പൊതുവെ വിദേശ യാത്രകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് ചെലവും ദൂരവും ആണ്. പക്ഷേ, കൊച്ചിയിൽ നിന്ന് നേരിട്ട് പറന്നിലറങ്ങി കുറഞ്ഞ ചെലവിൽ ചുറ്റിക്കാണാവുന്ന ഒരു സ്വർഗ്ഗദേശമാണ് മലേഷ്യ.ഒരു പോക്കറ്റ് ഫ്രണ്ട്‌ലി ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ. സൗന്ദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികയാണ് ഈ കുഞ്ഞൻ രാജ്യം . സൗഹൃദപരമായ ജനതയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ സംസ്കാരപരമ്പരയും ചേർന്ന ഈ ദേശം, കുടുംബയാത്രക്ക് ആസ്വാദ്യമായ ഇടമാണ്.
എന്തുകൊണ്ട് മലേഷ്യ?
വിസ വളരെ എളുപ്പത്തിൽ ലഭിക്കും.
eVISA സംവിധാനം ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് ഇന്ത്യക്കാർക്ക് വിസ നേടാം.
കുറഞ്ഞ ചെലവിൽ വിദേശ യാത്ര,
ഭക്ഷണം മുതൽ താമസം വരെ വിവിധ ബജറ്റിനനുസരിച്ചുള്ള ഓപ്ഷനുകൾ രാജ്യത്ത് ലഭ്യമാണ്.
സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം
മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ജനതക്ക് അനുകൂലമായ സ്വഭാവം.
പ്രധാന ആകർഷണങ്ങൾ, സന്ദർശിക്കേണ്ട സ്ഥലങ്ങൾ
1) ക്വാലാലംപൂർ : രാജ്യത്തിന്റെ തലസ്ഥാന നഗരം.
പെട്രോണാസ് ടവേഴ്സ്, ബതുകുഹ, KL ടവർ, ചൈനാ ടൗൺ അങ്ങനെ നിരവധി കാഴ്ചകൾ
ക്വാലാലംപൂരിൽ തന്നെയുണ്ട്.
2) ലാങ്കാവി ദ്വീപ്:
കേബിൾ കാർ യാത്ര, സ്കൈ ബ്രിഡ്ജ്, സുന്ദര കടൽത്തീരങ്ങൾ. മലേഷ്യൻ യാത്രയിൽ ഏത് പ്രായക്കാർക്കും പ്രിയപ്പെട്ട ഇടം.
3) ജോർജ്ജ് ടൗൺ (പെനാങ്):
ഹേരിറ്റേജ് നഗരമാണ്. പഴയകാല ബ്രിട്ടീഷ് വൈഭവം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.
4) ജെന്റിങ് ഹൈലാൻഡ്സ്:
ഹിൽ റിസോർട്ട്, കാസിനോ, ഫൺ പാർക്ക്, ഷോപ്പിംഗ് മാൾ എന്നിവയുടെ കേന്ദ്രം. ഇവിടെ പോകുന്നവർ പോക്കറ്റ് കാലിയാകാതെ ശ്രദ്ധിക്കണം.
5) മലാക്ക:
ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് ശൈലികളുടെ പാരമ്പര്യനഗരം.
സംസ്കാരവും പാചകശൈലിയും
മലേഷ്യ ഒരു മൾട്ടി-കൾച്ചറൽ ദേശം ആണ്. മലായ്, ചൈനീസ്, ഇന്ത്യൻ സമൂഹങ്ങൾ ഒന്നിച്ച് ചേർന്ന് സമ്പന്നമായ ഒരുതരം സംസ്‌കാരമുണ്ടാക്കുന്നു. ഈ വൈവിധ്യം ഭക്ഷണത്തിലും കാണാം: നാസി ലെമക്, ചാർ ക്വേ തിയോ, റൊട്ടി ചാനായ്, തുടങ്ങിയ വിഭവങ്ങൾ എല്ലായിടത്തും രുചിയോടെ ലഭിക്കും.
എങ്ങനെ പോകാം?
കൊച്ചിയിൽ നിന്ന് നേരിട്ട് വിമാനങ്ങൾ
AirAsia, Batik Air, Malaysia Airlines തുടങ്ങിയവ ക്വാലാലംപൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്നു.
വെറും 4 – 5 മണിക്കൂർ യാത്ര സമയം മാത്രം.
സഞ്ചാരം: പബ്ലിക് ട്രാൻസ്‌പോർട്ടുകൾ സൗകര്യപ്രദമാണ്.
മലേഷ്യ, പ്രകൃതിയുടെ വരദാനമാണ്. ഹരിത വനങ്ങളും, തിളങ്ങുന്ന കടൽത്തീരങ്ങളും, വർണ്ണശബളമായ സംസ്കാരവും ഇവിടത്തെ പ്രത്യേകതകളാണ്. ക്വാലാലംപൂരിന്റെ ആധുനിക വാസ്തുശില്പവും, പെനാംഗിന്റെ പൈതൃക തെരുവുകളും സന്ദർശകരെ ആകർഷിക്കുന്നു. ബോർണിയോയിലെ മഴക്കാടുകളും, ലങ്കാവിയിലെ ശാന്തമായ ദ്വീപുകളും മലേഷ്യയെ സ്വപ്ന സ്ഥാനമാകുന്നു. ഈ രാജ്യം സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും സമന്വയമാണ്.
അതു കൊണ്ട് തന്നെ ഇനിയൊരു ഇന്റർനാഷണൽ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ നിങ്ങളുടെ ഫസ്റ്റ് ചോയ്സ്സായിരിക്കണം നമ്മുടെ ഈ അയൽ രാജ്യം .