വിയറ്റ്നാം അതിശയിപ്പിക്കുന്ന ഒരു രാജ്യമാണ്.
ഹോ ചി മിൻ സിറ്റി
ഹോ ചി മിന്റെ ജീവിതം ആധുനിക വിയറ്റ്നാമിന്റെ ചരിത്രം കൂടിയാണ്.
അമേരിക്കൻ ആക്രമണത്തിനെതിരെ ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത നടത്തിയ വിജയകരമായ സ്വാതന്ത്ര പോരാട്ടം നാം ചെറിയ ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ടാകും.പോരാട്ടങ്ങളുടെ ഭൂമികയായ ഹോ ചി മിൻ സിറ്റിയിലൂടെ ഒരു യാത്രാ.വാർ മ്യൂസിയം, നോട്രെ ഡാം കത്തീഡ്രൽ ബസിലിക്ക, ബെൻ തൻ മാർക്കറ്റ് എന്നിവയുൾപ്പെടെ നിരവധി അറിയപ്പെടുന്ന ആകർഷണങ്ങൾ സന്ദർശകരെ കാത്ത് ഈ നഗരത്തിലുണ്ട്.
ഹാലോങ് ബേ
ഹാലോങ് ബേ യിൽ ഒരു ക്രൂയിസ് യാത്ര കൂടെ ഒരടിപൊളി ലഞ്ചും. ഏഷ്യയിലെ ഏറ്റവും വൈവിധ്യപൂർണ്ണവും സ്വാദേറിയതുമായ ഒന്നാണ് വിയറ്റ്നാമീസ് പാചകരീതി. ഫോ മുതൽ ബാൻ മി മുതൽ ബൺ ചാ വരെ.ഭക്ഷണ പ്രിയരുടെ ഇഷ്ട ഇടം കൂടെയാണ് വിയറ്റ്നാം. എങ്കിൽ രുചിയും കാഴ്ചയും ഒരുമിച്ച് സംഗമിക്കുന്ന ഒരിടം സന്ദർശിച്ചാലോ?ഹാലോങ് ബേ.
ഹാലോങ് ബേ യുടെ സർവസൗന്ദര്യങ്ങളും കണ്ണുകളിൽ ഒപ്പിയെടുക്കാനുള്ള സൗകര്യപ്രദമായ രീതിയിൽ കടലിനു നടുവിൽ ഒരു ഡൈനിങ് . ഗൾഫ് ഓഫ് ടോങ്കിനിൽ ചിതറി കിടക്കുന്ന ആയിരത്തിഅഞ്ഞൂറോളം കൊച്ചു കൊച്ചു ദ്വീപുകളാണ് ഇവിടത്തെ കാഴ്ച. നീലകാശത്തിന് കീഴെ ചിതറികിടക്കുന്ന പച്ചപ്പുതച്ച ലൈം സ്റ്റോൺ റോക്ക്സ്. പച്ച തുരുത്തുകൾക് താഴെ പ്രകൃതി ഒരുക്കിയ സീക്രട് ഗുഹകൾ.അങ്ങനെ സീ ആക്ടിവിറ്റിസ് ഒരുപാട് ഉണ്ട് ഇവിടെ
മേഘങ്ങൾക്കിടയിലൂടെ ഒരു കേബിൾ കാർ യാത്ര.
ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കേബിൾ കാർ പാത ഡനാഗിലെ ബനാ ഹിൽസി ലാണ് ഉള്ളത്. മുൻനിര കേബിൾ കാർ നിർമാതാക്കളായ ഡോപ്പർമയർ എന്ന ഓസ്ട്രിയൻ കമ്പനിയാണ് ഇത് നിർമിച്ചിട്ടുള്ളത്. പച്ച പുതച്ച വിയറ്റ്നാമീസ് കാടുകൾക്ക് മുകളിലൂടെ പറന്ന്, ഒരു വിഹഗ വീക്ഷണം.താഴെ നോക്കിയാൽ അകലെ കോടമഞ്ഞിൽ പുതഞ്ഞ കാട് കാണാം. അങ്ങകലെ മല മുഴുവനും താങ്ങിനിർത്തിയ പോലെ രണ്ടു വലിയ കൈകൾ…പ്രശസ്തമായ ഗോൾഡൻ ബ്രിഡ്ജ് ആണത്. ബനാ ഹിൽസിൽ മനുഷ്യരൊരുക്കിയ കാഴ്ചകളും പ്രകൃതിയുടെ നിറസൗന്ദര്യവുമെല്ലാം മറ്റൊരു ലോകത്തേക്കാണ് സന്ദർശകരെ എത്തിക്കുക.