Welcome to Royal Sky Holidays
Welcome to Royal Sky Holidays

UAE യിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ

2023-ല്‍ യു.എ.ഇ പരിചയപ്പെടുത്തിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഇന്‍ഡോര്‍ തീം പാര്‍ക്കുകള്‍ മുതല്‍ കൊട്ടാരം ഹോട്ടലുകള്‍ വരെ ലിസ്റ്റിലുണ്ട്
1. അഡ്രിനാര്‍ അഡ്വഞ്ചര്‍,അബുദാബി

ജനുവരിയില്‍ യു.എ.ഇ യില്‍ ഓപണ്‍ ചെയ്ത ഏറ്റവും വലിയ ഇന്‍ഡോര്‍ പാര്‍ക്ക് ആണ് അഡ്രിനാര്‍ അഡ്വഞ്ചര്‍. 54,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന പാര്‍ക്കില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാനുള്ള ഇരുപതോളം അത്യാകര്‍ഷക റൈഡുകളുണ്ട്. റോളര്‍ ഗ്ലൈഡര്‍, സിപ്പ് ലൈന്‍, എല്‍.ഇ.ഡി സ്ലൈഡ് ടണല്‍ തുടങ്ങി ചെറിയ കുട്ടികള്‍ക്ക് അനുയോജ്യമായ സോഫ്റ്റ് പ്ലേ ഏരിയയും ഉള്‍പ്പെടുന്നു.

2. സീ വേള്‍ഡ്, അബുദാബി

അബുദാബിയിലെ യാസ് ദ്വീപില്‍ 1,83,000 ചതുരശ്ര മീറ്ററില്‍ പരന്നു കിടക്കുന്ന കൂറ്റന്‍ തീം പാര്‍ക്ക് മെയ് 23 ന് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ സഞ്ചാരികള്‍ക്ക് സമുദ്രജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും ആസ്വദനവും പങ്കുവെക്കുന്നു. എന്‍ഡ് ലെസ്സ് ഓഷ്യന്‍, ട്രോപ്പിക്കല്‍ ഓഷ്യന്‍, റോക്കി റിയലം, അബുദാബി ഓഷ്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക്, മൈക്രോ ഓഷ്യന്‍ തുടങ്ങി എട്ടു മേഖലകളായി തിരിച്ചു കൊണ്ട് 360 ഡിഗ്രിയില്‍ ഒറ്റ സമുദ്ര കാഴ്ച സമ്മാനിക്കുന്നു. അത്യാകര്‍ഷക ഡൈനിംഗ്, ഷോപ്പിംഗ് അനുഭവങ്ങള്‍ക്കും വിനോദത്തിനും അവസരമുണ്ട്.

3.അറ്റ്‌ലാന്റിസ് ദി റോയല്‍, ദുബായ്

2023-ന്റെ പകുതിയില്‍ തുറന്ന ആഢംബര ഹോട്ടല്‍. കുടുംബത്തോടൊപ്പം താമസിക്കാനും സമയം ചെലവഴിക്കാനും പറ്റിയ ഇടം. എമിറേറ്റിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍. ലോകത്തിലെ മുന്‍നിര ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, കലാകാരന്മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. 15-ലധികം റെസ്റ്റോറന്റുകളുടെ ശൃംഖലയായ ഇവിടെ വിനോദത്തിനും ഉല്ലാസത്തിനും അവസരങ്ങളുണ്ട്.

4.ലിയോ ലൂണ കിഡ്‌സ് പാര്‍ക്ക്, ദുബായ്

മൂന്ന് മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫെസ്റ്റിവല്‍ സിറ്റിമാളില്‍ ആരംഭിച്ച ദുബായിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ കിഡ്‌സ് പാര്‍ക്ക്. 2,200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ 30-ലധികം ആത്യാകര്‍ഷക റൈഡുകളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ സര്‍ഗാത്മകതയും ഭാവനയും വളര്‍ത്തുന്ന നിരവധി പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.
കൊച്ചുകുട്ടികള്‍ക്ക് അനുയോജ്യമായ ഒരു സോഫ്റ്റ് പ്ലേ ഏരിയ മുതല്‍ ബെര്‍ഗ് പെഡല്‍ ഗോ-കാര്‍ട്ടുകള്‍ വരെ ഒരുക്കിയിട്ടുണ്ട്.

