Welcome to Royal Sky Holidays
Welcome to Royal Sky Holidays

ഭൂട്ടാൻ ട്രിപ്പ്‌ പ്ലാനുണ്ടോ? സന്തോഷത്തിന്റെ നാട്ടിലേക്കൊരു യാത്ര!

ലോകത്തിന്റെ സന്തോഷ കേന്ദ്രമാണ് ഭൂട്ടാൻ. ശുദ്ധമായ വായുവും സുന്ദരമായ പ്രകൃതിയും, ആത്മീയ സംസ്‌കാരവും, അതുല്യമായ കാഴ്ചകളും കൊണ്ട്, ഭൂട്ടാന്‍ എന്ന രാജ്യം സന്ദർശകരെ കാത്തിരിപ്പുണ്ട്. കേരളക്കരക്ക് സമാനമായ മനോഹരമായ പ്രകൃതി, സാന്ത്വനമുള്ള അന്തരീക്ഷം, മനോഹരമായ പൈതൃക കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

ഭൂട്ടാന്റെ സംസ്കാരം

ബുദ്ധമത പൈതൃകം നിലനിൽക്കുന്ന നാട്.ഭൂട്ടാനിലെ പ്രധാന മതം ബുദ്ധമതമാണ്. ഇവിടത്തെ ക്ഷേത്രങ്ങള്‍, മനോഹരമായ ബുദ്ധ വിഹാരങ്ങള്‍, വിശുദ്ധമായ മൊണാസ്ട്രികളും അതിന്റെ ഭാഗമാണ്.

ഭൂട്ടാന്‍ വളരെയധികം പരിസ്ഥിതി സൗഹൃദ രാജ്യമാണ്. പാരിസ്ഥിതിക സംരക്ഷണത്തിന് ഇവര്‍ സുപ്രധാനത നല്‍കുന്നു.

മനോഹരമായ വസ്ത്രശൈലി: ഭൂട്ടാനിലെ പുരുഷന്മാര്‍ ധരിക്കുന്ന “ഘോ”യും സ്ത്രീകള്‍ ധരിക്കുന്ന “കിര” എന്ന വസ്ത്രശൈലിയാണ് ഇവിടുത്തെ പ്രത്യേകത.

പ്രമുഖ ടൂറിസ്റ്റ് ഇടങ്ങള്‍

ടൈഗർ നെസ്റ്റ് മൊണാസ്റ്ററി

ഭൂട്ടാൻ എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ ആദ്യം വരുന്ന ചിത്രം ടൈഗർ നെസ്റ്റ് മൊണാസ്റ്ററിയുടേതാണ്. ചെങ്കുത്തായ മലയുടെ അരികില്‍ പണിഞ്ഞിരിക്കുന്ന ഈ മനോഹരമായ ബുദ്ധ ക്ഷേത്രം ഭൂട്ടാനിലെ ഐകോണിക് സ്മാരകമാണ്. ഇത് കാണാതെ ഭൂട്ടാന്‍ യാത്ര പൂര്‍ണമാകില്ല.

പുനാഖ ഡിസോങ് : ഭൂട്ടാനിലെ ഏറ്റവും മനോഹരമായ ഡ്സോങ്ങ് ഫോർട്ട്‌ /കോട്ട) ആണ്. പുനാഖാ താഴ്വരയുടെ മനോഹര കാഴ്ചകളും പവിത്രമായ മോ ചു നദിയും സന്ദര്‍ശകര്‍ക്ക് ആകര്‍ഷണമാണ്.

തിമ്ഫു

ഭൂട്ടാന്റെ തലസ്ഥാനമാണ് തിമ്ഫു. പരമ്പരാഗതയും ആധുനികതയും ചേർന്ന ഒരു നഗരം. Memorial Chorten, Buddha Dordenma, Tashichho Dzong എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ഡോച്ചുല പാസ്സ് :

108 ചെറു സ്മാരകങ്ങളാണ് ഇവിടെത്തെ കാഴ്ച.പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ മലവഴി, ഹിമപര്‍വ്വതങ്ങളുടെ അതിമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്നു.

ഫോബ്‌ജിഖ വാലി

കാടുകളും പച്ചപ്പുകളും നിറഞ്ഞ ശാന്തമായ താഴ്വര. കറുത്ത കഴുകന്‍പക്ഷികളുടെ (Black-necked Cranes) താവളമാണിവിടം.

ഭൂട്ടാന്റെ പ്രത്യേകതകള്‍:

GDPക്ക് പകരമായി, ഭൂട്ടാന്‍ രാജ്യത്തിന്റെ വികസനം സാമൂഹിക സന്തോഷം മുഖ്യ ആസ്പദമാക്കിയാണ് അളക്കുന്നത്.
ഭൂട്ടാന്‍ എന്ന രാജ്യത്തിന്റെ 70% പ്രദേശവും കാടുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏക Carbon Negative Country കൂടിയാണ്.

Visa & Travel Policies:

ഇന്ത്യക്കാർക്ക് ഭൂട്ടാൻ യാത്രയ്ക്ക് വിസ വേണ്ടതില്ല. എൻട്രി പെർമിറ്റ്‌ ആവശ്യമാണ്.

ഭൂട്ടാന്റെ പ്രകൃതിദൃശ്യങ്ങളും, പച്ചപ്പും, മലനിരകളും നമ്മുടെ വയനാട്, മണ്ണാർക്കാട് പോലെയുള്ള പ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കും.
വായു ശുദ്ധി, സ്നേഹപൂർവമായ ജനത, സാഹജീകരമായ ആഹാര ശൈലി എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു .
ബജറ്റ് ട്രിപ്പായും ആഡംബര ട്രിപ്പായും പ്ലാൻ ചെയ്യാൻ കഴിയുന്ന രാജ്യമാണ്.
ഇനി എന്തിന് പ കാത്തിരിപ്പ്?
Royal Sky Holidays-നൊപ്പം ഭൂട്ടാന്‍ എന്ന സ്വപ്നരാജ്യത്തിലേക്ക് ഒരു മനോഹര യാത്ര തുടങ്ങൂ. നിങ്ങളുടെ മനസ്സിന് ശാന്തിയും, മനോഹരമായ ഓര്‍മ്മകളും സമ്മാനിക്കുന്ന ഈ യാത്ര, ഒരു ജീവിതകാലത്തെ സമ്പത്ത് ആകും…

Leave a Reply