വയനാടും കരകയറുന്നു: ഹോട്ടല്‍ ബുക്കിംഗ് കൂടി..
ഓണാഘോഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ യാത്ര ബുക്കിങ് ഉയര്‍ത്തി മലയാളികള്‍. ഓണാവധി ദിവസങ്ങളില്‍ റോയല്‍ സ്‌കൈ ഹോളിഡെയ്‌സിനൊപ്പം യാത്രചെയ്യാന്‍ പ്ലാനിട്ടവര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്.
യാത്രയ്ക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടസാധ്യതകളും ഒഴിവാക്കാനായാണ് കൂടുതല്‍പേരും ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നത്.
യുവാക്കള്‍ക്ക് പ്രിയം തായ്‌ലന്‍ഡും ഗോവയും!
യുവാക്കളില്‍ കൂടുതല്‍ പേര്‍ ഓണത്തിന് തിരഞ്ഞെടുത്ത പ്രിയ ഡെസ്റ്റിനേഷന്‍സ് ആണ് ഗോവയും തായ്‌ലന്‍ഡും. ആഭ്യന്തര ടൂര്‍ ചെലവില്‍ വിദേശ യാത്ര സാധ്യമാകുന്ന സാഹചര്യത്തില്‍ വിദേശ യാത്രകളോടാണ് മലയാളികള്‍ക്ക് പ്രിയം. തായ്‌ലന്‍ഡിലേക്കുള്ള കേരളത്തിലെ സഞ്ചാരികളുടെ ഒഴുക്കില്‍ റോയല്‍ സ്‌കൈ ഹോളിഡെയ്‌സും വലിയൊരു പങ്കു വഹിക്കുന്നതിന്റെ തെളിവാണ് 256 മത്തെ ഗ്രൂപ്പ് ടുറും. ഓണം സ്‌പെഷ്യല്‍ തായ്‌ലന്‍ഡ് ബുക്കിങും. തായ്‌ലന്‍ഡ ടൂര്‍ പാക്കേജിന് മാത്രമായി റോയല്‍ സ്‌കൈ ഹോളിഡെയ്‌സില്‍ ഒരു വിങ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണം സീസണില്‍ ഗോവ, ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ തുടങ്ങിയ ആഭ്യന്തര സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇത്തവണയും അധിക യാത്രക്കാരുണ്ട്. ചെറിയ യാത്രകള്‍ക്കായി വയനാട്, മൂന്നാര്‍, മൈസൂര്‍ ഒക്കെയാണ് തിരഞ്ഞെടുക്കുന്നത്. അതിനുള്ള പ്രത്യേക ബഡ്ജറ്റ് പാക്കേജുകളും റോയല്‍ സ്‌കൈ ഒരുക്കിയിട്ടുണ്ട്. രണ്ടുദിവസം മുതല്‍ അഞ്ചുദിവസം വരെയാണ് കൂടുതല്‍ ബുക്കിങ്ങും. ഉരുള്‍പൊട്ടലില്‍ താഴേക്കുപോയ വയനാടിന്റെ വിനോദ സഞ്ചാര മേഖലയും ഓണക്കാലത്ത് തിരിച്ചുകയറുകയാണ്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ ഒഴുകുന്നുണ്ട്. ഹോട്ടലുകളിലും ബുക്കിങ് കൂടി. വിദേശ സഞ്ചാരികളുടെ വരവും ഓണദിവസങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ട്.