Welcome to Royal Sky Holidays
Welcome to Royal Sky Holidays

ജോര്‍ജിയ: യൂറോപ്പിന്റെ ബാല്‍ക്കണി

യുറേഷ്യയില്‍ റഷ്യക്ക് തൊട്ടുതാഴെ കോക്കസ് പര്‍വ്വത നിരകളുടെ തെക്കന്‍ ചരിവുകളില്‍ സ്ഥിതിചെയ്യുന്ന യൂറോപ്പിന്റെ ബാല്‍ക്കണി എന്നറിയപ്പെടുന്ന ജോര്‍ജിയ. ബൈസന്റൈന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളില്‍ സ്വാധീനിക്കപ്പെട്ട ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യം. മധ്യകാല യൂറോപ്പ്, അര്‍മേനിയ,ബൈസന്റൈന്‍ സാമ്രാജ്യം തുടങ്ങി സമ്പന്നമായ ചരിത്രമുള്ള വാസ്തുവിദ്യ ശേഷിപ്പുകള്‍ രാജ്യത്തുടനീളം അവശേഷിക്കുന്നുണ്ട്.

കടല്‍ തീര റിസോര്‍ട്ടുകള്‍ മുതല്‍ മഞ്ഞുമൂടിയ മലനിരകള്‍ വരെ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍. ടൂറിസ്റ്റ് സൗഹൃദമായ മനോഹര രാജ്യം. ക്രിസ്തുമതം സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായ ജോര്‍ജിയയില്‍ നിരവധി പുരാതന ദേവാലയങ്ങളുണ്ട്. അവയില്‍ ഏറെയും പര്‍വത ശിഖിരങ്ങളില്‍ നിലകൊള്ളുന്നു.

Georgia

തിബിലിസ്

നൂറ്റാണ്ടുകളായി അറബികളും മംഗോളിയരും റഷ്യക്കാരും ഭരിച്ച ടിബിലിസ് ആണ് ജോര്‍ജിയയുടെ തലസ്ഥാനം. പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹര നഗരം. പൗരാണികവും നവീനവുമായ നിര്‍മ്മിതികള്‍ നഗരക്കാഴ്ചകളെ വ്യത്യസ്തമാക്കുന്നു. ലോകത്തില്‍ ഏറ്റവും പഴയ വൈന്‍ നിര്‍മ്മാണ പ്രദേശങ്ങളിലൊന്നാണ് ടിബിലിസ്. അതുകൊണ്ടു തന്നെ ചുറ്റും മുന്തിരി വള്ളികളും അനാറിന്റെ ചെടികളും കാണാം.

ഓള്‍ഡ് തിബിലിസ്

തിബിലിസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഓള്‍ഡ് തിബിലിസ്. ഗ്ലാസ് ബ്രിഡ്ജും ബ്ലൂ മോസ്‌കും നഗരത്തിന് മുകളിലൂടെയുള്ള കേബിള്‍ കാറുമൊക്കെ പ്രധാന ആകര്‍ഷണങ്ങളാണ്. ജോര്‍ജിയന്‍ ആതിഥ്യമര്യാദയുടെയും പോരാട്ട വീര്യത്തിന്റെയും പ്രതീകമായി നിലകൊള്ളുകയാണ് മദര്‍ ഓഫ് ജോര്‍ജിയ എന്ന കൂറ്റന്‍ പ്രതിമ.

ടൂറിസ്റ്റ് അട്രാക്ഷന്‍സ് നിരവധി

പ്രകൃതിരമണീയമായ പര്‍വ്വത പ്രദേശമാണ് ഗദൗരി. പാരഗ്ലൈഡിങ്, സ്‌കൈറ്റിങ്, കേബിള്‍ കാര്‍, റോപ്പ് തുടങ്ങിയ ആക്ടിവിറ്റികള്‍ ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് കത്ത്രീഡലാണ് ഹോളി ട്രിനിറ്റി എന്നറിയപ്പെടുന്ന സമീബ. 2004 ലാണ് പണി കഴിപ്പിച്ചത്. പുരാതന ചര്‍ച്ച് വാസ്തു വിദ്യയില്‍ സ്വാധീനം ചെലുത്തുന്ന നിര്‍മ്മിതി ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ ആലേഖനം ചെയ്യുന്നു.
സ്റ്റീലും ഗ്ലാസും ഉപയോഗിച്ച് നിര്‍മ്മിച്ച ബ്രിഡ്ജ് ഓഫ് പീസ് പാലം ടിബിലിസിയുടെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്നാണ്.

മറ്റ്ക്വാറി നദിയുടെ സമീപത്തായി ഗോര്‍ഗാസാലി രാജാവിന്റെ പ്രതിമയും മെറ്റേകി പള്ളിയും കാണാം.
ജോര്‍ജിയന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് സള്‍ഫര്‍ ബാത്ത്. താഴികക്കുടങ്ങള്‍ക്ക് സമീപത്തേക്ക് എത്തുന്നതിന് മുന്നേ സള്‍ഫറിന്റെ രൂക്ഷ ഗന്ധം ഓരോരുത്തരിലേക്കും ബാധിച്ചിരിക്കും.

Leave a Reply