5. സ്‌നോ അബുദാബി, അബുദാബി

മഞ്ഞും കുളിരും ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ സ്‌നോ അബുദാബിയില്‍ മഞ്ഞുവീഴ്ച അനുഭവിക്കാന്‍ അവസരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌നോ പാര്‍ക്കുകളില്‍ ഒന്നായ ഇവിടെ 20ല്‍ അധികം റൈഡുകളും അത്യകര്‍ഷക കാഴ്ചകളും സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു .
ക്രിസ്റ്റല്‍ കറൗസല്‍, പോളാര്‍ എക്സ്പ്രസ് ട്രെയിന്‍, സ്നോവി ഔള്‍ ഫ്‌ലൈറ്റ് എന്നിവയാണ് വ്യത്യസ്ത തീമുകളിലായുള്ള പാര്‍ക്കിന്റെ മെയിന്‍ അട്രാക്ഷന്‍സ്. പലതരം ഭക്ഷണവും ലഭ്യമാണ്.

6.ദുബായ് ക്രോക്കഡൈല്‍ പാര്‍ക്ക്

പേര് സൂചിപ്പിക്കുന്നത് പോലെ, മുതലകളെക്കുറിച്ചുള്ള എ ടു ഇസഡ് കാര്യങ്ങള്‍ അറിയണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പോകേണ്ട ഇടമാണ് ദുബായ് ക്രോക്കഡൈല്‍ പാര്‍ക്ക്. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, ആഫ്രിക്കന്‍ തടാക തീം അക്വേറിയം, ലാന്‍ഡ്‌സ്‌കേപ് ഏരിയ, കൗതുക വസ്തുക്കളുടെ വില്‍പന ശാല, പല തരം ഭക്ഷണ ശാലകള്‍ എന്നിവ ഉള്‍പ്പെടുന്നു

7. ഗ്ലിച്ച് ദുബായ്

ദുബായ് ദേരയില്‍ അടുത്തിടെ തുറന്ന വിനോദ കേന്ദ്രം.
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കായി വൈവിധ്യമാര്‍ന്ന ഇന്‍ഡോര്‍ ഗെയിമുകള്‍ ഒരുക്കിയിരിക്കുന്നു.നിരവധി വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും ആസ്വദിക്കാം.

8. പ്രിസണ്‍ ഐലന്‍ഡ്, ഷാര്‍ജ

ജയില്‍ തീം ഉള്‍ക്കൊള്ളുന്ന ഇന്‍ഡോര്‍ എസ്‌കേപ് റൂം ആണ് പ്രിസണ്‍ ഐലന്‍ഡ്. ജയില്‍ ബ്രേക്ക് സീരീസുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സൗകര്യം തീര്‍ച്ചയായും ഇഷ്ടപ്പെടും. ഒരേ സമയം 120 പേര്‍ക്ക് പ്രവേശനം ലഭ്യമാണ്.

9.മാഞ്ചസ്റ്റര്‍ സിറ്റി ചലഞ്ച്, അബുദാബി

നിങ്ങളൊരു ഫുട്‌ബോള്‍ പ്രേമിയാണോ, എങ്കില്‍ അബുദാബിയിലെ യാസ് മാളിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചലഞ്ച് കാത്തിരിക്കുന്നത് നിങ്ങളെയാണ്. ആവേശകരമായ കളിക്കളം ആസ്വദിക്കാന്‍ പ്രശസ്തരുടെ ബൂട്ടുകളിലേക്ക് ചുവടുവെക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നു.
അല്‍ദാര്‍ ക്ലബിന്റെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനം. ലോക്കര്‍ റൂം, പ്ലെയര്‍ ടണല്‍, ഒരു ട്രോഫി ഹാള്‍ എന്നിവ ഉള്‍പ്പെടുന്നു.

10. ദി സ്മാഷ് റൂം, അബുദാബി

അബുദാബിയിലെ ആദ്യത്തെ സ്മാഷ് റൂം. കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ കഴിയുന്ന രസകരമായ ഇടം.
വാഷിംഗ് മെഷീന്‍, പ്രിന്റര്‍ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങളും ഗ്ലാസുകളും ഞൊടിയിടയില്‍ ചിന്നി ചിതറുന്നത് കാണാം. വൈവിധ്യമാര്‍ന്ന ആര്‍ക്കേഡ് ഗെയിമുകള്‍ കളിക്കാന്‍ ഒരു സ്മാഷ് റൂം കഫേയും ഒരുക്കിയിട്ടുണ്ട്.

Leave a Reply