+91 98465 71800 info@royalskyholidays.com

Thailand Food Tour:
Travel with Your Taste Buds

Thailand Food Tour Travel with Your Taste Buds

ആയിരത്തൊന്നു രുചികളിലൂടെയുള്ള ഒരു തായ്‌ലന്‍ഡ് യാത്ര

ട്രാവൽ വിത്ത് യുവർ ടേസ്റ്റ് ബഡ്സ്

പ്രാദേശിക രുചി വൈവിധ്യങ്ങളാണ് യാത്രകളെ എന്നും വ്യത്യസ്തമാക്കുന്നത്. മങ്ങിയ പ്രഭാതങ്ങളില്‍, വൈകുന്നേരത്തെ തണുപ്പില്‍,നഗരത്തിന്റെ ഇടവഴികളില്‍ ചുറ്റിക്കറങ്ങി രുചിച്ചറിയുന്ന ഓരോ വിഭവവും ഉര്‍ജ്ജസ്വലമായ ഓരോ കഥകള്‍ പറയും. രുചികരമായ ഭക്ഷണം കഴിക്കാന്‍ മാത്രമല്ല വിഭവങ്ങള്‍ തയ്യാറാക്കുന്നത് കാണാനും ആളുകള്‍ക്ക് ആവേശമാണെന്ന് തിരിച്ചറിഞ്ഞവരാണ് തായ്‌ലന്‍ഡുകാര്‍. നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ക്ക് മുകളില്‍ രാത്രി വീഴുമ്പോള്‍ അതൊരു മാന്ത്രികത നിറഞ്ഞ ഭക്ഷണ കേന്ദ്രമായി.

തായ് തനതു രുചികള്‍ക്കൊപ്പം മറ്റനേകം വിഭവങ്ങളും ലഭിക്കുന്ന നിരവധി ഭക്ഷ്യശാലകള്‍ തായ്‌ലന്‍ഡിലുണ്ട്. പല രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികരെ മുഴുവന്‍ മുന്നില്‍ കണ്ടുകൊണ്ട് ഒരുക്കിയിട്ടുള്ളതാണ് അവിടത്തെ ഓരോ ഭക്ഷണശാലയും. അവിടെ ഏതു തരം ഭക്ഷണവും ലഭിക്കും. കനലില്‍ ചുട്ടെടുക്കുന്ന തനതു തായ് വിഭവങ്ങളുടെ മസാല മണം അതിജീവിച്ച് ഉത്സവാന്തരീക്ഷത്തില്‍ വൈവിധ്യങ്ങള്‍ തേടിയൊരു യാത്രയാണ് റോയല്‍ സ്‌കൈഹോളിഡെയ്‌സ് ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കുന്ന ട്രാവൽ വിത്ത് യുവർ ടേസ്റ്റ് ബഡ്സ് ഫുഡ് ടൂർ. 230 ഓളം ഗ്രൂപ്പ് ടൂറുകള്‍ ഈ പാക്കേജിലൂടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഞങ്ങൾക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

1001 വിഭവങ്ങളുടെ പാചകരീതികളും ഭക്ഷണ പാരമ്പര്യവും ചരിത്ര പശ്ചാത്തലവും തേടി തായ്‌ലൻഡിലെ ഐതിഹാസിക ഭക്ഷണ സ്ഥലങ്ങളിലൂടെയുള്ള ഒരു ആവേശകരമായ യാത്രയാണ് ട്രാവൽ വിത്ത് യുവർ ടേസ്റ്റ് ബഡ്സ് ഫുഡ് ടൂര്‍ പാക്കേജിലൂടെ വീണ്ടും ഞങ്ങൾ നിങ്ങള്‍ക്കായി ഒരുക്കുന്നത്.

Leave a Reply

Proceed Booking