Welcome to Royal Sky Holidays
Welcome to Royal Sky Holidays

യാത്രയാണ് എന്തും സംഭവിക്കാം – ട്രാവൽ ഇൻഷുറൻസ് മുഖ്യം!

യാത്ര ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന അപകട സാധ്യതയെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്.
അപകടങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ മറ്റുള്ളവർക്ക് മാത്രമുണ്ടാകുന്നതല്ല. അപകടത്തിൽപ്പെടുന്ന ആരും അതിന് തൊട്ടു മുൻപ് വരെ അവർക്ക് അങ്ങനെ സംഭവിക്കുമെന്ന് ചിന്തിച്ചവരായിരിക്കില്ല.

അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നത് പോലെതന്നെ സംഭവിച്ചാൽ എങ്ങനെ നേരിടാമെന്നും ചിന്തിക്കണം.

Benefits of Travel insurance

 

യാത്ര ചെയ്യുന്നവർ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. ഇന്ത്യക്ക് പുറത്ത് പലയിടത്തും ആരോഗ്യപരിപാലനം ചെലവേറിയതാണ്. ചില സ്ഥലങ്ങളിൽ ആവശ്യത്തിന് ആരോഗ്യ സംവിധാനങ്ങളില്ലാത്തതിനാൽ നല്ല ചികിത്സ ലഭിക്കാനും ചികിത്സ ഇല്ലാത്തിടത്ത് നിന്ന് നിങ്ങളെ നല്ല സംവിധാനമുള്ളിടത്തേക്ക് എത്തിക്കാനുമുള്ള ഇൻഷുറൻസ് തീർച്ചയായും ഉപകാരപ്പെടും.

എന്നാൽ മിക്കപ്പോഴും ആളുകൾ സൗകര്യപൂർവ്വം ട്രാവൽ ഇൻഷുറൻസിനെ ഒഴിവാക്കാറുണ്ട്. കാര്യമില്ലാത്ത കാര്യം എന്നുപറഞ്ഞ് അവഗണിക്കുമ്പോൾ ഇതു കൊണ്ടുള്ള ഗുണം മറക്കരുത്.

യാത്രയിൽ വസ്തുക്കളുടെയും ലഗേജിന്റെയും നമ്മുടെ സ്വന്തം ആരോഗ്യത്തിന്‍റെയും സംരക്ഷണമാണ് ട്രാവൽ ഇൻഷുറന്‍സ് നല്കുന്നത്. അവിചാരിതമായി സംഭവിക്കുന്ന അപകടങ്ങളും മോഷണങ്ങളും ചികിത്സയും ഒക്കെ ട്രാവൽ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാൽ നഷ്ടം ഒഴിവാക്കാം.

യാത്രയുടെ സ്വഭാവവും പോകുന്ന ഇടത്തിന്റെ പ്രത്യേകതകളും ആ രാജ്യത്തിന്റെ നിയമങ്ങളും വേണം പോളിസി തിരഞ്ഞെടുക്കാൻ.

കൂളിങ് ഓഫ് പിരീഡ്

സാധാരണയായി 14 ദിവസത്തോളം ഉപഭോക്താക്കൾക്ക് പോളിസിയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി കമ്പനികൾ കൂളിങ് ഓഫ് പിരീഡ് അനുവദിക്കാറുണ്ട്. ആ സമയത്ത് എന്തൊക്കെയാണ് പോളിസിയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കാം.

ലഗേജ്‌ ഉൾപ്പെടുത്തണോ?

ലോകത്ത് എവിടെയും ദൂരയാത്ര കഴിഞ്ഞു വരുന്ന ബസ്, ട്രെയിൻ സ്റ്റേഷനുകളും എയർപോർട്ടും തട്ടിപ്പുകാരുടെ കേന്ദ്രം ആണ്.
കൊണ്ടുപോകുന്ന ബാഗും ആഭരണങ്ങളും മറ്റും ഇൻഷുറൻസിന്റെ പരിധിയിൽപെടുമോ എന്നത് ശ്രദ്ധിക്കണം. ലഗേജ് മോഷണം പോയാൽ എത്ര വരെ കിട്ടുമെന്ന് ആദ്യം തന്നെ ചോദിച്ച് മനസ്സിലാക്കണം.

സിംഗിൾ ട്രിപ്പ്‌ അല്ലെങ്കിൽ മൾട്ടി ട്രിപ്പ്‌ പോളിസി

പോളിസി ക്യാൻസൽ ചെയ്യുമ്പോൾ എന്തു സംഭവിക്കുമെന്നും എന്തു നഷ്ടമാണ് ഉപഭോക്താവിന് ഉണ്ടാകുന്നതെന്നും ശ്രദ്ധിക്കുക.
പോളിസി എടുക്കുമ്പോൾ ചെയ്യുന്ന യാത്രകളുടെ എണ്ണം കൂടി നോക്കണം. ഒരു വർഷം മൂന്നിലധികം വലിയ യാത്രകൾ ചെയ്യുന്നുണ്ടെങ്കിൽ മൾട്ടി ട്രിപ്പ് പോളിസി എടുക്കുന്നതായിരിക്കും ലാഭകരം. ഒരു യാത്ര മാത്രമാണെങ്കിൽ സിംഗിൾ പോളിസി മതി. മൾട്ടി ട്രിപ് പോളിസി എടുക്കുകയാണെങ്കിൽ അതിൽ ഓരോ യാത്രയിലും ചെലവഴിക്കുവാൻ പറ്റുന്ന സമയവും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ടാവും.

ഓവർ കോൺഫിഡൻസ് അപകടം..

ട്രാവൽ ഇൻഷുറൻസ് എടുത്തു ഇനി എല്ലാം സേഫ് എന്നു വിചാരിച്ച് എന്തും ചെയ്യാം എന്നു കരുതേണ്ട. അപകടം പിടിച്ച ചില ഇടങ്ങൾ മിക്കപ്പോഴും ഒരു പോളിസിയുടെയും കീഴിൽ വരാറില്ല. സാഹസികർ അതവരുടെ സ്വന്തം റിസ്കിൽ പോയി വരുകയാണ് ചെയ്യുക. എന്നാൽ പോളിസി എടുക്കുമ്പോൾ നിങ്ങൾ യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഇടം പോളിസിയിൽ ഉൾപ്പെടുന്നുണ്ട് എന്നു ഉറപ്പു വരുത്തണം.

Leave a Reply