Welcome to Royal Sky Holidays
Welcome to Royal Sky Holidays

മഴക്കാലത്ത് ഇവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം!

Avoid traveling to these places in rainy season

വന്യജീവി സങ്കേതങ്ങൾ

കേരളത്തിൽ മാത്രം കാണുന്നതും സവിശേഷവുമായ ഒട്ടേറെ സസ്യ, ജന്തു വൈവിദ്ധ്യങ്ങള്‍ ഇവിടെ വനമേഖലയില്‍ ഉണ്ട്. പതിനാല് വന്യജീവി സങ്കേതങ്ങളും, രണ്ടു കടുവ സംരക്ഷണ കേന്ദ്രങ്ങളും, ആറ് ദേശീയോദ്യാനങ്ങളും.

ദേശീയ ഉദ്യാനങ്ങളും സങ്കേതങ്ങളും സന്ദർശകർക്കും മൃഗങ്ങൾക്കും ഒരുപോലെയുള്ള സുരക്ഷാ പ്രശ്ന‌ങ്ങൾക്ക് മഴക്കാലം കാരണമാക്കുന്നുണ്ട്.

തീരപ്രദേശങ്ങൾ

കൊച്ചി, ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. പെട്ടന്നുണ്ടാകുന്ന കടൽ ക്ഷോഭം മൂലം ദൈനംദിന ജീവിതം പോലും തടസ്സപ്പെട്ടേക്കാം. വേലിയേറ്റവും ശക്തമായ ഒഴുക്കും യാത്രയെ ബാധിച്ചേക്കാം.

കായൽ

എത്ര കണ്ടാലും മതി വരാത്തതാണ്‌ കായൽ സൗന്ദര്യം. കനത്ത മഴയും വെള്ളക്കെട്ടും കാരണം മൺസൂൺ സമയത്ത് കായലുകൾ ആസ്വാദ്യകരമാകണമെന്നില്ല.

വെള്ളച്ചാട്ടങ്ങൾ

അതിരപ്പിള്ളി പോലെയുള്ള വെള്ളച്ചാട്ടങ്ങൾ മനോഹരമാണെങ്കിലും കനത്ത മഴക്കാലത്ത് അപകടകരവും എത്തിച്ചേരൽ ദുഷ്കരവുമാണ്.

തേയിലത്തോട്ടങ്ങൾ

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ പോലെയുള്ള പ്രദേശങ്ങൾ ട്രെക്കിംഗിനോ കാഴ്‌ചകൾ കാണാനോ മഴക്കാലത്ത് അനുയോജ്യമാകണമെന്നില്ല

Leave a Reply