Welcome to Royal Sky Holidays
Welcome to Royal Sky Holidays

സാമ്പത്തിക ബാധ്യത ഇല്ലാതെ യാത്ര പ്ലാൻ ചെയ്യാം!

എല്ലാവർക്കും വേണം ഒരു ട്രാവല്‍ ഫണ്ട്. മാസം 1000 രൂപ മാറ്റിവച്ചാല്‍ പോലും അത് സ്വപ്ന യാത്രയ്ക്കുള്ള വലിയൊരു സഹായകമാകും. ആ ഒരു കരുതലിലൂടെ ചെറിയ വരുമാനക്കാർക്കും ഇഷ്ട സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അതിനു ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

സീസൺ യാത്ര ഒഴിവാക്കാം..

എല്ലാ യാത്രയ്ക്കും ചില സീസണുകള്‍ ഉണ്ട്. ഈ സീസണില്‍ യാത്ര ചെയ്താല്‍ ചെലവ് കൂടുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളിലാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. അതുപോലെ ഓരോ രാജ്യത്തും സീസൺ വ്യത്യസ്തമാണ്.

ഈ സമയങ്ങളില്‍ ഹോട്ടല്‍ റൂമുകളുടെ റെന്റ് വളരെയധികം കൂടുതലായിരിക്കും. എവിടേക്കും ഹോളിഡേകളില്‍ യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തില്‍ തർക്കമില്ല.

നേരത്തെ ഫ്ലൈറ്റ് ബുക്ക്‌ ചെയ്യാം

അവസാന മണിക്കൂറില്‍ ഫ്ലൈറ്റ് ബുക്ക് ചെയ്താല്‍ കാശുകുറഞ്ഞ് കിട്ടുമെന്ന് ചിന്തിക്കുന്നതിൽ പരം മണ്ടത്തരമില്ല. കാരണം അങ്ങനെ ഒരു ഓഫര്‍ ഒരു വിമാനകമ്പനിയും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ മുന്‍കൂട്ടി ഫ്ലൈറ്റ് ബുക്ക് ചെയ്താല്‍ പണം ലാഭിക്കാം എന്നതാണ് വാസ്തവം. അതിനായി വിവിധ കമ്പനികളുടെ ഓഫര്‍ പരിശോധിച്ചതിനുശേഷം ബുക്ക് ചെയ്യുക.

സ്ഥിരം ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്ന ചില ബിസിനസ് യാത്രികര്‍ ഫ്‌ളൈറ്റ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന ചില സമയങ്ങളുണ്ട്. അതിരാവിലെയും രാത്രിയിലുമാണ് ഇത്തരം ആളുകള്‍ യാത്ര ചെയ്യുക. അതിനാല്‍ ഈ സമയത്ത് പുറപ്പെടുന്ന ഫ്‌ളൈറ്റിന്റെ നിരക്കിലും വര്‍ദ്ധനവ് ഉണ്ടാകും. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കിയാല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.

തെരെഞ്ഞെടുക്കാം ഇക്കോണമി പാക്കേജ്

ചില ട്രാവല്‍ ഏജന്റുമാര്‍ ടൂറിസ്റ്റുകള്‍ക്കായി ഇക്കോണമി പാക്കേജുകള്‍ ഒരുക്കാറുണ്ട്. ഇത്തരം പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നത് യാത്രാ ചെലവ് കുറയ്ക്കാന്‍ സഹായകരമാണ്. ഇതിലൂടെ 30 ശതമാനത്തോളം വരെ ചെലവ് ലാഭിക്കാം. താമസവും ഭക്ഷണവും ഒറ്റ പാക്കേജില്‍ ലഭിക്കുന്ന സ്ഥലത്ത് താമസിക്കുന്നതും ചെലവ് കുറയ്ക്കാൻ സഹായിക്കും.

Leave a Reply