വൈവിധ്യമാര്‍ന്ന സംസ്കാരവും ആചാരങ്ങളുമുള്ള ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് നേപ്പാള്‍. അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും ഹിമാലയത്തിനും ജീവിതശൈലിക്കും സാംസ്കാരിക നിര്‍മ്മിതികള്‍ക്കുമെല്ലാം പേരുകേട്ട രാജ്യം. നേപ്പാളിന്റെ ഭൂമിശാസ്ത്രം കൂടുതലും ടൂറിസം വരുമാനത്തെയാണ് ആശ്രയിച്ചിരിക്കുന്നതും. നേപ്പാള്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.
പൊഖാറ അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, യുനെസ്കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളായ ബുദ്ധന് ജനിച്ച ലുംബിനി ഗ്രാമം, സാഗര്‍മാതാ നാഷനല്‍ പാര്‍ക്ക് (എവറസ്റ്റ്), കാഠ്മണ്ഡു താഴ്വരയിലെ ഏഴ് സൈറ്റുകള്‍, ചിത്വാന്‍ ദേശീയോദ്യാനം എന്നിങ്ങനെ നിരവധി കാഴ്ചകള്‍.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നേപ്പാളില്‍ ആകെ 97426 വിനോദസഞ്ചാരികള്‍ എത്തിയതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് (എന്‍.ടി.ബി) വ്യക്തമാക്കുന്നു. ഇതില്‍ 25578 പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്. ചൈനയില്‍ നിന്ന് 9180 വിനോദസഞ്ചാരികളും അമേരിക്കയില്‍ നിന്ന് 9089 വിനോദസഞ്ചാരികളും രാജ്യം സന്ദര്‍ശിച്ചു. തായ്ലന്ഡാണ് നാലാം സ്ഥാനത്ത്. തായ്ലന്ഡില് നിന്ന് നേപ്പാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 4,799 ആയി. യുകെയും ബംഗ്ലാദേശും യഥാക്രമം 4,571, 4,099 വിനോദസഞ്ചാരികളുമായി പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുണ്ട്.
പെട്ടെന്ന് എത്താം എന്നതും യാത്രയ്ക്ക് അധികം നൂലാമാലകള്‍ ഉണ്ടാവില്ല എന്നതും ചെലവു കുറവാണ് എന്നതുമെല്ലാം ഇവിടേക്ക് ധാരാളം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുന്നു.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വര്‍ഷം മുഴുവനും തണുപ്പ് നിലനില്‍ക്കുന്നതാണ് പ്രധാന ആകര്‍ഷണം. വേനല്‍ക്കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് കാഠ്മണ്ഡു. നേപ്പാളിലെ പൊഖാറയും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്.
എവറസ്റ്റിനെക്കൂടാതെ ലോത്സെ, മക്കാളു, ചോഒയു, കാഞ്ചന്, ജംഗ, ദവുളഗിരി, അന്നപൂര്‍ണ, മാനസു, തുടങ്ങിയ ലോകത്തിലെ ഉയരമേറിയ കൊടുമുടികളുടെ നാടുകൂടിയാണ് നേപ്പാള്‍.
നേപ്പാളിലെ പ്രാദേശിക തനത് രുചികള്‍ ഏറെ ജനപ്രിയമാണ്. ഇത്തരം വിഭവങ്ങള്‍ ലഭ്യമാകുന്ന ചെറു കച്ചവടകേന്ദ്രങ്ങള്‍ വഴിയോരങ്ങളില്‍ ധാരാളം കാണാം.
യാത്രയ്ക്കായി ചെലവ് കുറഞ്ഞ രീതിയില്‍ ഓഫ് സീസണില്‍ തെരെഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. വിന്ററും മണ്‍സൂണുമാണ് നേപ്പാളിലെ ഓഫ്സീസണ്. അതില്‍ ശൈത്യകാലമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇന്ത്യക്കും ചൈനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കാഴ്ചകളിലേക്ക് റോയല്‍സ്കൈ ഹോളിഡെയ്സിനൊപ്പം യാത്ര ചെയ്താലോ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ഇപ്പോള്‍ തന്നെ വിളിക്കൂ..
മികച്ച യാത്രാ പാക്കേജുകൾ നമ്മുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.