Welcome to Royal Sky Holidays
Welcome to Royal Sky Holidays

വിയറ്റ്നാമിലേക്ക് ഇപ്പോൾ വിസ വേണ്ട!|Explore Phu Quoc: Vietnam’s Visa Free Island|

വിയറ്റ്നാമിലേക്ക് യാത്ര ചെയ്യാൻ വിസ വേണ്ടേ? ‘E Visa’ വേണ്ടേ എന്നൊരു സംശയമായിരിക്കും നിങ്ങളുടെ മനസ്സിൽ ഉണ്ടാകുക! പക്ഷെ വെറും പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ ബുക്കിങ് ഡീറ്റൈൽസും കൈയ്യിൽ ഉണ്ടെങ്കിൽ വിയറ്റ്‌നാമിലെ ഫൂകോക്കിലേക്ക് യാത്ര പോകാം! എയർപോർട്ടിൽ എത്തി കഴിഞ്ഞാൽ 30 ദിവസത്തേക്ക് ദ്വീപ് സന്ദർശിക്കാൻ ട്രാവൽ എൻട്രി ലഭിക്കും! പക്ഷെ ഒരു കണ്ടീഷൻ മാത്രം! ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫൂകോക്കിലേക്ക് (Phu Quoc Airport) നേരിട്ടുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് മാത്രം. മറ്റേതെങ്കിലും വിയറ്റ്‌നാം എയര്‍പോര്‍ട്ട് വഴി ട്രാന്‍സിറ്റ് യാത്ര ചെയ്യുമ്പോള്‍ ഇ-വിസ നിര്‍ബന്ധമാണ്.

എന്തുകൊണ്ടാണ് ഫൂകോക്കിലേക്ക് ഇത്രയുമധികം യാത്രികരുടെ ഒഴുക്ക് എന്ന് സംശയിച്ചിട്ടുണ്ടോ? ഭംഗിയും ടൂറിസ്റ്റ് ഫ്രെൻഡ്‌ലിയും തന്നെ പ്രധാന കാരണം! വിയറ്റ്നാമിൻ്റെ മെയിൻ ലാൻഡുമായി ബന്ധമില്ലാതെ കിടക്കുന്ന അധിമനോഹര ദ്വീപ്. നീലക്കടലും, തെങ്ങിൻ തോപ്പുകളും കടൽഭക്ഷണങ്ങളുടെ രുചിപ്പെരുമയും വൈകുന്നേരത്തെ സന്ധ്യക്കാറ്റിൽ ബീച്ചിലെ മണലിൽ പ്രിയപ്പെട്ടവരുടെ കൈപിടിച്ച് ഒരു നടത്തം, ജലപാതങ്ങളുടെ ശബ്ദം, ലോക്കൽ ലൈഫ് ; സ്വർഗ്ഗാനുഭവം പോലെ ഒരു ചെറു ദ്വീപ്…
കാട്ടിലെ വന്യജീവികളെ കാണാനും പ്രകൃതിയെ അറിയാനും കൗതുക കാഴ്ചകൾ കാണാനും കുട്ടികൾക്ക് പ്രിയം Phu Quoc National Park ആണെങ്കിൽ അഡ്വെഞ്ചർ റൈഡുകളും, സഫാരി അനുഭവങ്ങളും നിറഞ്ഞ ഒരു ലോകമാണ് വേണ്ടതെങ്കിൽ Vin Wonders ൽ വേണ്ടത് എല്ലാമുണ്ട്! ഒരു മിനി ഡിസ്നിലാൻഡ് പോലെ! നീലക്കടലും, പൊൻമണൽ തീരവും, ബീച്ച് ഡ്രൈവും, സീ സ്‌പോർട്‌സും രാവും പകലും ഒരുപോലെ ആസ്വദിക്കാൻ വേണ്ട ഒരു സ്ഥലമാണെങ്കിൽ Sao Beach ആണ് ബെസ്റ്റ് ഓപ്ഷൻ. റോഡ്സൈഡ് ഷോപ്പിംഗ്, കടൽ ഭക്ഷണ രുചികൾ, ഫ്രണ്ട്സും – ഫാമിലിയുമായി ഷോപ്പിങ്ങും ആഘോഷവും ഒരുമിച്ചാക്കാൻ Dinh Cau Night Market അവിടെ ഉണ്ട്. പിന്നെ ദ്വീപിനും കടലിനും കുറുകെ പണിത കേബിൾ കാറിൽ ഒരു റൈഡും. Travel Easy , Travel Happy ; Everything Allaround എന്ന് വേണമെങ്കിൽ simple ആയി പറയാം!

ഇന്ത്യയിൽ നിന്നുള്ള വിമാന മാർഗങ്ങൾ

മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിയറ്റ് ജെറ്റ് ഫൂകോക്കിലേക്കു നേരിട്ട് വിമാന സര്‍വീസ് നടത്തുന്നുണ്ട്. മലയാളികൾ സാധാരണയായി കൊച്ചി / തിരുവനന്തപുരം / കോഴിക്കോട് മുതലായ നഗരങ്ങളിൽ വിമാനമാർഗ്ഗം ഡൽഹിയിൽ എത്തുകയും അവിടെ നിന്നും ഫൂകോക്കിലേക്കു പറക്കുകയാണ് ചെയ്യുന്നത്.
ബാങ്കോക്കില്‍ നിന്നും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നേരിട്ടുള്ള വിമാന സര്‍വീസുണ്ട്. ബാങ്കോക്കില്‍ നിന്നും ഒരു മണിക്കൂറും പതിനഞ്ചു മിനുട്ടും കൊണ്ട് പറന്നെത്താവുന്ന ദൂരമേ ഫൂകോക്കിലേക്കുള്ളു. അത്‌കൊണ്ട് തന്നെ തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന സഞ്ചാരികളിൽ പലരും ഈ വിയറ്റ്‌നാമീസ് ദ്വീപ് സന്ദർശിക്കുന്നു.

Possible Route to Phu Quoc

New Delhi → Bangkok → Phu Quoc
via AirAsia

Delhi → Ho Chi Minh City → Phu Quoc
Vietnam Airlines offers flights from Delhi to HCMC, then from HCMC to Phu Quoc.

Delhi → Hanoi → Phu Quoc
Possible via Hanoi with Vietnam Airlines or VietJet, etc.

ഫൂകോക്ക് യാത്രയ്ക്ക് മുൻകൂട്ടി ടിക്കറ്റ് നോക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം നിരക്കുകൾ സീസണിനനുസരിച്ച് വേഗത്തിൽ ഉയരും. ട്രാവൽ ഏജൻസികളിലൂടെയോ ഓൺലൈൻ പോർട്ടലുകളിലൂടെയോ “റൗണ്ട് ട്രിപ്പ്” ഓപ്ഷൻ തെരഞ്ഞെടുത്താൽ ചിലപ്പോൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയും. കടലിന്റെ സ്വർഗ്ഗം കാണാനുള്ള കൗതുകം ഇപ്പോൾ മലയാളികളെയും ഗൾഫ് മലയാളികളെയും ഫൂകോക്കിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു.

Come and Explore
Phu Quoc – A hidden Paradise waiting for you!

Note: Flight schedules and visa regulations may change in the future, so always check current information before planning your trip.

Leave a Reply