Welcome to Royal Sky Holidays
Welcome to Royal Sky Holidays

ഡിജിയാത്രയെ കുറിച്ച് കേട്ടിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ എയർപോർട്ട് Check-In

ഡിജിയാത്രയെ കുറിച്ച് കേട്ടിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ എയർപോർട്ട് Check-In നടത്താൻ സാധിക്കുമോ?
ദീർഘമായ എയർപോർട്ട് ക്യൂകൾ, അവസാന നിമിഷത്തിൽ ബോർഡിംഗ് പാസ് തിരയൽ ദൈർഘ്യമേറിയ ചെക്കിങ്ങുകൾ സ്ഥിരമായി വിമാന യാത്ര ചെയ്യുന്നവർക്ക് മടുപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ. ഇതിനൊക്കെ പകരമായി നമ്മുടെ രാജ്യമായ ഇന്ത്യ അവതരിപ്പിച്ച പുതിയ സ്മാർട്ട് സംവിധാനമാണ് ഡിജിയാത്ര.
ഇന്ത്യൻ വ്യോമയാത്രയ്ക്ക് ലഭിച്ച ഏറ്റവും വലിയ ടെക് അപ്ഗ്രേഡുകളിൽ ഒന്ന്.സങ്കടകരമായ കാര്യമെന്നാൽ ഡിജി യാത്രയുടെ ഉപയോഗം ഇപ്പോഴും പല യാത്രക്കാരും തിരിച്ചറിയുന്നില്ല എന്നതാണ്.

ഡിജിയാത്ര എന്താണ്?

ഡിജിയാത്ര ഒരു പേപ്പർലെസ്, കോൺടാക്റ്റ്-ലെസ് എയർപോർട്ട് യാത്രാ സംവിധാനം ആണ്. മുഖം തിരിച്ചറിയുന്ന ( Facial recognition) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്താൽ, നിങ്ങളുടെ മുഖം തന്നെ നിങ്ങളുടെ ബോർഡിംഗ് പാസ് ആകും.
എയർപോർട്ടിൽ പ്രവേശിക്കുന്ന നിമിഷം തന്നെ, ഡിജിയാത്ര നിങ്ങളുടെ മുഖത്തെയും ഫ്ലൈറ്റ് ഡീറ്റെയില്സിനെയും മാച്ച് ചെയ്യും.

ഡിജിയാത്ര ഉപയോഗിക്കുമ്പോൾ, നിങ്ങൾ എയർപോർട്ടിൽ പ്രവേശിക്കുന്നത് മുതൽ ബോർഡിംങ് വരെ മുഴുവൻ പ്രക്രിയയും വളരെ വേഗത്തിൽ പൂർത്തിയാക്കാം. ഡിജിയാത്ര ഗേറ്റിലൂടെ നേരിട്ട് പ്രവേശിക്കാം.
ബാഗുകൾ ഉണ്ടെങ്കിൽ, ചെക്ക്–ഇൻ കൗണ്ടറിൽ ഡ്രോപ്പ് ചെയ്യാം.
സുരക്ഷ പരിശോധന വേഗത്തിൽ കടക്കാം, തുടർന്ന് നേരിട്ട് ബോർഡിംഗിലേക്ക് നടക്കാം. പല യാത്രക്കാർക്കും ഇതിലൂടെ 20–30 മിനിറ്റ് വരെ ലാഭമുണ്ടാകുന്നു; ചിലർക്ക് 10 മിനിറ്റിനുള്ളിൽ തന്നെ മുഴുവൻ പ്രോസസും തീർക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ സൗകര്യം—ഐഡി വീണ്ടും വീണ്ടും കാണിക്കേണ്ടതില്ല. ആധാർ, പാസ്‌പോർട്ട്, ഫിസിക്കൽ ബോർഡിംഗ് പാസ്, QR കോഡ് എന്നിവ ഒന്നും കൈയിൽ വെച്ചില്ലെങ്കിലും പ്രശ്നമില്ല; നിങ്ങളുടെ മുഖം തന്നെ എല്ലാം ചെയ്യുന്നു.

എങ്ങനെ ഡിജി യാത്രയുടെ ഭാഗമാകാം!

ഡിജി യാത്ര ആപ്പ് ഡൗൺലോഡ് ചെയ്ത്, ഐഡി അപ്‌ലോഡ് ചെയ്യുക, ഒരു ചെറിയ സെൽഫി എടുത്താൽ മതി.
അടുത്ത യാത്രയിൽ എയർലൈൻ ആപ്പിൽ “DigiYatra” തിരഞ്ഞെടുത്ത് ബോർഡിംഗ് പാസ് ലിങ്ക് ചെയ്യുക.

ഡിജിയാത്ര ഒരു ഫീച്ചർ മാത്രമല്ല ഇന്ത്യയിലെ പുതിയ വിമാനയാത്ര രീതി കൂടിയാണ്.സ്മൂത്ത് ട്രാവൽ ഇഷ്ടമാണെങ്കിൽ,അടുത്ത തവണ എയർപോർട്ടിൽ പോകരുമ്പോൾ നീണ്ട ക്യൂകളിൽ നിൽക്കേണ്ട, ഡിജിയാത്ര ലെയിനിലേക്ക് നടക്കാം…

Leave a Reply