസ് മാത്രമല്ല, സ്റ്റൈലും ഒരുപേലെ ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ കാലത്തെ സ്മാര്‍ട് ബാന്‍ഡുകള്‍. എത്ര നേരം നടന്നു എന്നും വ്യായമം എങ്ങനെ ചെയ്തു എന്നുമെല്ലാം കാണിക്കുന്ന ബാന്‍ഡുകള്‍ ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വിലപ്പെട്ടതാണ്.
4. ഗ്ലോബ്
യാത്രകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഗ്ലോബ്. വിവിധ ലോഹങ്ങളില്‍ വ്യത്യസ്ത ഡിസൈനുകളില്‍ നിര്‍മ്മിച്ച ഗ്ലോബുകള്‍ മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭ്യമാണ്. ടേബിളിനു മുകളില്‍ വയ്ക്കുവാന്‍ തരത്തിലും ഷോകേസില്‍ വയ്ക്കുവാന്‍ യോജിച്ച രീതിയിലുമെല്ലാം ഇത് ലഭിക്കും. യാത്ര പുറപ്പെടാനിരിക്കുന്ന സുഹൃത്തിനെ ഗ്ലോബ് നൽകിയും സന്തോഷിപ്പിക്കാം.
യാത്രകളെ വളരെയധികം സ്നേഹിക്കുന്നവര്‍ക്ക് സ്നേഹപൂര്‍വ്വം നല്കുവാന്‍ കഴിയുന്ന ഒന്നാണ് ട്രാവല്‍ ജേര്‍ണല്‍. യാത്രയിലെ അനുഭവങ്ങളും തോന്നലുകളുമെല്ലാം കുറിച്ചു വയ്ക്കുവാന്‍ സഹായിക്കുന്നവയാണ് ഇവ.
5. ട്രാവലിങ് മേക്കപ്പ് ബാഗ്
യാത്രകളിലും സൗന്ദര്യ സംരക്ഷണത്തിന് ഒട്ടും കുറവ് വരുത്താത്ത ആളുകള്‍ക്ക് സമ്മാനിക്കുവാന്‍ പറ്റിയതാണ് ട്രാവലിങ് മേക്കപ്പ് ബാഗ്. അത്യാവശ്യം വേണ്ടുന്ന മേക്കപ്പ് സാമഗ്രികള്‍ കേടുപാട് കൂടാതെ സൂക്ഷിക്കുവാന്‍ കഴിയുന്ന ചെറിയ ബാഗുകളാണിത്.
6. ടെന്‍റ്
ഏതൊരു ദീര്‍ഘദൂര സഞ്ചാരിയും ആഗ്രഹമാണ് ഒരു ടെന്‍റ് സ്വന്തമാക്കണമെന്നത്. ഏതു കാലാവസ്ഥയെയും പ്രതിരോധിക്കുന്ന, ഏതു കുന്നിന്‍മുകളില്‍ വേണമെങ്കിലും സൗകര്യപ്രദവും സുരക്ഷിതവുമായി കിടക്കുവാന്‍ സഹായിക്കുന്ന ടെന്‍റുകള്‍ ഇന്ന് വിപണിയിലുണ്ട്. എല്ലായിടങ്ങളിലും എല്ലായ്പ്പോഴും ഹോട്ടലുകളില്‍ കണ്ടെത്തുവാന്‍ സാധിച്ചു എന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നവയാണ് ടെന്‍റുകള്‍. ദീര്‍ഘദൂര യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസായി ഒരു ടെന്‍റ് തന്നെ സമ്മാനിക്കാം.