+91 98465 71800 info@royalskyholidays.com

Valentine’s Day special Thailand Tours

Valentine's Day special Thailand packages

തായ്‌ലന്‍ഡില്‍ ആഘോഷിക്കാം ഈ വാലന്റൈന്‍സ് ദിനം

ഈ പ്രണയദിനം എങ്ങനെ ആഘോഷിക്കാം? ഏറ്റവും പ്രിയപ്പെട്ട ആ ആള്‍ക്കൊപ്പം ഒരു യാത്ര പോയാലോ? ഒരുപക്ഷേ, നിങ്ങള്‍ കാലങ്ങളായി പോകാന്‍ ആഗ്രഹിക്കുന്ന ഒരിടത്തേയ്ക് യാത്ര പ്രേമികളുടെ പ്രിയപ്പെട്ട ഹോട്ട് സ്‌പോട്ടായ തായ്‌ലന്‍ഡിലേക്ക്?

പങ്കാളിക്കൊപ്പം ഈ വാലന്റൈന്‍സ് ദിനം കളറാക്കാം. റോയല്‍ സ്‌കൈ ഹോളിഡേയ്‌സ് ഒരുക്കുന്ന വാലന്റൈന്‍സ് ഡേ പാക്കേജ് ഉറപ്പായും നിങ്ങളുടെ യാത്രാമോഹങ്ങള്‍ പൂവണിയിക്കും.

നീല ജലാശയവും, മരതക ദ്വീപുകളും, ബുദ്ധമത ക്ഷേത്രങ്ങളും, തുടങ്ങിയ പ്രസിദ്ധമായ കാഴ്ചകളും രുചി വൈവിധ്യങ്ങളുടെ സ്ട്രീറ്റ് ഫുഡും ഉള്‍പ്പെടുന്ന അത്യുഗ്രന്‍ ടൂര്‍. 3 രാത്രിയും 4പകലും നീണ്ടുനില്‍ക്കുന്ന യാത്ര.

ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദമായ പട്ടായയിലെയും, തായ്‌ലന്‍ഡിന്റെ വാണിജ്യ നഗരമായ ബാങ്കോക്കിലെയും പ്രശസ്ത ടുറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൂടെയാണ് യാത്ര. കോറല്‍ ഐലന്‍ഡില്‍ പാരാസെയിലിങ്ങ്, വാട്ടര്‍ സ്‌കൂട്ടര്‍, സ്പീഡ് ബോട്ട്, ഡൈവിങ്ങ് തുടങ്ങി നിരവധി വിനോദങ്ങള്‍.

മരുഭൂമിയുടെ ഏകാന്തതയും കാടിന്റെ സാഹസികതയും സഫാരി പാര്‍ക്കില്‍ അനുഭവിച്ചറിയാം. വൈല്‍ഡ് ലൈഫ് ഫീഡിംഗ് ഷോ, ഷോപ്പിങ് പറുദീസയായ ചൈന ടൗണില്‍ ചുറ്റിക്കറങ്ങാം. വൈവിധ്യങ്ങളായ വിഭവങ്ങള്‍ രുചിച്ചുകൊണ്ട് തായ്‌ലന്‍ഡിന്റെ നൈറ്റ് ലൈഫ് ഭംഗി ആസ്വദിക്കാം. പട്ടായയിലെ ട്രഡീഷണല്‍ മസാജിംഗ്. ചാവോ ഫ്രായ നദിയിലൂടെയുള്ള ആഢംബര നൗക സവാരി തുടങ്ങി നിരവധി വിനോദങ്ങള്‍.

2024 ഫെബ്രുവരി 13ന് പോയി 16ന് മടങ്ങി വരുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യാത്ര ചെലവ് ഒരാള്‍ക്ക് 35000/- രൂപയും(ഡബിള്‍,ട്രിപിള്‍,സിംഗിള്‍ ഷെയറിംഗ്‌സ്) കുട്ടികളില്‍ ബെഡ് ആവശ്യമുള്ള ഒരാള്‍ക്ക് 29500/- രൂപയും, കുട്ടികളില്‍ ബെഡ് ആവശ്യമില്ലാത്ത ഒരാള്‍ക്ക് 25000/-രൂപയും ആണ് നിരക്ക്.

Leave a Reply

Proceed Booking