Welcome to Royal Sky Holidays
Welcome to Royal Sky Holidays

വൈവിധ്യങ്ങളുടെ നാട്ടിലേക്ക്… ഗുജറാത്തിലേക്ക്!

മഹാത്മാ ഗാന്ധിയുടെ ജന്മ സ്ഥലവും മറ്റനേകം ചരിത്ര ഇടങ്ങളും ക്ഷേത്രങ്ങളും പൗരാണിക സ്മാരകങ്ങളും ഉള്‍ക്കൊള്ളുന്ന ഗുജറാത്ത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തു പോയാല്‍ ഏറ്റവും മനോഹരമായ യാത്ര അനുഭവം സമ്മാനിക്കുന്ന നാട്.

Gujarat attractive tourist places

ഗോപ്നാഥ് ബീച്ച്

തിരക്കില്‍ നിന്ന് മാറി ശാന്തമായി കിടക്കുന്ന വളരെ മനോഹരമായ ഒരു കടല്‍ത്തീരം. ഭാവ്‌നഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീച്ച് ഖംബത് ഉള്‍ക്കടലിന്റെ ഭാഗമാണ്. ജൈവവൈവിധ്യത്തിലും പ്രകൃതി സൗന്ദര്യത്തിലും സമ്പന്നം. ചുണ്ണാമ്പുകല്ലുകളാല്‍ സമൃദ്ധം. പ്രകൃതിയോടിണങ്ങി സമയം ചിലവിടാന്‍ പറ്റിയ മനോഹര ഇടം.

ആന്‍ഡ് പിരോതാന്‍ ദ്വീപ്

കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ട ആന്‍ഡ് പിരോതാന്‍ ദ്വീപ്. ഖ്വാജ ഖൈസര്‍ റഹ്മത്തുല്ലാഹിയാലൈയുടെ ഖബറിടം ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. 25 മീറ്റര്‍ ഉയരത്തിലുള്‌ല ലൈറ്റ് ഹൗസാണ് മറ്റൊരു കാഴ്ച. മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ ആസ്ഥാനമായ പിറോട്ടന്‍ ദ്വീപ്, അപൂര്‍വമായ ചില പവിഴപ്പുറ്റുകളാലും സമ്പന്നമാണ്.

ഗിര്‍മാല്‍ വെള്ളച്ചാട്ടം

ഗുജറാത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമാണ് ഗിര്‍മാല്‍ വെള്ളച്ചാട്ടം. 100 അടി മുകളില്‍ നിന്നും താഴേയ്ക്ക് പതിക്കുന്ന ഇവിടം ചുറ്റും നിറഞ്ഞ പച്ചപ്പാണ്. വെള്ളച്ചാട്ടത്തിന്റെ ശക്തിയാല്‍ പകല്‍ മൂടല്‍ മഞ്ഞിന്റെ പ്രതീതി അനുഭവപ്പെടും. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യം. ഗവാഡഹാദ് വ്യൂ പോയിന്റ്, പൂര്‍ണ സങ്കേതം, ഡാങ് ദര്‍ബാര്‍, സപ്താശ്രിംഗി ദേവി മന്ദിര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയും ഇവിടേക്കുള്ള യാത്രയില്‍ കണ്ടുമടങ്ങാം.

നവ്‌ലാഖാ ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ സൂര്യ ക്ഷേത്രങ്ങളിലൊന്നാണ് നവ്‌ലാഖാ ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഗുംലിയില്‍ സ്ഥിതി ചെയ്യുന്നു. സോളങ്കി ശൈലിയിലുള്ള വാസ്തുവിദ്യയുടെ സവിശേഷതകളുള്ള ക്ഷേത്രത്തിന് ഒരു വലിയ അടിത്തറയുണ്ട്. പക്ഷേ ഗുംലി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രവേശന കവാടത്തിലെ മനോഹരമായ കമാനം നശിച്ചു. സ്തംഭവും ബാല്‍ക്കണികളും അത്യാകര്‍ഷകമാണ്. ബ്രഹ്മ-സാവിത്രി, ശിവ-പാര്‍വതി, വിഷ്ണു-ലക്ഷ്മി എന്നിവരുടെ മനോഹരമായ ശില്പങ്ങളും ഇവിടെയുണ്ട്.

തോല്‍ ലേക്ക് പക്ഷി സങ്കേതം

അഹമ്മദാബാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പക്ഷിസങ്കേതം. പക്ഷി നിരീക്ഷകര്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ചതുപ്പുനിലത്താല്‍ ചുറ്റപ്പെട്ട ശുദ്ധജല തടാകമായ തോല്‍, ക്രെയിനുകള്‍, അരയന്നങ്ങള്‍, പെലിക്കന്‍, എഗെരെറ്റുകള്‍,തുടങ്ങി നിരവധി ദേശാടന പക്ഷികളാല്‍ സമൃദ്ധമാണ്.

മനോഹരമായ ഒരു ഗുജറാത്ത് യാത്രയ്ക്ക് നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ റോയല്‍ ഹോളിഡെയ്‌സ് ഓഫീസുമായി ബന്ധപ്പെടുക. അത്യകര്‍ഷകമായ ഒരു ഗുജറാത്ത് യാത്ര ഞങ്ങള്‍ നിങ്ങള്‍ക്കായി പ്ലാന്‍ ചെയ്യുന്നു.

Leave a Reply