Welcome to Royal Sky Holidays
Welcome to Royal Sky Holidays

കൗതുകക്കാഴ്ചകളുടെ കംബോഡിയ

അതിമനോഹര കാഴ്ചകള്‍ക്കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും കൗതുകകരമായ വിശ്വാസ ആചാരങ്ങള്‍ക്കൊണ്ടും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന രാജ്യമാണ് കംബോഡിയ. അപ്‌സര നൃത്തം കണ്ട് ഖൈമര്‍ ചരിത്ര അവശേഷിപ്പുകള്‍ തൊട്ടറിയുന്ന അതിശയകരമായ യാത്രയാണ് കംബോഡിയയിലേക്ക്..

Cambodia temple

മെകോങ് നദിയിലൂടെ സഞ്ചരിക്കാം

സാഹസികതയില്‍ നിന്നു തന്നെ കംബോഡിയയെ അനുഭവിച്ചറിയണം. അതിന് മോകോങ് നദിയിലൂടെ കപ്പലില്‍ യാത്ര പോകാം. രാജ്യത്തിന്റെ വിവിധ ഭൂപ്രകൃതി, സമൃദ്ധമായ സസ്യജാലങ്ങളും നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വസിക്കുന്ന ജീവജാലങ്ങളും മുന്നിലെത്തും. കംബോഡിയയുടെ വിദൂര ഗ്രാമങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, അറിയപ്പെടാത്ത് പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവ ആസ്വദിക്കാം.

അങ്കോര്‍വാട്ടിന്റെ കഥ

ഏകദേശം 402 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം. ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രം.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സൂര്യവര്‍മന്‍ രണ്ടാമന്‍ എന്ന ഖെമര്‍ രാജാവിന്റെ കാലത്താണ് വിഷ്ണു ക്ഷേത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത്. ചുറ്റും തലസ്ഥാനനഗരിയും പണിതു. വരാഹ വിഷ്ണുലോകം എന്നായിരുന്നു ക്ഷേത്രത്തിനിട്ട പേര്. ക്ഷേത്രനിര്‍മാണം സൂര്യവര്‍മന്‍ രാജാവിന്റെ മരണത്തോടെ നിലച്ചുപോയി. പിന്നീട്, 27 വര്‍ഷത്തിനു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവര്‍മന്‍ ഏഴാമന്‍ ഇവിടം കീഴടക്കുകയും ക്ഷേത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജയവര്‍മനെ പൗത്രന്‍ ശൃംന്ദ്രവര്‍മന്‍ സ്ഥാനഭ്രഷ്ടനാക്കി. അക്കാലത്തെ അറിയപ്പെട്ട ഒരു ബുദ്ധമതാനുയായിയായിരുന്നു ശൃംന്ദ്രവര്‍മന്‍. ബുദ്ധമതത്തെ അദ്ദേഹം രാജ്യത്തെ പ്രധാന മതമായി സ്വീകരിച്ചു. തുടര്‍ന്ന് അങ്കോര്‍ വാട്ട് ബുദ്ധക്ഷേത്രമായി മാറി. പിന്നീട്, പതിനാറാം നൂറ്റാണ്ടില്‍ ക്ഷേത്രം പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫ്രഞ്ചുകാര്‍ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും അത് നടപ്പാക്കുകയും ചെയ്തു.

കൗതുകം നിറക്കുന്ന ഗ്രാമക്കാഴ്ചകള്‍

കംബോഡിയയിലെ ക്രാതി ടൗണാണ് കിഴക്കിന്റെ വന്യ സൗന്ദര്യമെന്നു സഞ്ചാരികള്‍ വിളിക്കുന്ന സ്ഥലം.
നോം പെനിന്റെ കിഴക്കു – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണം. മെകോങ് നദിയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന പട്ടണത്തില്‍ നല്ല ഭക്ഷണം കിട്ടുന്ന റസ്റ്ററന്റുകളും ഹോട്ടലുകളുമുണ്ട്. സൂര്യാസ്തമയം കാണാനായി മാത്രം ആയിരക്കണക്കിനാളുകളാണ് ക്രാതിയില്‍ എത്തുന്നത്.

കാംപോങ് ഷാമിന് റോഡിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് ആവേശമാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, ഗ്രാമീണതയുടെ നാടന്‍ കാഴ്ചകളാണ് കംബോഡിയയെ വ്യത്യസ്തമാക്കുന്നത്. അതില്‍ത്തന്നെ കോങ് ട്രോങ് നദിയുടെ പവിത്ര ചൈതന്യമാണ് വിശിഷ്ടം. വലിയ ആമകളുടെ സാന്നിധ്യമാണ് കോങ് ട്രോങ് നദിയെ ടൂറിസം ഭൂപടത്തില്‍ എത്തിച്ചത്. വലിയ ആമകള്‍ തീരം നിറഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന കാഴ്ച കൗതുകകരമാണ്. സൈക്കിളിലൂടെയും കാളവണ്ടിയിലൂടെയും നഗരക്കാഴ്ച കാണാനിറങ്ങിയവരും നിരവധിയാണ്.

Leave a Reply