മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‌ലൻഡ്. ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും നാട് എന്നാണ് തായ്‌ലൻഡ് അറിയപ്പെടുന്നത് . പ്രകൃതിയുടെയും സംസ്കാരത്തിന്റെയും മായാജാലം നിറഞ്ഞ ഒരു വിനോദസഞ്ചാര കേന്ദ്രം.ഈ വെക്കേഷന്
തായ്‌ലൻഡ് യാത്രാ പ്ലാൻ ചെയ്യുന്നുണ്ടോ? ഏപ്രിൽ മാസത്തിൽ തായ്‌ലൻഡ് സന്ദർശിച്ചാൽ രണ്ടുണ്ട് കാര്യം. കാഴ്ചകളും കാണാം സോങ്രാൻ ഫെസ്റ്റിവല്‍ ആഘോഷിക്കുകയും ചെയ്യാം.
തായ്‌ലൻഡിലെ സോങ്രാൻ ഉത്സവത്തെക്കുറിച്ച്കൂടുതൽ അറിഞ്ഞാലോ ?തായ്‌ലൻഡിന്റെ പുതുവത്സര ഉത്സവമാണ് സോങ്രാൻ..! സന്തോഷം, ഐക്യം, പുതുക്കൽ എന്നീ തൃകകങ്ങൾ ചേർന്ന ജലോത്സവം.വേനല്‍ അതിന്റെ പരകോടിയിലെത്തുമ്പോഴാണ് തായ്‌ലന്‍ഡില്‍ സോങ്രാൻ ഫെസ്റ്റിവല്‍ നടക്കുക. വർഷത്തിൽ ഏപ്രിൽ 13 മുതൽ 15 വരെയാണ് ഉത്സവം നടക്കുന്നത് . ഒരു കാലത്ത് ഇത് ഒരു തദ്ദേശീയ ഉത്സവമായിരുന്നെങ്കിൽ ഇന്ന് ലക്ഷകണക്കിന് സഞ്ചാരികൾ ആണ് ഉത്സവം ആഘോഷിക്കാൻ തായ്ലാൻഡിൽ എത്തുന്നത്. ജലം ശുദ്ധീകരണത്തിന്റെയും ജീവിതബന്ധം പുതുക്കലിന്റെയും പ്രതീകമായാണ് തായ് ജനത കണക്കാക്കുന്നത്.
ഉത്സവ ദിനത്തിൽ ജനങ്ങൾ പരസ്പരം ദേഹത്ത് വെള്ളം ഒഴിച്ചും പലവിധ വിനോദ പരിപാടികൾ നടത്തിയും ആഘോഷിക്കുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ക്ഷേത്രദർശനവും പ്രാർത്ഥനകളും നടത്തി വരുന്നു. ഓരോ ദേശത്തും വെള്ളം തളിക്കുന്ന രീതിയിലും ചെറിയ മാറ്റങ്ങളുണ്ട്. ഉദാഹരണത്തിന് വടക്കന്‍ തായ്‌ലന്‍ഡില്‍ ബുദ്ധന്റെ ചിത്രത്തിലാണ് ജലം തളിക്കുന്നത്. എങ്കിൽ റോട്ട് നാം ദാം ഹുവ എന്ന മറ്റൊരു പരമ്പരാഗത രീതിയിൽ സ്ഥിതി വ്യത്യസ്തമാണ്. സുഗന്ധലേപനങ്ങളും പുഷ്പങ്ങളും അടങ്ങിയ വെള്ളം കുടുംബത്തിലെ മുതിര്‍ന്നവരുടെ കൈയിലേക്ക് പുണ്യാഹം പോലെ തളിച്ച് അനുഗ്രഹം വാങ്ങുന്ന രീതിയാണിത്.
സോങ്രാൻ എന്നത് വെറും ഒരു ഉത്സവമല്ല, അത് ഒരു സംസ്കാരത്തിന്റെ ജലപ്രണയം കൂടിയാണ്!സൗഹൃദപരമായ ജലസ്നേഹങ്ങൾ അപരിചിതരെ സുഹൃത്തുക്കളാക്കി മാറ്റുന്നു എന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്.
ജലം, മുഖത്തെ നിഷേധാത്മകത കഴുകി കളയുമ്പോൾ ചുണ്ടിൽ ചിരി പ്രതിധ്വനിക്കുന്നു. ലേഖനം വായിക്കുമ്പോൾ നിങ്ങൾക്കും സോങ്രാൻ ഫെസ്റ്റിവൽ സന്ദർശിക്കണമെന്ന് തോന്നുണ്ടോ?എങ്കിൽ നമുക്ക് ഒരുമിച്ച് പോകാം റോയൽ സ്‌കൈ ഹോളിഡേയ്‌സ് വഴി. എങ്കിൽ പോരുകയല്ലേ തായ്ലൻഡിലേക് ജലയുദ്ധം കാണുവാൻ… സോങ്രാൻ ആഘോഷിക്കുവാൻ…