Welcome to Royal Sky Holidays
Welcome to Royal Sky Holidays

ജോര്‍ജിയ വെൽക്കംസ് യു: സമാധാനം പുലരട്ടെ, ലോക ടൂറിസം ദിനാഘോഷങ്ങൾ തുടങ്ങി!

Georgia is the host of World Tourism Day 2024

യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ലോക ടൂറിസം ദിനത്തിന്റെ പ്രമേയമായി ‘ടൂറിസവും സമാധാനവും’ എന്ന ആശയമാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്.

നിലവിലെ സംഭവ വികസങ്ങളിൽ രാജ്യങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ സമാധാനവും ധാരണയും വളര്‍ത്തുന്നതിലും അനുരഞ്ജനത്തിനുള്ള സാധ്യതകളെ പിന്തുണയ്ക്കുന്നതിലും വിനോദസഞ്ചാര മേഖലയുടെ സുപ്രധാന പങ്കിനെയാണ് ആശയം അടയാളപ്പെടുത്തുന്നത്.

ജോര്‍ജിയയാണ് ഇത്തവണ ലോക ടൂറിസം ദിനത്തിന്റെ ആതിഥേയർ.
വിനോദസഞ്ചാരവും സമാധാനവും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ഇവിടുത്തെ ആഘോഷങ്ങള്‍.

ജോര്‍ജിയ ലവ്‌സ് യു

യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പര്‍വത രാജ്യം. വലുപ്പത്തില്‍ ചെറുതെങ്കിലും കാഴ്ചകളിൽ വിശാലതയും വൈവിധ്യവും നിറച്ച ഭൂമിക.
ഒട്ടേറെ അധിനിവേഷങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന രാജ്യം ഇന്ന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അടയാളമാകുന്നു.

അതി പുരാതാന കോട്ടകളും കൊക്കോസ് മലനിരകളും താഴ്വാരങ്ങളുടേയും അത്ഭുത ലോകം. തെരുവുകളില്‍ ഈണമിടുന്ന സംഗീതത്തില്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പ് അനുഭവിച്ചറിയാം.

വിവിധ സംസ്‌കാരങ്ങളുടെയും മതാചാരങ്ങളുടെയും ശേഷിപ്പുകള്‍ ഒരു തുറന്ന പുസ്തകമായി വർത്തിക്കുന്നു. അതിപുരാതന വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച മാളികകള്‍ക്കൊപ്പം ആധുനിക കെട്ടിടങ്ങളും പ്രൗഢിയോടെ ജോര്‍ജിയന്‍ നഗരവീഥികളില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.

ടിബിലിസിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന നര്‍ക്കേല ഫോര്‍ട്ടറസി (Narikala Fortress). നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ അധിനിവേശകാലത്ത് ഒരു കുന്നിന്റെ മുകളില്‍ നിര്‍മ്മിച്ച ഈ കോട്ടക്കകത്ത് സെന്റ് നിക്കോളാസ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നു.

അത്യാധുനിക രീതിയില്‍ പണികഴിപ്പിച്ച പീസ് ബ്രിഡ്ജ (Peace Bridge) സഞ്ചാരികളെ ആകര്‍ഷിക്കുന്ന അതി മനോഹര കാഴ്ചയാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടിരിക്കുന്ന ജ്വാരി (Jvari Monestry) ടിബിലീസില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ.

എല്ലാ കാലാവസ്ഥയിലും യാത്രക്കാരെ സ്വീകരിക്കുന്ന ഗഢൂറി (Gudauri).

ഗഢൂറിനും ജ്വാരപാസിനുമിടയില്‍ സ്ഥിതിചെയ്യുന്ന റഷ്യ ജോര്‍ജിയ ഫ്രണ്ട്ഷിപ് മോന്യൂമെന്റ് റഷ്യയുടെയും ജോര്‍ജിയയുടെയും സൗഹൃദ കഥകള്‍ പറയുന്നു.

ഭാഷയ്ക്കപ്പുറം ഊഷ്മളമായ പുഞ്ചിരികൊണ്ടും ആലിംഗനം കൊണ്ടും ഹൃദയത്തില്‍ ചേക്കേറുന്ന ജോർജിയൻ ജനത.

മൊണാസ്ട്രികളും ആലിപ്പഴം വീഴുന്ന മലനിരകളും നല്ല മനുഷ്യരും വിനോദസഞ്ചാര മേഖലയ്ക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരട്ടെ.

Leave a Reply