ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പറുദീസ. യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യം. അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. ബാച്ചിലേഴ്സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകള്‍ വരവേല്‍ക്കുന്നതാണ്. രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളില്‍ 230 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്.
മാലിദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടത്തെ വാട്ടര്‍ സ്പോര്‍ട്ട് ആക്ടിവിറ്റികള്‍. ഡൈവിംഗ്, സ്നോര്‍ക്കലിംഗ്, തുടങ്ങിയവ ആസ്വദിക്കാം. തദ്ദേശ ദ്വീപുകളില്‍ ഭക്ഷണത്തിനും ചെലവ് കുറവാണ്. വിനോദ സഞ്ചാരം പ്രധാനവരുമാന മാര്ഗമാണെന്നിരിക്കെ ധാരാളം കാഴ്ചകളും സൗകര്യങ്ങളുമാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന ഹോട്ടലുകള്‍ മുതല്‍ അത്യാഢംബര സൗകര്യങ്ങളോടുകൂടിയ മുന്തിയ റിസോര്‍ട്ടുകളുമുണ്ട്. ബഡ്ജറ്റിനനുസരിച്ച് തെരെഞ്ഞെടുക്കാം. റിസോര്‍ട്ടിലേക്ക് സ്പീഡ് ബോട്ടില്‍ എത്തിച്ചേരാം.
സ്വാദേറിയ വിഭവങ്ങള്‍ യഥേഷ്ടം ലഭ്യമാകുന്ന ഇടമാണ് മാലിദ്വീപ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. ബീച്ചുകളിലെ ഡൈവിംഗ്, സ്നോര്‍ക്ലിങ്, വിനോദങ്ങള്‍ക്ക് പ്രിയമേറെയാണ്. കടലിനടിയിലെ സുന്ദരമായ കാഴ്ചകള്‍ അനുഭവവേദ്യമാക്കുന്ന സ്നോര്‍ക്ലിങ് പലര്‍ക്കും പുതുമ നിറഞ്ഞ അനുഭവമാണ്. ആള് താമസമുള്ള 200 ഓളം ദ്വീപുകളില്‍ 50 എണ്ണം മാത്രമേ അതിഥികള്‍ക്കായി ഒരുങ്ങുന്നുള്ളൂ. ഓരോ ദ്വീപുകളിലും വേറിട്ട കാഴ്ചകളും കാലാവസ്ഥയുമാണ് അനുഭവിക്കാനാകുക. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തുക. സിനിമ താരങ്ങള്‍ക്കും സമ്പന്നര്‍ക്കും മാത്രമല്ല. സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ മാലിദ്വീപിലേക്ക് പോയി വരാം. വേറിട്ട കാഴ്ചകള്‍ അനുഭവിച്ചറിയുന്ന മാലിദ്വീപ് യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ റോയല്‍ സ്കൈഹോളിഡെയ്സുമായി ബന്ധപ്പെടുക.