യുറേഷ്യയില്‍ റഷ്യക്ക് തൊട്ടുതാഴെ കോക്കസ് പര്‍വ്വത നിരകളുടെ തെക്കന്‍ ചരിവുകളില്‍ സ്ഥിതിചെയ്യുന്ന യൂറോപ്പിന്റെ ബാല്‍ക്കണി എന്നറിയപ്പെടുന്ന ജോര്‍ജിയ. ബൈസന്റൈന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളില്‍ സ്വാധീനിക്കപ്പെട്ട ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യം. മധ്യകാല യൂറോപ്പ്, അര്‍മേനിയ,ബൈസന്റൈന്‍ സാമ്രാജ്യം തുടങ്ങി സമ്പന്നമായ ചരിത്രമുള്ള വാസ്തുവിദ്യ ശേഷിപ്പുകള്‍ രാജ്യത്തുടനീളം അവശേഷിക്കുന്നുണ്ട്.
കടല്‍ തീര റിസോര്‍ട്ടുകള്‍ മുതല്‍ മഞ്ഞുമൂടിയ മലനിരകള്‍ വരെ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍. ടൂറിസ്റ്റ് സൗഹൃദമായ മനോഹര രാജ്യം. ക്രിസ്തുമതം സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായ ജോര്‍ജിയയില്‍ നിരവധി പുരാതന ദേവാലയങ്ങളുണ്ട്. അവയില്‍ ഏറെയും പര്‍വത ശിഖിരങ്ങളില്‍ നിലകൊള്ളുന്നു.