Welcome to Royal Sky Holidays
Welcome to Royal Sky Holidays

മരുഭൂമിയിലെ വിസ്മയ കൂടാരം ദുബായ്..

ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള യാത്രയാണ് ഓരോ സഞ്ചാരവും. അങ്ങനെ കണ്ടിട്ടു കണ്ടിട്ടും മടുക്കാത്ത ഓരോ ദിവസവും പുത്തന്‍ കാഴ്ചകള്‍ നിറക്കുന്ന മായിക നഗരമാണ് ദുബായ്. വ്യത്യസ്തത തിരിച്ചറിയാനും അനുഭവിക്കാനും പറ്റിയ ഇടം. ദീര്‍ഘ വീക്ഷണത്തോടെ ആ രാജ്യം ഒരുക്കിയ മായിക കാഴ്ചകള്‍ ആരെയും അത്ഭുതപ്പെടുത്തും.

Dubai

സഫാരി പാര്‍ക്ക്

ഭൂമിയിലെ ആയിരക്കണക്കിന് പക്ഷിമൃഗാദികളുടെ ആവാസ കേന്ദ്രം. വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയ സംവിധാനം. 119 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് സഫാരി പാര്‍ക്കില്‍ 3000 ലധികം മൃഗങ്ങളാനുള്ളത്. അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി, ഏഷ്യന്‍ വില്ലേജ്, എക്‌സ്‌പ്ലോറര്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ചില്‍ഡ്രന്‍സ് ഫാം, ബേര്‍ഡ് കിങ്ഡം ഷോ, എന്നിങ്ങനെ ആറ് തീമുകളിലായി സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന കാഴ്ച അനുഭവം സമ്മാനിക്കുന്നു. വ്യത്യസ്ത പാക്കേജുകളില്‍ പ്രവേശനം ലഭ്യമാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം.

ഡെസേര്‍ട്ട് സഫാരി

സാഹസിക വിനോദങ്ങളില്‍ ഒട്ടും മിസ്സാക്കാന്‍ പാടില്ലാത്തതാണ് ഡെസേര്‍ട്ട് സഫാരി. ഡ്യൂണ്‍സ് ബാഷിങ്, കാമല്‍ ട്രക്കിംഗ്, സാന്‍ഡ് ബോര്‍ഡിങ്ങ് തുടങ്ങി നിരവധി വിനോദങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി ബെല്ലി ഡാന്‍സും, സാഹസികതയിഷ്ടപ്പെടുന്നവര്‍ക്ക് മണലില്‍ ബൈക്ക് റേസും കുതിര സഫാരിയും മരുഭൂമി കാത്തുവച്ചിട്ടുണ്ട്. പൊതുവെ രാത്രി നേരങ്ങളിലാണ് മരുഭൂമിയിലേക്ക് ആളുകള്‍ എത്താന്‍ ഇഷ്ടപ്പെടുക.

മിറാക്കിള്‍ ഗാര്‍ഡന്‍

സ്വപ്‌നത്തില്‍ നിറയുന്ന പൂക്കാലമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍. പൂക്കള്‍ തണല്‍ വിരിക്കുന്ന കവാടം മുതല്‍ തുടങ്ങുന്നു വര്‍ണ്ണ വൈവിധ്യങ്ങളുടെ വിസ്മയ ലോകം. 72000 ചതുരശ്ര അടിയില്‍ വര്‍ണ്ണ വൈവിധ്യ ലോകമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഒന്നരക്കോടിയോളം പുഷ്പങ്ങളാണ് ഈ ഉദ്യാനത്തില്‍ സൗന്ദര്യം നിറക്കുന്നത്. സ്മര്‍ഫ് വില്ലേജ് ആണ് ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഫോട്ടോകള്‍ എടുക്കാനും റീലുകള്‍ തയ്യാറാക്കാനും ഒരുപാട് ഇടങ്ങള്‍ വേറെ.

ബുര്‍ജ് ഖലീഫ

അത്ഭുതങ്ങളില്‍ മഹാത്ഭുതമായി ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ബുര്‍ജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഓരോ കാഴ്ചയിലും സഞ്ചാരികളെ അതിശയിപ്പിക്കും. പാരീസിലെ ഐഫല്‍ ടവറിനെക്കാള്‍ മൂന്നിരട്ടി ഉയരവും എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഏകദേശം ഇരട്ടി ഉയരവും ബുര്‍ജ് ഖലീഫയ്ക്കുണ്ട്. 160 ല്‍ അധികം നിലകളുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മ്മിതി. ഏകദേശം 95 കിലോമീറ്റര്‍ ദൂരത്തു നിന്നുപോലും ബുര്‍ജ് ഖലീഫ കാണുവാന്‍ സാധിക്കും.

ഡോള്‍ഫിനേറിയം

ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മികച്ച ആകര്‍ഷകങ്ങളില്‍ ഒന്നാണ് ദുബായി ഡോള്‍ഫിനേറിയം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡോള്‍ഫിനുകളും സീലുകളുമാണ് പ്രധാന ആകര്‍ഷണം. ഡോള്‍ഫിനുകള്‍ക്കൊപ്പം ഇടപെഴകാനും, അഭ്യാസ പ്രകടനങ്ങള്‍ക്കണ്ട് ആസ്വദിക്കാനും അവസരമുണ്ട്. ചില്‍ഡ്രന്‍സ് സിറ്റിക്ക് സമീപം ബര്‍ ദുബായിലെ ക്രീക്ക് സൈഡ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്.

അത്യാഢംബരത്തിന്റ മായികകാഴ്ചകളിലൂടെയുള്ള ഒരു ദുബായ് യാത്ര നിങ്ങള്‍ സ്വപ്‌നം കാണുന്നുണ്ടോ. അവിസ്മരണീയ മായ ദുബായ് യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ റോയല്‍ സ്‌കൈ ഹോളിഡെയ്‌സുമായി ബന്ധപ്പെടുക.

Leave a Reply